NRI
ബെർലിൻ: ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ ഞെട്ടിക്കുന്ന സംഭവം. തടാകക്കരയിൽ എത്തിയ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും മൂന്ന് വയസുള്ള കുട്ടിക്കും ബിയർ നൽകി.
സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരേ ജർമൻ ക്രിമിനൽ പോലീസും ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച ബെർലിനിലെ കൗൾസ്ഡോർഫർ തടാകക്കരയിലാണ് സംഭവം.
18നും 25നും ഇടയിൽ പ്രായമുള്ള സെർബിയൻ വംശജരായ അഞ്ച് പേരാണ് കുട്ടികൾക്കൊപ്പം മദ്യപിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞും മൂന്ന് വയസുകാരനും ബിയർ കുപ്പിയിൽ നിന്ന് കുടിക്കുന്നത് കണ്ട തടാകക്കരയിലുണ്ടായിരുന്ന സ്ത്രീകൾ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. കുട്ടികളെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പോലീസ് ചോദ്യം ചെയ്യലിൽ ഒരു കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു. തന്റെ കുഞ്ഞിന് ബിയർ നൽകിയെന്ന് ഇയാൾ മൊഴി നൽകി. കുട്ടികളുടെ സംരക്ഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൈൽഡ് പ്രൊട്ടക്ഷൻ ടീം മാതാപിതാക്കളുമായി കൗൺസിലിംഗും വിശദമായ അന്വേഷണവും തുടങ്ങി. കുട്ടികളുടെ സുരക്ഷ മുൻനിർത്തി മാതാപിതാക്കളിൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ അധികൃതർ പരിഗണിക്കുന്നുണ്ട്.
ജർമനിയിൽ കുട്ടികളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും നിയമം വലിയ പ്രാധാന്യമാണ് നൽകുന്നത്. കുട്ടികളോടുള്ള ചെറിയ അശ്രദ്ധ പോലും വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
NRI
ബെർലിൻ: ദുബായി ആസ്ഥാനമായുള്ള എമിറേറ്റ്സിന്റെ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 ബെർലിൻ ബ്രാൻഡൻബർഗ് (BER) വിമാനത്താവളത്തിൽ ഇറങ്ങിയത് ജർമൻ സർക്കാരുമായി ബന്ധപ്പെട്ട പുതിയ രാഷ്ട്രീയ - വ്യോമയാന വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
എമിറേറ്റ്സിന് നിലവിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ഡ്യൂസൽഡോർഫ്, ഹാംബർഗ് എന്നീ നാല് നഗരങ്ങളിലേക്കാണ് സ്ഥിര സർവീസുകൾ നടത്താൻ അനുമതിയുള്ളത്. ബെർലിനിലേക്ക് സർവീസ് ആരംഭിക്കാൻ വർഷങ്ങളായി കമ്പനി ശ്രമിച്ചുവരുന്നുവെങ്കിലും ജർമൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
ജർമനിയുടെ ദേശീയ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് എമിറേറ്റ്സിന് ബെർലിനിലേക്ക് പ്രവേശനം നിഷേധിക്കുന്നതെന്നാണ് വിലയിരുത്തൽ. എമിറേറ്റ്സിന്റെ വരവ് ലുഫ്താൻസയുടെ ബിസിനസിനെ ബാധിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.
അതേസമയം, ജർമൻ തലസ്ഥാനമായ ബെർലിനിലേക്ക് കൂടുതൽ അന്താരാഷ്ട്ര കണക്റ്റിംഗ് സർവീസുകൾ എത്തിക്കണമെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെയും വ്യാപാര മേഖലയുടെയും ആവശ്യം. കേന്ദ്ര സർക്കാരിന്റെ നിലവിലെ നയം മൂലം നഗരത്തിന് സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി ബെർലിൻ അധികൃതർ ആരോപിക്കുന്നു.
ഒരു എ380 വിമാനത്തിന്റെ ലാൻഡിംഗ് വീണ്ടും അന്താരാഷ്ട്ര വ്യോമയാന നയങ്ങളും ദേശീയ വിമാനക്കമ്പനികളുടെ താത്പര്യങ്ങളും തമ്മിലുള്ള സംഘർഷം ജർമനിയിൽ ചർച്ചാവിഷയമാക്കിയിരിക്കുകയാണ്.
