ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പ
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ "നാടുവിടുന്ന യുവത്വം, പ്രതീക്ഷകള്‍, പ്രതിസന്ധികള്‍, പ്രതിവിധികള്‍'എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു. യുവാക്കളുടെ വിദേശ കുടിയേറ്റവും നാട്ടിലെ തൊഴിലില്ലായ്മയും ഉയര്‍ത്തുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.
മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. പി.സി. നീലകണ്ഠന് മോഡറേറ്ററായി.
വൈക്കം സെന്റ് സേവ്യേഴ്സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജു മാവുങ്കല്‍, തൊടുപുഴ ജില്ലാ ആയുര്‍വേദ സഹകരണ ആശുപത്രി സിഎംഒ ഡോ. സി.കെ. ഷൈലജ, പ്രവാസി സംരംഭകന് ജീസ് ജോസഫ്, ചെറുകിട വ്യവസായ അസോസിയേഷന് പ്രതിനിധി ബി. ജയകൃഷ്ണന്, മുട്ടം ഗവ. എന്‍ജിനിയറിംഗ് കോളജ് യൂണിയന് ചെയര്മാന് വി.എം. മുഹമ്മദ് ഷിഫാന്, ഉപാസന ഡയറക്ടര്‍ ഫാ. ജോണ്സൺ പാലപ്പള്ളി, സെക്രട്ടറി ഡോ. സാബു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി തോമസ് കുണിഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.
Tags :