മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര പുനലൂര് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ വാര്ഷിക സമ്മേളനം ജ്യോതികുമാര് ചാമക്കാല എംഎല്എ ഉദ്ഘാടനം ചെയ്യ
കൊല്ലം: മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര പുനലൂര് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ വാര്ഷിക സമ്മേളനം നടത്തി. കിഴക്കേതെരുവ് പട്ടമല സെന്റ് ജോര്ജ് ഓര്ത്തഡോക്സ് വലിയപള്ളിയില് ഭദ്രാസനം മെത്രപ്പൊലീത്ത ഡോ. യൂഹാനോന്മാര് ദേവോദോറോസ് സമ്മേളനത്തില് അധ്യക്ഷനായി.
ജ്യോതികുമാര് ചാമക്കാല എംഎല്എ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില് കരുതല് ഭവന നിര്മാണ പദ്ധതിയുടെ പ്രവര്ത്തന ഉദ്ഘാടനം ഡോ. യൂഹാനോന് മാര് തേവോദോറോസും ഡോ. മറിയാ ഉമ്മനും ചെര്ന്ന് നിര്വഹിച്ചു. സ്കില്വെഞ്ചര് പ്രോഗ്രാം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിന് സി മാത്യു നിര്വഹിച്ചു. കേന്ദ്ര ജനറല് സെക്രട്ടറി ബിജു സി. ഏലിയാസ് പ്രതിഭകളെ ആദരിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ആശിഷ് ജെയിംസ്, ഫാ. വൈ.എസ്. ഗീവര്ഗീസ്, ഫാ ജോണ്സണ് മുളമൂട്ടില്, കേന്ദ്ര ട്രഷറര് രഞ്ജു എം. ജോയ്, ജെയ്സണ് ജി. ജേക്കബ്, റീജന് യോഹന്നാന്, അജു മാത്യു, ലിബിന് ബാബു, ജിജോ മോന്, ലിഖിത മറിയം യോഹന്നാന് എന്നിവര് പ്രസംഗിച്ചു.
Tags : Annual conference Nattuvishesham DistrictNews DeepikaNews