NRI
ബെർലിൻ: ജർമൻ പ്രവാസി ഹൈന്ദവ സമൂഹത്തിന്റെ ദീർഘകാലത്തെ സ്വപ്നമായിരുന്ന "ശ്രീ ഗണേശ ഹിന്ദു ക്ഷേത്രം' ഭക്തിനിർഭരമായ ചടങ്ങുകളോടെ വിശ്വാസികൾക്കായി സമർപ്പിച്ചു.
ബെർലിനിലെ നോയ്കോൾൺ ഡിസ്ട്രിക്റ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ജർമനിയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയമായാണ് കണക്കാക്കപ്പെടുന്നത്.
ഗംഗാജലവും സ്പ്രീ നദിയിലെ ജലവും ഒഴുക്കി കുംഭാഭിഷേകം
ഞായറാഴ്ച നടന്ന പ്രധാന കുംഭാഭിഷേക ചടങ്ങുകൾക്കായി ഭാരതത്തിലെ പുണ്യനദിയായ ഗംഗയിലെ തീർഥത്തിനൊപ്പം ബെർലിൻ നഗരത്തിലൂടെ ഒഴുകുന്ന സ്പ്രീ നദിയിലെ ജലവും പ്രത്യേകം ഉപയോഗിച്ചു.
വ്യത്യസ്തമായ ചടങ്ങ്
വൻ ക്രെയിനുകളുടെ സഹായത്തോടെയാണ് പുണ്യജലം ക്ഷേത്രഗോപുരത്തിന് മുകളിലേക്ക് എത്തിച്ച് വിഗ്രഹങ്ങളിലും ഗോപുരത്തിലും അഭിഷേകം ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ തന്നെ ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട വിവിധ പൂജകളും പ്രത്യേക വൈദിക ചടങ്ങുകളും ക്ഷേത്ര സമുച്ചയത്തിൽ ആരംഭിച്ചിരുന്നു.
ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
NRI
ബെർലിൻ: ഇറാൻ മുൻ കിരീടാവകാശി റിസ പഹ്ലവിക്കെതിരേ ബെർലിനിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തു വന്നു. ബെർലിനിൽ ഫെഡറൽ പ്രസ് കോൺഫറൻസ് കെട്ടിടത്തിന് പുറത്തുവച്ചാണ് ആക്രമണം നടന്നത്.
വാർത്താസമ്മേളനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തിന് നേരെ ഒരാൾ ചുവന്ന ദ്രാവകം ഒഴിക്കുകയായിരുന്നു. ആദ്യ റിപ്പോർട്ടുകളിൽ ചുവന്ന പെയിന്റ് ആണെന്ന് സംശയിച്ചിരുന്നെങ്കിലും ജർമൻ പോലീസിന്റെ അന്വേഷണത്തിൽ അത് തക്കാളി ജ്യൂസ് അല്ലെങ്കിൽ തക്കാളി പേസ്റ്റ് ആണെന്ന് സ്ഥിരീകരിച്ചു.
അദ്ദേഹത്തിന്റെ കോട്ടിന്റെ പിൻഭാഗത്തും കഴുത്തിലും ദ്രാവകം വീണെങ്കിലും പരിക്കുകളൊന്നും ഏറ്റിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ വിമർശിച്ചും ഇറാനിലെ ഭരണകൂട മാറ്റത്തിന് ആഹ്വാനം ചെയ്തും അദ്ദേഹം നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഒരു പ്രതിഷേധക്കാരനാണ് ഇതിന് പിന്നിലെന്നാണ് വിവരം. ആക്രമണത്തിന് ശേഷം റിസ പഹ്ലവി തന്റെ അനുയായികളെ അഭിവാദ്യം ചെയ്ത ശേഷമാണ് സ്ഥലത്തുനിന്നും മടങ്ങിയത്. ആക്രമണം നടത്തിയ വ്യക്തിയെ ജർമൻ പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ജർമനിയിൽ വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങൾ അദ്ദേഹത്തിനായി ഒരുക്കിയിരുന്നുവെങ്കിലും ജനക്കൂട്ടത്തിനിടയിൽ നിന്നാണ് ഈ ആക്രമണം ഉണ്ടായത്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
NRI
ബെര്ലിന്: ജര്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും ഇന്ത്യന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മില് ബെര്ലിനില് നിർണായക കൂടിക്കാഴ്ച നടത്തി. പ്രതിരോധ സാമഗ്രികളുടെ നിര്മാണത്തില് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്ധിപ്പിക്കുന്നതിനുള്ള കരാറിൽ ഇരുവരും ഒപ്പുവച്ചു.
