പരുമലയിൽ ആരംഭിച്ച 144 മണിക്കൂർ അഖണ്ഡ പ്രാർഥന ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യുന്നു.
മാന്നാർ: 144 മണിക്കൂര്‍ നീളുന്ന അഖണ്ഡ പ്രാർഥനയ്ക്ക് പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയിൽ തുടക്കമായി. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പ്രാർഥന നടക്കുന്നത്. ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. പ്രാർഥനാജീവിതത്തിലൂടെ ജീവിത വിശുദ്ധിയിലേക്ക് ഉയര്‍ന്ന പരുമല തിരുമേനിയുടെ പെരുന്നാളില്‍ അഖണ്ഡ പ്രാര്‍ഥന നടത്താന്‍ ലഭിച്ച നിയോഗം ദൈവകൃപയാണ്.
പ്രാര്‍ഥനാജീവിതത്തിലൂടെ മാത്രമേ ദൈവികരാകാന് കഴിയുകയുള്ളു എന്നും യുവജനങ്ങള്‍ വേദവായനയിലും പ്രാര്‍ഥനാജീവിതത്തിലും ഉത്സാഹം ഉള്ളവരാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വൈദിക ട്രസ്റ്റീ ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിന് സി. മാത്യു, ട്രഷറര്‍ രഞ്ജു എം. ജോയ്, കണ്‍വീനര്‍ രോഹിത് കൊച്ചുതെക്കേതില്‍, റീജണല്‍ സെക്രട്ടറിമാരായ അബു ഏബ്രഹാം വീരപ്പള്ളില്, ജിന്‍സ് തടത്തില്‍, റീജന്‍ യോഹന്നാന് എന്നിവര്‍ പ്രസംഗിച്ചു.
Tags :