ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
തിരുവനന്തപുരം: ജനശ്രുതി മീഡിയയുടെ 2026ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ - സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ജനശ്രുതി മീഡിയ ഏര്‍പ്പെടുത്തിയ ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിയും (ജര്‍മനി), രാജു കുന്നക്കാട്ടും (അയര്‍ലൻഡ്) അര്‍ഹരായി.
പുരസ്കാര സമര്‍പ്പണം ബുധനാഴ്ച തിരുവനന്തപുരം ട്രിവന്‍ഡ്രം ഹോട്ടലിൽ ഉച്ചയ്ക്ക് 2.30 മുതല്‍ നടക്കും. ഇതിനോടൊപ്പം മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ രാഗീഷ് രാജ് സ്മാരക പുരസ്കാരവും ചടങ്ങില്‍ സമര്‍പ്പിക്കും.

മന്ത്രി എം. ലിജു, എം.ആര്. ബൈജു എംഎല്‍എ, ഐ.ബി. സതീഷ് മുന്‍ എംഎല്‍എ എന്നിവർ പങ്കെടുക്കും. രാഗീഷ് രാജിനെ അനുസ്മരിച്ച് ഗിരീഷ് കെ. നായര്‍ സംസാരിക്കും.
പ്രവീണ്‍ കുമാര്‍ എം (മാനേജിംഗ് ഡയറക്ടര്‍, ജനശ്രുതി മീഡിയ), കെ. ലക്ഷ്മണന് (ചെയര്മാന്, ആഘാത ഫിലിം സൊസൈറ്റി സംഘാടകസമിതി), പ്രദീപ് കാട്ടാക്കട (സംഘാടകസമിതി കോഓര്‍ഡിനേറ്റര്‍), സതീഷ് പേഴുംമൂട് (സംഘാടക സമിതി അംഗം, ജനശ്രുതി മീഡിയ) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.
കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന ഈ മഹാസംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
Tags : JanashreshtaAward JoseKumpiluvelil RajuKunnakkattu NRINews