x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ൽ​എം ഇ​ടു​ക്കി രൂ​പ​ത ഏ​ക​ദി​ന ശി​ല്​പ​ശാ​ല

വെബ് ഡെസ്ക്
Published: October 26, 2026 11:02 PM IST | Updated: October 26, 2026 11:02 PM IST

കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് ഇ​ടു​ക്കി രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഏ​ക​ദി​ന ശി​ല്പ​ശാ​ല ലേ​ബ​ർ മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന സ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ വ​ലി​യ​താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന

കരി​മ്പ​ൻ: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് (കെ​എ​ൽ​എം) ഇ​ടു​ക്കി രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​മ്പ​ൻ രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ ഏ​ക​ദി​ന ശില്​പ​ശാ​ല ന​ട​ത്തി.

അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം, തൊ​ഴി​ലാ​ളി ഫോ​റ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, ക്ഷേ​മ​നി​ധി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ശി​ല്പ​ശാ​ല ന​ട​ന്ന​ത്. കെ​എ​ൻ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ വ​ലി​യ​താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ക്തീ​ക​ര​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ടു​ക്കി രൂ​പ​താ പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​ൽ​എം ഇ​ടു​ക്കി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന​ക്ക​ലേ​ട്ട് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​എ​ൽ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു "തൊ​ഴി​ലാ​ളി ഫോ​റ​ങ്ങ​ളും ക്ഷേ​മ​നി​ധി​ക​ളും​' എ​ന്ന വി​ഷ​യ​ത്തി​ലും സം​സ്ഥാ​ന ട്ര​ഷ​റ​ർ തോ​മ​സ് മാ​ത്യു "കെ​എ​ൽഎം ​രൂ​പ​ത​യി​ൽ എ​ങ്ങ​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താം' എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സു​ക​ൾ ന​യി​ച്ചു.

സി​സ്റ്റ​ർ ലി​ന്‍റ എ​സ്എ​ബി​എ​സ്, ജോ​സി മാ​ക്സി​ൻ, ജ​യ​ൻ റാ​ത്ത​പ്പ​ള്ളി, ജി​സ്മോ​ൾ റോ​യി, അ​നൂ​പ് ജോ​സ്, ബ്ര​ദ​ർ ജെ​ഫി​ൻ ശൗ​ര്യാം​കു​ഴി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രൂ​പ​ത​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽനി​ന്നാ​യി നൂ​റു പേ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up