x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​സ്മ​ര​ണ​യോ​ഗ​വും ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല​യും

വെബ് ഡെസ്ക്
Published: October 26, 2026 10:07 PM IST | Updated: October 26, 2026 10:07 PM IST

പാ​ലാ ചെ​ത്തി​മ​റ്റ​ത്ത് ജോ​ര്‍​ജി​യ​ന്‍ സി​എം​ഐ സെ​ന്‍റ​ര്‍ ഫോ​ര്‍ കൗ​ണ്‍​സ​ലിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഫാ. ​ജി​യോ ക​പ്പ​ലു​മാ​ക്ക​ലി​ന്‍റെ അ​നു​സ്മ​ര​ണ​യോ​ഗ​വും ഏ​ക​ദി​ന ശി​ല്പ​ശാ​ല​യു

പാ​ലാ: ചെ​ത്തി​മ​റ്റം ജ്യോ​തി​ര്‍​ഭ​വ​ന്‍ സ്ഥാ​പ​ക​നാ​യ ഫാ. ​ജി​യോ ക​പ്പ​ലു​മാ​ക്ക​ലി​ന്‍റെ 17-ാം ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ​യോ​ഗ​വും ഏ​ക​ദി​ന ശി​ല്പ​ശാ​ല​യും ജോ​ര്‍​ജി​യ​ന്‍ സി​എം​ഐ സെ​ന്‍റ​ര്‍ ഫോ​ര്‍ കൗ​ണ്‍​സ​ലിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ സി​എം​ഒ ഡോ. ​പൗ​ളി​ന്‍ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ജി കോ​ള​ജ് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​സി.​ആ​ര്‍. ഹ​രി​ല​ക്ഷ്മീ​ന്ദ്ര​കു​മാ​ര്‍ വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി​രു​ന്നു.

കു​സാ​റ്റ് ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ലെ ഡോ. ​ജോ​മോ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ "കാ​ന്‍​സ​ര്‍ - കോ​ശ​ങ്ങ​ളെ സു​ഖ​പ്പെ​ടു​ത്ത​ലും ശ​രീ​ര​ത്തെ സു​ഖ​പ്പെ​ടു​ത്ത​ലും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു. ജോ​ര്‍​ജി​യ​ന്‍ സി​എം​ഐ സെ​ന്‍റ​ര്‍ ഫോ​ര്‍ കൗ​ണ്‍​സ​ലിം​ഗി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്യൂ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യാ​യി ചേ​ര്‍​ന്നു ന​ട​ത്തു​ന്ന മൂ​ന്നു മാ​സ​ത്തെ ക്രി​യേ​റ്റീ​വ് കെ​യ​ര്‍ ഗീ​വേ​ഴ്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള സ്റ്റാ​ര്‍​ട്ട​പ്പ്, ടി​ഡ​ബ്ല്യു​ജി, നെ​ക്‌​ട​ര്‍ ഫ്രെ​ഷ് ഹ​ണി​യു​ടെ പ്രോ​ഡ​ക്‌​ട് ലോ​ഞ്ചിം​ഗും ന​ട​ന്നു.

ജോ​ര്‍​ജി​യ​ന്‍ സി​എം​ഐ സെ​ന്‍റ​ര്‍ ഫോ​ര്‍ കൗ​ണ്‍​സ​ലിം​ഗി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ന​ട​ത്തി​യ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നു​ള്ള 11 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഫാ. ​ജോ​സു​കു​ട്ടി ഐ​ക്ക​ര​പ്പ​റ​മ്പി​ല്‍ സി​എം​ഐ, ഫാ. ​ഡോ. മാ​ത്യു ച​ന്ദ്ര​ൻകു​ന്നേ​ല്‍ സി​എം​ഐ, ജ്യോ​തി​ര്‍​ഭ​വ​ന്‍ കൗ​ണ്‍​സ​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കൗ​ണ്‍​സ​ലിം​ഗ് സേ​വ​ന​ങ്ങ​ള്‍​ക്ക് ഫോ​ൺ: 7907237512, 9447499369.

Tags :

Recent News

Corehub Up