x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​പി​പി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മിഷ​ന്‍

വെബ് ഡെസ്ക്
Published: October 26, 2026 10:56 PM IST | Updated: October 26, 2026 10:56 PM IST

മ​ല​ങ്ക​ര​യി​ല്‍ 35 ല​ക്ഷം ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച ബോ​ട്ട്ജെ​ട്ടി.

മു​ട്ടം: സ​ര്‍​ക്കാ​രി​ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ല്‍ മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ന്‍റെ വി​ക​സ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത പ​ദ്ധ​തി (പി​പി​പി) ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റീസ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കാ​ണ് ക​മ്മിഷ​ന്‍ ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.​ മു​ട്ടം ഡെവ​ല​പ്​മെ​ന്‍റ് സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​ക​രാ​യ സു​ജി പു​ളി​ക്ക​ല്‍, അ​ജ​യ​ന്‍ താ​ന്നി​ക്കാ​മ​റ്റം എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യെത്തു​ട​ര്‍​ന്നാ​ണ് ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ല്‍.

2019 ന​വം​ബ​ര്‍ രണ്ടിന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ന്‍റെ തു​ട​ര്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഏ​ഴ് വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കാ​റാ​യി​ട്ടും സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണെ​ന്നും പി​പി​പി മാ​തൃ​ക​യി​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ണ​ക്കെ​ട്ടി​ലെ ജ​ലസ്രോ​ത​സ് മ​ലി​ന​മാ​ക്കാ​ത്ത സോ​ളാ​ര്‍ ബോ​ട്ട് സ​ര്‍​വീ​സ്, കു​ട്ടവ​ഞ്ചി പ​ദ്ധ​തി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെങ്കി​ലും ന​ട​പ്പാ​ക്കി​യാ​ല്‍ മ​ല​ങ്ക​ര ടൂ​റി​സം രം​ഗ​ത്ത് വ​ന്‍ കു​തി​ച്ചുചാ​ട്ട​ത്തി​ന് സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് പ​രാ​തി​ക്കാ​ര്‍ ക​മ്മിഷ​നെ ബോ​ധി​പ്പി​ച്ചു. 35 ല​ക്ഷം ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച ബോ​ട്ടുജെ​ട്ടി, 200 ആ​ളു​ക​ള്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​പ്പ​ണ്‍ സ്റ്റേ​ജ് ഉ​ള്‍​പ്പ​ടെ മൂ​ന്ന് കോ​ടി​യോ​ളം മു​ട​ക്കി നി​ര്‍​മി​ച്ച എ​ന്‍​ട്ര​ന്‍​സ് പ്ലാ​സ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ ബോ​ധി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി ആ​റി​നാ​ണ് പ​രാ​തി​ക്കാ​ര്‍ ക​മ്മിഷ​നെ സ​മീ​പി​ച്ച​ത്. ഇ​തേത്തു​ട​ര്‍​ന്ന് ക​മ്മിഷ​ന്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെത്തു​ട​ര്‍​ന്നും മ​റ്റ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലും ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് വൈ​കി​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ക​മ്മി​ഷ​ന്‍റെ സി​റ്റിം​ഗി​ല്‍ പ​രാ​തി​ക്കാ​രോ​ട് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​വ​രു​ടെ വാ​ദ​വും കേ​ട്ട ശേ​ഷ​മാ​ണ് ക​മ്മിഷ​ന്‍ തു​ട​ര്‍ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

ര​ണ്ടു മാ​സ​ത്തി​ന​കം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് ക​മ്മിഷ​ന് റി​പ്പോ​ര്‍​ട്ട് കൈ​മാ​റ​ണ​മെന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ല്‍ മ​ല​ങ്ക​ര​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി വ​ലി​യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം പ​രാ​തി​യെത്തു​ട​ര്‍​ന്ന് ന​ട​പ്പാ​യി​ല്ല. കാ​ല​ങ്ങ​ള​യി മ​ല​ങ്ക​ര ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ജ​ന​ങ്ങ​ള്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags :

Recent News

Corehub Up