ഇത് സാങ്കേതിക വിദ്യ കൈമാറുന്നതിനും സംയുക്ത നിര്മാണത്തിനും വഴിയൊരുക്കും. ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ പ്രവര്ത്തനങ്ങളില് ഇന്ത്യയും ജര്മനിയും ഒന്നിച്ച് പ്രവര്ത്തിക്കുന്നതിനുള്ള "ഇംപ്ലിമെന്റിംഗ് അറേഞ്ച്മെന്റ്' കരാറിലും മന്ത്രിമാർ ഒപ്പുവച്ചു.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളില്, സുരക്ഷാ രംഗത്തെ പുതിയ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായി ചര്ച്ച ചെയ്തു.
NRI
ബെർലിൻ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ജർമനിയിലെത്തി. ചൊവ്വാഴ്ച മ്യൂണിക്ക് വിമാനത്താവളത്തിൽ എത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ അജിത് ഗുപ്തെ ബൊക്കെ നൽകി സ്വീകരിച്ചു.
മ്യൂണിക്കിൽ നിന്നും ജർമൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ബെർലിനിലെത്തിയ അദ്ദേഹത്തിന് പൈലറ്റ് അകമ്പടിയായി യുദ്ധവിമാനങ്ങൾ അണിനിരന്നത് ഇന്ത്യയോടുള്ള ജർമനിയുടെ ആദരവായി മാറി.
ബെർലിൻ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിരോധമന്ത്രിക്ക് ജർമൻ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി. മ്യൂണിക്കിൽ നിന്നും ബെർലിനിലേക്കുള്ള യാത്രയിലുടനീളം ജർമൻ പോർവിമാനങ്ങൾ രാജ്നാഥ് സിംഗിന്റെ വിമാനത്തിന് സുരക്ഷാ അകമ്പടി സേവിച്ചു.
ഒരു വിദേശ പ്രതിരോധമന്ത്രിക്ക് ജർമനി നൽകുന്ന അത്യപൂർവമായ ബഹുമതിയാണിത്.
NRI
ബെർലിൻ: ആഗോള സാങ്കേതിക വിദ്യാ ഭീമനായ ഗൂഗിൾ ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ തങ്ങളുടെ അത്യാധുനിക എഐ സെഇആർ വ്യാഴാഴ്ച തുറന്നു.
കഴിഞ്ഞ നവംബറിൽ ജർമനിയിൽ ഗൂഗിൾ പ്രഖ്യാപിച്ച 5.5 ബില്യൺ യൂറോയുടെ (ഏകദേശം 6.4 ബില്യൺ ഡോളർ) നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.
ബെർലിൻ മേയർ കെ. വാഗ്നർ, ജർമൻ ഡിജിറ്റൽ മന്ത്രി കാർസ്റ്റൺ വൈൽഡ്ബെർഗർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. യൂറോപ്യൻ സാങ്കേതിക മേഖലയിൽ അമേരിക്കൻ കമ്പനികളുടെ അമിത സ്വാധീനത്തെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ കേന്ദ്രത്തെ രാഷ്ട്രീയ നേതൃത്വം സ്വാഗതം ചെയ്തു.
മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ തുടങ്ങിയ കമ്പനികളുമായുള്ള എഐ മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഗൂഗിളിന്റെ ഈ നീക്കം ജർമനിക്ക് നിർണായകമാണ്.
