കാഞ്ഞിരപ്പള്ളി റിട്ടയേർഡ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ കൂട്ടായ്മയുടെ വാർഷിക സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്
കാഞ്ഞിരപ്പള്ളി: റിട്ടയേർഡ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ കൂട്ടായ്മയുടെ വാർഷിക സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെൻഷൻകാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ വർഷങ്ങളായി തടഞ്ഞുവച്ചിരിക്കുകയാണ്.
യുഡിഎഫ് സർക്കാരുകൾ അനുവദിച്ച പല ആനുകൂല്യങ്ങളും ഇന്ന് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നു. അഴിമതിയും ധൂർത്തും നടത്തി ഖജനാവ് കൊള്ളയടിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരേ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ടോമി കല്ലാനി കൂട്ടിച്ചേർത്തു.
പ്രസിഡന്റ് സി.കെ. അബൂ ഉബൈദത്ത് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, കൂട്ടായ്മയുടെ രക്ഷാധികാരിയും എലിക്കുളം പഞ്ചായത്തംഗവുമായ വി.ഐ. അബ്ദുൾ കരീം, സംഘടനാ ഭാരവാഹികളായ എൻ.എ. ജോൺ, പി.പി. സഫറുള്ള ഖാൻ, കെ.എസ്. അഹമ്മദ് കബീർ, മോഹൻദാസ് പഴുമല, അമീർ ഹംസ, എസ്.ഇ. മുഹമ്മദ് കാസിം, കെ.എം. സുരേന്ദ്രൻ, ടി.എ. അബ്ദുൾ നാസർ, കെ.എസ്. രാജൻപിള്ള, ഒ.എ. റഷീദ്, സി.സി. ജയിംസ്, എ.വി. ജോസഫ് കുഞ്ഞ്, പി.കെ. കുമാരൻ, ബെന്നി തോമസ്, സക്കീർ ഹുസൈൻ, ടി.കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും മുതിർന്ന അംഗങ്ങളെയും ടോമി കല്ലാനി പൊന്നാടയണിയിച്ച് ആദരിച്ചു.
Tags : Annual Conference nattuvishesham local news