ഇന്ത്യ മുന്നണിസഖ്യം ഡൽഹിയിൽ നടത്തിവരുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്ത
അടിമാലി: കേരള കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിമാലി ടൗണിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിസഖ്യം ഡൽഹിയിൽ നടത്തിവരുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അടിമാലി ടൗണിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.
സമരത്തിന്റെ ഉദ്ഘാടനം പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ. കുര്യൻ നിർവഹിച്ചു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് സൈസ് സജി ബോധക്കുഴിയിൽ അധ്യക്ഷത വഹിച്ചു. ജോസ് തച്ചിൽ, കുര്യാക്കോസ് ചേലമൂട്ടിൽ, മാത്യു തെങ്ങുംകൂടി, ബെന്നി കോട്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Tags :