പ്രധാന ലക്ഷ്യങ്ങൾ
ഗവേഷണ കേന്ദ്രം: ഗൂഗിൾ ഡീപ് മൈൻഡ്, ഗൂഗിൾ റിസർച്ച്, ഗൂഗിൾ ക്ലൗഡ് എന്നിവടങ്ങളിൽ നിന്നുള്ള പ്രമുഖ ഗവേഷകർക്കും ഡെവലപ്പർമാർക്കും ഒരുമിച്ചിരുന്ന് പ്രവർത്തിക്കാനുള്ള ഇടമായി ഈ കേന്ദ്രം മാറും.
പങ്കാളിത്തം: ശാസ്ത്രജ്ഞർ, ബിസിനസ് പ്രമുഖർ, രാഷ്ട്രീയക്കാർ എന്നിവരുമായി ആശയവിനിമയം നടത്താനും എഐ രംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാനുമുള്ള വേദിയായി ഇത് പ്രവർത്തിക്കും.
അക്കാദമിക് സഹകരണം: മ്യൂണിച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റിയുമായി പുതിയ ഗവേഷണ പങ്കാളിത്തം ആരംഭിക്കുന്നതായും ഉദ്ഘാടന വേളയിൽ ഗൂഗിൾ അറിയിച്ചു.
അക്കാദമിക് കമ്യൂണിറ്റിയും നയരൂപീകരണക്കാരും ബിസിനസ് സ്ഥാപനങ്ങളുമായി ചേർന്ന് എഐ സാങ്കേതികവിദ്യയെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത് എന്ന് ഗൂഗിൾ ജർമനി പ്രതിനിധി ഫിലിപ്പ് ജസ്റ്റസ് പറഞ്ഞു.
ബെർലിൻ ഒരു അന്താരാഷ്ട്ര ശാസ്ത്ര-സാങ്കേതിക ഹബ് ആണെന്നതിന്റെ തെളിവാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കമെന്ന് മേയർ കൈ വാഗ്നർ അഭിപ്രായപ്പെട്ടു.
സജീവമായ സ്റ്റാർട്ടപ്പ് സംസ്കാരവും മികച്ച സർവകലാശാലകളും ബെർലിനെ ഇത്തരം ഇന്നൊവേഷനുകൾക്ക് അനുയോജ്യമായ ഇടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർച്ചയായും, ബർലിനിൽ ഗൂഗിളിന്റെ പുതിയ എഐ സെന്റർ തുറക്കുന്നത് ജർമനിയിലുള്ള മലയാളി ഐടി പ്രഫഷണലുകൾക്കും വിദ്യാർഥികൾക്കും വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്.
ഇതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്:
1. ഐടി പ്രൊഫഷണലുകൾക്കുള്ള അവസരങ്ങൾ
ഗൂഗിൾ ഡീപ് മൈൻഡ്, ഗൂഗിൾ റിസർച്ച് തുടങ്ങിയ വിഭാഗങ്ങൾ ബെർലിൻ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നതോടെ താഴെ പറയുന്ന മേഖലകളിൽ ജോലി സാധ്യത വർധിക്കും:
AI & Machine Learning Engineers: എഐ മോഡലുകൾ വികസിപ്പിക്കാനും പരിശീലിപ്പിക്കാനും കഴിവുള്ളവർക്ക് വൻ ഡിമാൻഡ് ഉണ്ടാകും.
Cloud Architects: ഗൂഗിൾ ക്ലൗഡ് സേവനങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
Data Scientists: ബിഗ് ഡേറ്റ കൈകാര്യം ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും വൈദഗ്ധ്യമുള്ളവർക്ക് പുതിയ സെന്ററിൽ മുൻഗണന ലഭിക്കാം.
Software Developers: പൈത്തൺ, സി++ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിൽ മികവുള്ള ഡെവലപ്പർമാർക്ക് എഐ പ്രോജക്റ്റുകളിൽ പങ്കാളികളാകാം.
