അരുവിത്തുറ സെന്റ് ജോർജ് കോളജിലെ 1978-80 പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് ഡി ബാച്ചിലെ പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച അധ്യാപകരെ ആദരിച്ച ഗുരുവന്ദനം പരിപാടിയും പൂ
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ 1978-80 പ്രീഡിഗ്രി രണ്ടാം ഗ്രൂപ്പ് ഡി ബാച്ച് പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയും പൂർവവിദ്യാർഥി സംഗമവും ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റും മുതിർന്ന പത്രപ്രവർത്തകനുമായ ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, പൂർവവിദ്യാർഥി സംഘടന ജനറൽ സെക്രട്ടറി തോമസ് ഏബ്രഹാം കണിയാംപടിക്കൽ, വൈസ് പ്രസിഡന്റുമാരായ സി.ആർ. രാധാമണി, സിസ്റ്റർ സാലി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
കോളജിലെ മുൻ അധ്യാപകരായ പ്രഫ. സെബാസ്റ്റ്യൻ തോമസ്, പ്രഫ. വി.എസ്. ജോസഫ്, പ്രഫ. കെ. എ. തോമസ്, ഡോ. അഗസ്റ്റിൻ എം. ജോസഫ്, ഡോ. ഇഗ്നേഷ്യസ് കോര, പ്രഫ. ഗ്രേസമ്മ ജോസഫ് എന്നിവരെ ആദരിച്ചു.
Tags :