NRI
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ബർമിംഗ്ഹാമിൽ നടന്നു. രൂപതയുടെ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം രാവിലെ ഫാ. ജെബിൻ പതിപറമ്പിൽ എംസിബിഎസ് നടത്തിയ പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് ആരംഭിച്ചത്.
തുടർന്ന് നടന്ന ഖത്വാ പ്രാർഥനയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് തലശേരി മുൻ അതിരൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതയുടെ വിവിധ ഇടവക മിഷനുകളിൽ നിന്നെത്തിയ വൈദികർ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
District News
പന്തിരിക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിരിക്കര യൂണിറ്റ് ദ്വൈ വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ. അബുബക്കർ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ഷെരീഫ് ചീക്കിലോട് മുഖ്യ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി രാജൻ ഒതയോത്ത് പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം ട്രഷറർ മനോജ് മുതുകാട്, അഹമ്മദ് കോയ, സാജിത് ഊരാളത്ത്, ഷെരീഫ് കയനോത്ത്, കെ.എം.അരവിന്ദാക്ഷൻ, എം.സി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
2026 - 2028 വർഷത്തെ പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.സി.കെ. അബുബക്കർ ഹാജി (പ്രസിഡന്റ), ഷെരീഫ് കയനോത്ത്, (വൈസ് പ്രസിഡന്റ്), കെ.എം.അരവിന്ദാക്ഷൻ (ജനറൽ സെക്രട്ടറി), ടി.ടി.സജി (സെക്രട്ടറി), എം.സി. ബാലകൃഷ്ണൻ (ട്രഷറർ). എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്ഥികളെ ചടങ്ങില് അനുമോദിച്ചു.
Kerala
ചാലക്കുടി: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐഎച്ച്കെ) 39-ാമത് വാർഷികസമ്മേളനവും 108-ാമത് സംസ്ഥാന ശാസ്ത്രസെമിനാറും സെസ്റ്റ് 2026എന്ന പേരിൽ ഇന്നും നാളെയും ഡോ. ധനപാൽ നഗറിൽ (രാജീവ്ഗാന്ധി ടൗൺ ഹാൾ) നടക്കും.
ഇന്നു രാവിലെ 10 നു നടക്കുന്ന വാർഷികസമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്യും. നഗരസഭാംഗം വി.ജെ. ജോജി മുഖ്യാതിഥിയായിരിക്കും.
10നു നടക്കുന്ന സംസ്ഥാന ശാസ്ത്രസെമിനാർ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ഐഎച്ച്കെ സംസ്ഥാന പ്രസിഡന്റ് ഡോ. കൊച്ചുറാണി വർഗീസ് അധ്യക്ഷത വഹിക്കും. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയാകും.
NRI
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ്) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ, ഡിഎഫ്ഡബ്ല്യു എയർപോർട്ട് നോർത്ത്, കോപ്പേൽ ടെക്സസിൽ നടക്കും.
"നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക' എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും.
ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് നൈനയുടെയും ഐനന്റിന്റെയും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
District News
കരിമ്പൻ: ഇടുക്കി രൂപത വിദ്യാഭ്യാസ എജൻസിയുടെ വാർഷിക സമ്മേളനവും അവാർഡുദാനവും യാത്രയയപ്പു സമ്മേളനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഇരട്ടയാർ സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കും. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് നരിതൂക്കിൽ അധ്യക്ഷത വഹിക്കും.
വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഇടുക്കി രൂപതയിലെ മികച്ച സ്കൂളുകൾ, മികച്ച പിടിഎകൾക്കുള്ള അവാർഡുകൾ, രൂപതയിലെ സ്കൂളുകളിൽ നിരവധി വർഷങ്ങൾ സുത്യർഹമായ സേവനം ചെയ്ത് ഈ വർഷം വിരമിക്കുന്ന അധ്യാപക-അനധ്യാപകർക്ക് സമ്മേളനത്തിൽ യാത്രയയപ്പു നൽകും.
അക്കാദമിക് സ്കോളർഷിപ്പ്, സന്മാർഗ, വേദപാഠ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങളും ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വിതരണം ചെയ്യും. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോർജ് തകടിയേൽ. ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ, ജോയി കെ. ജോസ്, എം.വി. ജോർജ്കുട്ടി, ബിനോയി ചെമ്മരപ്പള്ളി എന്നിവർ പ്രസംഗിക്കും.
NRI
അബുദാബി: തിയറ്റേഴ്സ് അബുദാബിയുടെ 46-ാമത് വാർഷിക പരിപാടിയുടെ ഭാഗമായ സാംസ്കാരിക സമ്മേളനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു . മലയാള ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുന്ന വലിയ ഉത്തരവാദിത്തമാണ് ശക്തി എന്ന പ്രവാസി സംഘടന നിർവഹിക്കുന്നതെന്ന് കരിവെള്ളൂർ മുരളി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ.വി. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എൽ. സിയാദ്, കെ .എസ് സി പ്രസിഡന്റ് മനോജ് ടി .കെ , യുവകലാസാഹിതി പ്രസിഡന്റ് രാകേഷ്, ഫ്രണ്ട്സ് എഡിഎം എസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ , ശക്തി ആക്ടിംഗ് വനിതാ സെക്രട്ടറി സുമം വിപിൻ , പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷെറിൻ വിജയൻ എന്നിവർ സംസാരിച്ചു.
