ജീവിതവിജയത്തിന്
ജീവിതവിജയത്തിന്
മനഃശാസ്ത്ര മന്ത്രങ്ങൾ
ഡോ. ജോൺ മുഴുത്തേറ്റ്
പേ​ജ് 178, വി​ല: 200 രൂപ
സി.എസ്.എസ്. ബുക്സ്, തിരുവല്ല.
ഫോൺ:0469-2630389, 2634936
ജീവിതത്തിന്‍റെ ഏതു മേഖലയിലായാലും ഉന്നത വിജയത്തിനു സഹായിക്കുന്ന പ്രചോദനാത്മക ഗ്രന്ഥം. വ്യക്തി, കുടുംബം, സമൂഹം, പൊതുജീവിതം എന്നിവയെ കണക്കിലെടുത്താണ് ഇതിലെ ലേഖനങ്ങൾ തയാറാക്കിയിരിക്കുന്നത്. വിജയത്തോടൊപ്പം സന്തോഷവും സമാധാനവും നേടാനുതകുന്ന മനഃശാസ്ത്രസമീപനമാണ് ഇതിലുള്ളത്. വായനാക്ഷമത വർധിപ്പിക്കുന്ന കഥകളുമുണ്ട്.

SURROGATE MOTHERHOODA
A Catholic-Hindu Moral Exposition in the Current Indian Context of Reproductive Tourism
Anil Mathew Mangattu
Page 533, Price: 1250
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in
വാടക ഗർഭ പാത്രവും അതിന്‍റെ ഇന്ത്യയിലെ സാധ്യതകളും ചർച്ചകളിൽ നിറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഈ വിഷയത്തിന്‍റെ ധാർമികതയെ മുൻനിർത്തി അറിയേണ്ടതെല്ലാം ഇതിലുണ്ട്. ഏറെ പഠനങ്ങൾക്കൊടുവിൽ തയാറാക്കിയിരിക്കുന്ന ഈ പുസ്തകം ഒന്നാന്തരം റഫറൻസാണ്.

ജർമ്മൻ ഡയറി
പേ​ജ് 255, വി​ല: 250 രൂപ
പ്രതിഛായ ബുക്സ്, കോട്ടയം
ഫോൺ: 0481-2564085
നാലു പതിറ്റാണ്ട് ജർമനിയിൽ ജീവിക്കുന്നയാൾ ആ നാടിനെക്കുറിച്ച് എഴുതുന്നു. വ്യക്തിജീവിതവും സമൂഹജീവിതവും രാഷ്‌ട്രീയവും എല്ലാം ഒരു ചിത്രത്തിലെന്നപോലെ തെളിയുന്നു. ജർമനിയെക്കുറിച്ച് മലയാളത്തിലുള്ള പുസ്തകങ്ങളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് അടുത്തറിഞ്ഞയാളാണ് ഇതിലെ നിരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത് എന്നതുതന്നെ.

