സിഇഒ ഡോ.ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: രക്താർബുദ ചികിത്സാരംഗത്ത് നിർണായക ചുവടുവയ്പുകളുമായി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി.
റീജിയണൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റേഷൻ, ഹെമറ്റോ-ലിംഫോയിഡ് ഓങ്കോളജി ആൻഡ് മാരോ ഡിസീസസ് ഹെമറ്റോളജി കാൻസർ കൺസോർഷ്യത്തിന്റെ ആറാമത് വാർഷിക സമ്മേളനമാണ് ബിലീവേഴ്സ് ആശുപത്രിയിൽ നടന്നത്.
ദ്വിദിന ദേശീയസംഗമത്തിൽ ജിപ്മെർ, പിജിഐ ചണ്ഡിഗഡ്, ജിപ്മർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അഡയാർ, ടാറ്റാ മെഡിക്കൽ സെന്റർ കൊൽക്കത്ത, സിഎംസി ലുധിയാന എന്നിവടങ്ങളിൽ നിന്നുള്ള പ്രമുഖ ഹെമറ്റോളജിസ്റ്റുകൾ, ഹെമറ്റോ-ഓങ്കോളജിസ്റ്റുകൾ, ട്രാൻസ്പ്ലാന്റ് വിദഗ്ധർ, നഴ്സിംഗ് വിദഗ്ധർ, ഡാറ്റാ മാനേജർമാർ, ഗവേഷകർ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിന്റെ ഉദ്ഘാടനം ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര നിർവഹിച്ചു. ഹെമറ്റോളജി വിഭാഗം മേധാവി ഡോ ചെപ്സി സി ഫിലിപ്പ്, മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രി മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. മഞ്ജു സെംഗാർ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മുൻ ഡയറക്ടറും ഹെമറ്റോളജി വിഭാഗം പ്രഫസറുമായ ഡോ. വിക്രം മാത്യൂസ്, ഹെമറ്റോളജി കാൻസർ കൺസോർഷ്യം സിഇഒ ഭവിഷ സനാധ്യ, അമിത് ഷെനോയ്, റവ ഫാ.തോമസ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ഡോ. ജോയ് മാമ്മൻ, ഡോ. ജേക്കബ് ജോൺ, റിയ ഖുറാന എന്നിവർ ക്ലാസുകൾ നയിച്ചു.
Tags : Annual Conference NattuVishasham DistrictNews