സാംസ്കാരിക സമ്മേളനത്തിനോടനുബന്ധമായി ശക്തിയുടെ വിവിധ മേഖലകമ്മറ്റികൾ സംഗീത ശിൽപം, നാടൻ പാട്ട്, കവിതാവിഷ്കാരം, ടാബ്ലോ തുടങ്ങിയ വൈവിധ്യമാർന്ന കലാ പരിപാടികൾ അവതരിപ്പിച്ചു.
District News
കാഞ്ഞിരപ്പള്ളി: റിട്ടയേർഡ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ കൂട്ടായ്മയുടെ വാർഷിക സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെൻഷൻകാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ വർഷങ്ങളായി തടഞ്ഞുവച്ചിരിക്കുകയാണ്.
യുഡിഎഫ് സർക്കാരുകൾ അനുവദിച്ച പല ആനുകൂല്യങ്ങളും ഇന്ന് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നു. അഴിമതിയും ധൂർത്തും നടത്തി ഖജനാവ് കൊള്ളയടിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരേ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ടോമി കല്ലാനി കൂട്ടിച്ചേർത്തു.
പ്രസിഡന്റ് സി.കെ. അബൂ ഉബൈദത്ത് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, കൂട്ടായ്മയുടെ രക്ഷാധികാരിയും എലിക്കുളം പഞ്ചായത്തംഗവുമായ വി.ഐ. അബ്ദുൾ കരീം, സംഘടനാ ഭാരവാഹികളായ എൻ.എ. ജോൺ, പി.പി. സഫറുള്ള ഖാൻ, കെ.എസ്. അഹമ്മദ് കബീർ, മോഹൻദാസ് പഴുമല, അമീർ ഹംസ, എസ്.ഇ. മുഹമ്മദ് കാസിം, കെ.എം. സുരേന്ദ്രൻ, ടി.എ. അബ്ദുൾ നാസർ, കെ.എസ്. രാജൻപിള്ള, ഒ.എ. റഷീദ്, സി.സി. ജയിംസ്, എ.വി. ജോസഫ് കുഞ്ഞ്, പി.കെ. കുമാരൻ, ബെന്നി തോമസ്, സക്കീർ ഹുസൈൻ, ടി.കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും മുതിർന്ന അംഗങ്ങളെയും ടോമി കല്ലാനി പൊന്നാടയണിയിച്ച് ആദരിച്ചു.
International
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം കൺവെൻഷൻ ബർമിംഗ്ഹാമിലെ ന്യൂ ബിങ്ലി ഹാളിൽ നടത്തി.
രൂപതയിലെ മുഴുവൻ ഇടവക, മിഷൻ, പ്രൊപ്പോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
വിമൻസ് ഫോറം രൂപത പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ അധ്യക്ഷത വഹിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ റവ. ഡോ. സിസ്റ്റർ ജീൻ മാത്യു എസ്എച്ച്, ജോളി മാത്യു, ഡോ. ഷിൻസി മാത്യു, മെർലിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
NRI
ദ്വാരക: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ സെന്റ് ഡൈനീഷസ് ഓർത്തഡോക്സ് ഫേല്ലോഷിപ്പിന്റെ ക്രിസ്മസ് ധ്യാനവും വാർഷിക സമ്മേളനവും നടത്തി.
ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തിയ ധ്യാനത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു.
ദീപാലയ സിഇഒ അഡ്വ. കെ.സി. ജോർജ് ആമുഖപ്രസംഗം നടത്തി. പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. എ.ജെ. ഫിലിപ്പ് ക്ലാസുകൾക്കും ധ്യാനത്തിനും നേതൃത്വം നൽകി.
റവ.ഫാ. യാക്കോബ് ബേബി, റവ.ഫാ. സജു തോമസ്, ജോജോ തോമസ്, സന്തോഷ് ജോയ് എന്നിവർ പ്രസംഗിച്ചു. ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി 150 ഓളം പ്രവർത്തകർ സംബന്ധിച്ചു.
Kerala
തിരുവനന്തപുരം: ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോ സയൻസസിന്റെ (ഐഎഎൻ) 43-ാമത് വാർഷിക സമ്മേളനം നാളെ മുതൽ നവംബർ ഒന്നുവരെ കോവളത്ത് നടക്കും.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ബ്രിക്ആർജിസിബി) യുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കോവളം ഉദയ സമുദ്ര ഹോട്ടലിൽ നടക്കുന്ന നാലു ദിവസത്തെ സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും അണിനിരക്കും.
നാഡീ സംബന്ധമായ രോഗങ്ങൾ, മസ്തിഷ്ക വൈകല്യങ്ങൾ എന്നിവയിലെ പുതിയ ഗവേഷണങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും നടക്കും.