വിശുദ്ധനാടിന്‍റെ ചരിത്രവഴികൾ
മാത്യു പുലിയള്ളിൽ
പേ​ജ് 191, വി​ല: 200 രൂപ
പ്രതിഛായ ബുക്സ്, കോട്ടയം
ഫോൺ: 0481-2564085
ഇതൊരു യാത്രാവിവരണമല്ല, ചരിത്ര പുസ്തകമാണ്. വിശുദ്ധ നാടിനെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദം. അവിടേക്കുള്ള യാത്രക്കാർക്കും റഫറൻസായി ഉപയോഗിക്കാവുന്നതാണ്. പഴയനിയമവും പുതിയനിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ.എം. മാണി
അധ്വാന വർഗ സിദ്ധാന്തവും രാഷ്‌ട്രീയ സാന്പത്തിക പഠനങ്ങളും
പേ​ജ് 240, വി​ല: 300 രൂപ
പ്രതിഛായ ബുക്സ്, കോട്ടയം
മാർക്സിയൻ സിദ്ധാന്തത്തിനു ബദലായി കെ.എം. മാണി രൂപംനല്കിയ അധ്വാനവർഗ സിദ്ധാന്തം. മാർക്സിയൻ സിദ്ധാന്തത്തിനു മുകളിൽ ജനാധിപത്യത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ചിന്താപദ്ധതി ശ്രദ്ധേയമായത്. സാർവത്രികമായ ഒരു തത്വചിന്തയോ സാന്പത്തിക പദ്ധതിയോ ആവിഷ്കരിക്കുന്നതിനുപകരം കേരളത്തിന്‍റെ സന്പദ്ഘടനയെയും കാർഷികമേഖലയെയും ആഴത്തിൽ പഠിച്ചാണ് അദ്ദേഹം ഇതു തയാറാക്കിയത്. കേരള രാഷ്ട്രീയത്തിനു പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട അധ്വാനവർഗ സിദ്ധാന്തത്തിന് അവതാരിക എഴുതിയിരിക്കുന്നത് രാഷ്‌ട്രപതിയായിരുന്ന കെ.ആർ. നാരായണനാണ്.

മാണിസാർ സംസാരിക്കുന്നു
പേ​ജ് 158, വി​ല: 150 രൂപ
പ്രതിഛായ ബുക്സ്, കോട്ടയം
വിവിധ കാലഘട്ടങ്ങളിൽ കെ.എം. മാണി എഴുതിയ 48 ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. കേരളത്തിന്‍റെ മാത്രമല്ല, ഇന്ത്യൻ രാഷ്‌ട്രീയത്തിന്‍റെയാകെ പരിഛേദമായി ഈ ലേഖനത്തെ കാണാം. സമകാലിക വിഷയത്തെക്കുറിച്ചുള്ള അറിവും ചരിത്രാവബോധവും നിഴലിക്കുന്ന എഴുത്ത് പഠനാർഹവുമാണ്.

മലയാളത്തിന്‍റെ മിസ്റ്റിക് കവി
പേ​ജ് 112, വി​ല: 100 രൂപ
പ്രതിഛായ ബുക്സ്, കോട്ടയം
ഫോൺ: 0481-2564085
രണ്ടു മഹാകാവ്യങ്ങൾ ഉൾപ്പെടെ രചിച്ച സിസ്റ്റർ മേരി ബനീഞ്ഞയുടെ ജീവിതവും കവിതയും പഠനവിധേയമാക്കുന്ന ലേഖനങ്ങൾ. ഈ സന്യാസിനിയുടെ കവിതകൾ മലയാള സാഹിത്യ ചരിത്രത്തിൽ സ്വന്തമായ ഇടത്തിന് അവകാശമുള്ളതാണ്. വായനക്കാർക്ക് അക്കാര്യത്തിൽ സംശയമില്ല. പുതുതലമുറക്ക് പ്രതിഭാശാലിയായ ഒരു കവിയെ പരിചയപ്പെടാനുള്ള അവസരംകൂടിയാണ് ഇതിലെ വാക്കുകൾ.

ശംഖുമാല
മാത്യൂസ് ആർപ്പൂക്കര
പേ​ജ് 276, വി​ല: 310 രൂപ
നാഷണൽ ബുക്ക് സ്റ്റാൾ
രാജാത്തിയെന്ന സ്ത്രീയുടെ സംഭവബഹുലമായ കഥയാണ് ഈ നോവലിലുള്ളത്. സ്വന്തം ജീവിതത്തെ അവഗണിച്ച് മറ്റുള്ളവർക്കുവേണ്ടി സമയവും ആയുസും സമർപ്പിക്കുന്ന സ്ത്രിയുടെ അടക്കിപ്പിടിച്ച കണ്ണീരും നെടുവീർപ്പുകളും വായനക്കാരെ കണ്ണീരണിയിക്കും.