2. വിദ്യാർഥികൾക്കുള്ള ഗുണങ്ങൾ
മ്യൂണിച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റിയുമായി ഗൂഗിൾ പ്രഖ്യാപിച്ച പങ്കാളിത്തം ഗവേഷണ താല്പര്യമുള്ള വിദ്യാർഥികൾക്ക് ഗുണകരമാകും:
വർക്കിംഗ് സ്റ്റുഡന്റസ് ജോബ്: എഐ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഗൂഗിളിന്റെ പ്രോജക്റ്റുകളിൽ ഇന്റേൺഷിപ്പ് ചെയ്യാനും വർക്കിംഗ് സ്റ്റുഡന്റായി ജോലി ചെയ്യാനും കൂടുതൽ അവസരം ലഭിക്കും.
Research Grants: പിഎച്ച്ഡി അല്ലെങ്കിൽ മാസ്റ്റേഴ്സ് ഗവേഷണം നടത്തുന്നവർക്ക് ഗൂഗിളിന്റെ ഫണ്ടിംഗോടെ പ്രോജക്റ്റുകൾ ചെയ്യാനുള്ള സാധ്യതയുണ്ട്.
ബെർലിനിലെ സെന്റർ ഒരു ഹബ് ആയി പ്രവർത്തിക്കുന്നതിനാൽ, ലോകോത്തര ഗവേഷകരുമായി സംവദിക്കാനും കരിയർ മെച്ചപ്പെടുത്താനുമുള്ള അവസരം ലഭിക്കും.
3. സ്റ്റാർട്ടപ്പ് മേഖലയിലെ ചലനങ്ങൾ
ബെർലിനിലെ സജീവമായ സ്റ്റാർട്ടപ്പ് സംസ്കാരത്തിന് ഗൂഗിളിന്റെ സാന്നിധ്യം കൂടുതൽ ഊർജ്ജം നൽകും.
മലയാളികൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഗൂഗിളിന്റെ എഐ ടൂളുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ എളുപ്പമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നൈപുണ്യ വികസനം: ഗൂഗിൾ പോലുള്ള കമ്പനികളിലേക്ക് പ്രവേശിക്കാൻ എഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ സർട്ടിഫിക്കേഷനുകൾ നേടുന്നത് ഗുണകരമാകും.
ലിങ്ക്ഡ്ഇൻ അപ്ഡേഷൻ: ഗൂഗിൾ ജർമനിയുടെ റിക്രൂട്ട്മെന്റ് പേജുകളും ലിങ്ക്ഡ്ഇൻ നോട്ടിഫിക്കേഷനുകളും ശ്രദ്ധിക്കുന്നത് അവസരങ്ങൾ വേഗത്തിൽ അറിയാൻ സഹായിക്കും.
NRI
ബെര്ലിന്: ബോണിലെ ഇന്ത്യന് എംബസിയില് ഉദ്യോഗസ്ഥനായിരുന്ന റാന്നി വൃന്ദാവനം സ്വദേശി പരേതനായ വടക്കേപറമ്പില് തോമസ് വറുഗീസിന്റെ (മോഹന്) ഭാര്യ മറിയക്കുട്ടി തോമസ് വടക്കേപറമ്പില് (78) ബോണില് അന്തരിച്ചു.
സംസ്കാരം പത്തനംതിട്ട റാന്നി കൊറ്റനാട് ട്രിനിറ്റി മാര്ത്തോമ്മ ദേവാലയ സെമിത്തേരിയില്. ബോണ്, ബാഡ്ഗോഡസ്ബര്ഗ് ഇവാജലിക്കല് ആശുപത്രിയില് നഴ്സായിരുന്ന മറിയക്കുട്ടി ജോലിയില് നിന്നും വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു.
മക്കള്: അനു, ആഷ. മരുമകന് റിനു കടവില്. കൊച്ചുമക്കള് : റോയിസ്, ഏതന്.
NRI
ബർലിൻ: പാരീസിലെ ലൂവ്റ് മ്യൂസിയം കവർച്ചയെ ഉത്പന്നത്തിന്റെ പരസ്യമാക്കി ജർമൻ കന്പനി. മോഷണത്തിന് ഉപയോഗിച്ച യന്ത്രഗോവണി നിർമിക്കുന്ന ബോക്കർ എന്ന കന്പനിയാണു സോഷ്യൽ മീഡിയയിൽ പുതിയ പരസ്യം പ്രസിദ്ധീകരിച്ചത്.
