x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​മ​ല തീ​ർ​ഥാ​ട​ന വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: October 26, 2026 10:50 PM IST | Updated: October 26, 2026 10:50 PM IST

പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 124-ാം ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ന​ട​ന്ന തീ​ര്‍​ഥാ​ട​ന​വാ​രാ​ഘോ​ഷ പൊ​തു​സ​മ്മേ​ള​ന​വും പേ​ട്ര​ണ്‍​സ് ഡേ ​ആ​ഘോ​ഷ​വും പ​രി​ശു​ദ്ധ ബ​സേ​ലി​യോ​

മാ​ന്നാ​ർ: ആ​ത്മീ​യ വ​ള​ര്‍​ച്ച​യാ​ണ് സ​മാ​ധാ​ന​ത്തി​ന്‍റെ ഉ​റ​വി​ട​മെ​ന്നും ആ​ത്മീ​യ ശോ​ഷ​ണം തി​ന്മ​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു.

പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 124-ാം ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തീ​ര്‍​ഥാ​ട​ന​വാ​രാ​ഘോ​ഷ പൊ​തു​സ​മ്മേ​ള​ന​വും പേ​ട്ര​ണ്‍​സ് ഡേ ​ആ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്ക ബാ​വാ.

ആ​ത്മീ​യ ദ​ര്‍​ശ​ന​ത്തി​ലൂ​ടെ പ​രു​മ​ല തി​രു​മേ​നി സ​മൂ​ഹ​ത്തി​ല്‍ സ​മാ​ധാ​നം പ​ക​ര്‍​ന്നെ​ന്നും ഇ​ന്ന​ത്തെ കാ​ല​ത്ത് ഇ​ത് ഇ​ല്ലാ​ത്ത​താ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും കാ​തോ​ലി​ക്കാ ബാ​വ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ര്‍​ത്താ​വെ​ന്ന നി​ല​യി​ല്‍ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​മ​ന​സുക​ളി​ലെ​ത്തി​ക്കാ​ന്‍ സാം​സ്‌​കാ​രി​ക വ​കു​പ്പ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ് മു​ഖ്യ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

ജ​സ്റ്റീസ് കു​ര്യ​ന്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​പ​ര​ന്‍റെ സു​ഖ​മാ​ണ് യ​ഥാ​ര്‍​ഥ ആ​ത്മീ​യ​ത​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത​ങ്ങ​ള്‍ സ​മൂ​ഹ​ത്തെ തി​രു​ത്തു​ന്ന ശ​ക്തി​യാ​യി മാ​റ​ണ​മെ​ന്നും ത​ന്‍റെകാ​ല​ത്ത് പ​രു​മ​ല തി​രു​മേ​നി അ​താ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ന്‍റോ ആ​ന്‍റണി എം​പി, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ.​തോ​മ​സ് വ​ര്‍​ഗീ​സ് അ​മ​യി​ല്‍, അ​ത്മാ​യ ട്ര​സ്റ്റി റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ന്‍, ഫാ.​എം.​സി.​ പൗ​ലോ​സ്, ഫാ.​ഡോ. കു​ര്യ​ന്‍ ദാ​നി​യേ​ല്‍, ക​ട​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ലി​ജി ആ​ര്‍.​ പ​ണി​ക്ക​ര്‍, അ​ഡ്വ. മ​നോ​ജ് മാ​ത്യു, ശി​വ​ദാ​സ് യു.​പ​ണി​ക്ക​ര്‍, മാ​ത്യു ഉ​മ്മ​ന്‍ അ​രി​കു​പു​റം, ജോ​സ് പു​ത്ത​ന്‍​പു​ര​യി​ല്‍, മ​നോ​ജ് പി. ​ജോ​ര്‍​ജ് പ​ന്നാ​യി​ക​ട​വി​ല്‍, മ​ത്താ​യി ടി. ​വ​ര്‍​ഗീ​സ് പ​രു​മ​ല മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​കെ.​ രാ​ജു, കെ.​എ.​ ടെ​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up