കിഴതടിയൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നാമത്തിലുള്ള നവീകരിച്ച ചാപ്പല്‍.
പാലാ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കിഴതടിയൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനത്തിരുനാളിനോടനുബന്ധിച്ച് ഇന്നു പുലര്‍ച്ചെ 5.15ന് തിരുസ്വരൂപ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് 5.30, രാവിലെ 7.00, 10.00, ഉച്ചയ്ക്ക് 12.00, ഉച്ചകഴിഞ്ഞ് 3.00, വൈകുന്നേരം 5.00, രാത്രി 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം 4.45ന് പ്രസുദേന്തി സമര്‍പ്പണം. ഫാ. മാത്യു വെണ്ണായപ്പള്ളില്‍, ഫാ. ജോസഫ് കരികുളം, ഫാ. ജേക്കബ് കടുതോടില്‍, മോണ്‍. ജോസഫ് തടത്തില്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിനമായ നാളെ പുലര്‍ച്ചെ 5.30, രാവിലെ 7.00, ഉച്ചകഴിഞ്ഞ് 3.00, വൈകുന്നേരം 5.00, രാത്രി 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. രാവിലെ പത്തിന് ബിഷപ്മാര് ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12ന് പള്ളിയിൽനിന്നു വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ച് മഹാറാണി കവലയിലേക്കും തിരികെ പള്ളിയിലേക്കും പ്രദക്ഷിണം. തുടര്‍ന്ന് ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.
Tags :