മോഷണത്തിന് ഉപയോഗിച്ച ഗോവണി ലൂവ്റ് മ്യൂസിയത്തിലെ അപ്പോളോ ഗാലറിക്കു പുറത്ത് ഇരിക്കുന്ന ചിത്രമാണ് പരസ്യത്തിലുള്ളത്.
കാര്യങ്ങൾക്കു വേഗത വേണമെങ്കിൽ കന്പനിയുടെ ‘അജിലോ’ ബ്രാൻഡ് യന്ത്രഗോവണി ഉപയോഗിക്കണമെന്നും 400 കിലോഗ്രാം ഭാരം ഒരു മിനിറ്റിനുള്ളിൽ 42 മീറ്റർ ഉയർത്താനുള്ള കഴിവ് ഈ ഗോവണിക്കുണ്ടെന്നും പരസ്യവാചകത്തിൽ പറയുന്നു.
ഞായറാഴ്ച നാലു കള്ളന്മാർ അപ്പോളോ ഗാലറിയിൽ കടന്ന് ഏതാണ്ട് 896 കോടി രൂപ വിലവരുന്ന ഒമ്പത് ആഭരണങ്ങളാണുകവർന്നത്. യന്ത്രഗോവണി ഉപയോഗിച്ചാണ് കള്ളന്മാർ മുകൾനിലയിലെ ഗാലറിയിലേക്കു കടന്നത്. ലോകം മുഴുവൻ ഞെട്ടിയ മോഷണത്തിൽ കള്ളന്മാരെ പിടികൂടാനായിട്ടില്ല.
മോഷണം അംഗീകരിക്കാനാവില്ലെങ്കിലും കൃത്യത്തിനിടെ ആർക്കും പരിക്കേൽക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു പരസ്യത്തിൽ തെറ്റില്ലെന്നാണ് ബോക്കർ കമ്പനി പ്രതികരിച്ചത്.
ഫെവിക്കോളിനും പരസ്യം
വിവിധതരം പശകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഫെവികോൾ കന്പനിയും ലൂവ്റ് മോഷണവുമായി ബന്ധപ്പെട്ട് പരസ്യം പുറത്തിറക്കി. ഫെവികോൾ ഉപയോഗിച്ച് ഒട്ടിച്ചുവച്ചിരുന്നെങ്കിൽ മോഷണം നടക്കില്ലെന്നാണു പരസ്യത്തിന്റെ അർഥം.
ലൂവ്റിൽനിന്നു മോഷ്ടിക്കപ്പെട്ട മരതക മാലയ്ക്ക് താഴെ ഫെവിക്കോളിന്റെ ലോഗോയുള്ള ചിത്രവും ഫെവിക്കോൾ ഉപയോഗിച്ചിരുന്നെങ്കിൽ കള്ളന്മാരുടെ ദൗത്യം പരാജയപ്പെട്ടേനേ എന്നർഥം വരുന്ന വാചകവും പരസ്യത്തിലുണ്ട്.
ഇരു പരസ്യങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിച്ചു.
NRI
ബര്ലിന്: കേരള കള്ച്ചറല് അസോസിയേഷന് ഓഫ് ബര്ലിന് ഓണാഘോഷം സംഘടിപ്പിച്ചു. ത്രേസ്യാമ്മ പാഴൂര് സ്വാഗതം ആശംസിച്ചു. രാവിലെ 11ന് ആരംഭിച്ച പരിപാടികള് വൈകുന്നേരം ആറിന് സമാപിച്ചു.
ബര്ലിനിലെ നിള റസ്റ്ററന്റ് ഓണസദ്യ ഒരുക്കി. മാവേലി, തിരുവാതിര, കസേരകളി, വടംവലി, സിനിമാറ്റിക് ഡാന്സ്, ഭരതനാട്യം, ഗാനാലാപനം തുടങ്ങിയ കലാപരിപാടികൾ അംഗങ്ങള് അവതരിപ്പിച്ചു.