വെള്ളത്തിൽ വരച്ച ഒരു മീൻ
വെള്ളത്തിൽ വരച്ച ഒരു മീൻ
നകുൽ വി.ജി.
പേ​ജ് 126, വി​ല: 150 രൂപ
നാഷണൽ ബുക് സ്റ്റാൾ
അക്ഷര ബഹളങ്ങളില്ലാതെ ജീവിതത്തെയും ചുറ്റുപാടിനെയും അവനവനെത്തന്നെയും നിരീക്ഷിക്കുന്ന കവിതകൾ. ചിലത് വായനക്കാരനെ പുതിയൊരു സുഖത്തിലേക്കും ഏകാന്ത ചിന്തകളിലേക്കും നയിക്കും. മറ്റു ചിലത് സ്വർണമീനുകളെപ്പോലെ മുങ്ങിയും പൊങ്ങിയും നമ്മെ വശീകരിച്ചുകൊണ്ടിരിക്കും.

സർക്കാർ ജീവനവ്യവസ്ഥകൾ
എം.എൻ. രാധാകൃഷ്ണൻ
പേ​ജ് 254, വി​ല: 280 രൂപ
നാഷണൽ ബുക് സ്റ്റാൾ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ലളിതമായ ഭാഷയിൽ വിവരിക്കുന്നു. സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടെയുള്ള വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സർവീസ് റൂൾസ്, ട്രാവലിംഗ് വ്യവസ്ഥകൾ, പെൻഷൻ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുമുണ്ട്. സർവീസ് റൂളിന്‍റെ ഭാഗമല്ലെങ്കിലും കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതി പ്രത്യേകം ചേർത്തിരിക്കുന്നു.

സഹനങ്ങളുടെ രാജകുമാരി വിശുദ്ധ മറിയം ത്യേസ്യ
ഫാ. ജസ്റ്റിൻ മതിയത്ത്
പേ​ജ് 71, വി​ല: 80 രൂപ
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി.
ഫോൺ: 04828-206513, 9446712487
വിശുദ്ധ മറിയം ത്യേസ്യയുടെ ജീവിതം ഒരു ചിത്രകഥയിലെന്നപോലെ വിവരിക്കുന്നു. ചെറിയ അധ്യായങ്ങളും അനുയോജ്യമായ ചിത്രങ്ങളും പുസ്തകത്തെ കൂടുതൽ വായനാക്ഷമമാക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുംവിധമാണ് വിശുദ്ധയുടെ ജീവചരിത്രം പറയുന്നത്.

വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന്
ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ
പേ​ജ് 118, വി​ല: 100 രൂപ
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി.
ഫോൺ: 04828-206513, 9446712487
വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏതാണ്ട് എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇതിലുണ്ട്. ചോദ്യോത്തര രീതിയിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ മനസിലാക്കാനും ഓർമയിൽ സൂക്ഷിക്കാനും എളുപ്പം. ആധുനിക സഭാ പ്രബോധനങ്ങളുടെ പശ്ചാത്തലത്തിലാണ് തയാറാക്കിയിട്ടുള്ളത്. ആധികാരികത ഉള്ളതുകൊണ്ട് മതാധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് വിലപ്പെട്ട റഫറൻസ് ഗ്രന്ഥമാണ്.

അർപ്പണം
ഫാ. ജോസഫ് അരാശ്ശേരി
പേ​ജ് 128, വി​ല: 160 രൂപ
കത്തോലിക്കാസഭ പബ്ലിക്കേഷൻസ്, തൃശൂർ
പുരോഹിതന്‍റെ ജീവിതവും പൗരോഹിത്യത്തിന്‍റെ മഹനീയതയും വിളിച്ചോതുന്ന ലേഖനങ്ങൾ. പൗരോഹിത്യം ക്രിസ്തീയ ദർശനത്തിൽ, പുരോഹിതനും വിശുദ്ധ കുർബാനയും, പള്ളിയുടെ നിർമാണം, പുരോഹിതന്‍റെ പാപം, വിശുദ്ധിയും സഹനവും, പുരോഹിതൻ ജ്ഞാനത്തിലും പ്രസാദവരത്തിലും വളരണം തുടങ്ങി 21 ലേഖനങ്ങൾ .

E.Q വ്യക്തിജീവിതം മികവുറ്റതാക്കാം
ജോസ് വഴുതനപ്പിള്ളി
പേ​ജ് 144, വി​ല: 110 രൂപ
സോഫിയ ബുക്സ്, മലാപ്പറന്പ്
ഫോൺ: 0495-2373077, 9995574308
ബുദ്ധി മാത്രമല്ല, ജീവിതവിജയത്തിന് ആവശ്യമെന്നും പ്രതികരണങ്ങളിലും സ്വഭാവത്തിലും മാറ്റമുണ്ടാക്കണമെന്നുമാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. പ്രായോഗിക മാർഗങ്ങൾ ലളിതമായി പറയുന്ന പ്രചോദനാത്മക ഗ്രന്ഥം.

വചനവിചാരങ്ങൾ
ചീഫ് എഡിറ്റർ: ഫാ. ജോഷി ആന്‍റണി മലേക്കുടി സിഎംഐ
പേ​ജ് 71, വി​ല: 80 രൂപ
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി.
ഫോൺ: 04828-206513, 9446712487
വിശുദ്ധരെക്കുറിച്ചുള്ള തിരുനാൾ പ്രസംഗങ്ങളും വിശുദ്ധവാര സന്ദേശങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 39 സന്ദർഭങ്ങളിൽ നല്കാനുള്ള സന്ദേശങ്ങൾ പ്രഗത്ഭരായ വൈദികരാണ് തയാറാക്കിയിട്ടുള്ളത്. പ്രസംഗങ്ങൾക്കു മാത്രമല്ല, ആധ്യാത്മിക ജീവിതത്തിനു വഴികാട്ടിയാകുന്ന ചിന്തകൾക്കും ഈ ലേഖനങ്ങൾ ഉചിതമാണ്.

പ്രവാചകന്‍റെ വഴിയേ
ഫാ. ജോയി സി. മാത്യു
പേ​ജ് 71, വി​ല: 80 രൂപ
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി.
ഫോൺ: 04828-206513, 9446712487
ആത്മാവിനെ പ്രചോദിപ്പിക്കുന്നതും ധർമത്തിലും വിശുദ്ധിയിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നതുമായ ചെറു ലേഖനങ്ങൾ. ഓരോന്നും കഥകളുടെയോ അനുഭവങ്ങളുടെയോ അകന്പടിയോടെയാണ് പറയുന്നത്. അതുകൊണ്ട് കേൾക്കാനും രസമുണ്ട്. കൊച്ചുകൊച്ചു കാര്യങ്ങളാണ് പറയുന്നത്. പക്ഷേ, വായനക്കാരനു വലിയ നേട്ടമുണ്ടാകും.