x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം


Published: June 27, 2026 12:33 AM IST | Updated: June 27, 2026 12:33 AM IST

ചി​റ്റാ​രി​ക്കാ​ൽ: ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള​യു​ടെ 20-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ചി​റ്റാ​രി​ക്കാ​ൽ വ്യാ​പാ​ര ഭ​വ​നി​ൽ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

2025-26 വ​ർ​ഷ​ത്തെ ക​ർ​ഷ​ക​ര​ത്നം അ​വാ​ർ​ഡ് ജോ​സ് കാ​ക്ക​നാ​ട​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. ചെ​യ​ർ​മാ​ൻ സ​ണ്ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു. ജൈ​വ​കേ​ര​ളം ബു​ള്ള​റ്റി​ൻ കൃ​ഷി ഓ​ഫീ​സ​ർ വി.​വി. രാ​ജീ​വ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

എ.​കെ. ജോ​ൺ, തോ​മ​സ് ക​ള​പ്പു​ര, ടോ​മി മാ​ത്യു, ബീ​ന ഫ്രാ​ൻ​സി​സ്, ഷി​ജു കൊ​ട്ടാ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​സ​ർ​ഗോ​ഡ് മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 250ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : Annual Conference

Recent News

Corehub Up