പ്രതീകാത്മക ചിത്രം
ബെർലിൻ: യൂറോപ്പിൽ വേനൽക്കാല അവധിക്കാല തിരക്ക് ശക്തമായതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് വൻ യാത്രാദുരിതം. യൂറോപ്യൻ യൂണിയൻ പുതിയതായി നടപ്പിലാക്കിയ ബോർഡർ പരിശോധനാ സംവിധാനമായ എൻട്രി-എക്സിറ്റ് സിസ്റ്റം കാരണം വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ.
ബ്രിട്ടൻ, ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് പ്രധാനമായും ദുരിതത്തിലായിരിക്കുന്നത്. മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി സമയമാണ് ഇപ്പോൾ ബോർഡർ പരിശോധനകൾക്കായി വിമാനത്താവളങ്ങളിൽ ചെലവഴിക്കേണ്ടി വരുന്നത്.
ഷെങ്കൻ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ യാത്രക്കാരുടെ വിരലടയാളം, ഫേഷ്യൽ സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറുണ്ട്. മടങ്ങുന്ന സമയത്ത് ഈ വിവരങ്ങൾ ഒത്തുനോക്കുകയും ചെയ്യും. ഒരിക്കൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾക്ക് മൂന്ന് വർഷത്തെ സാധുതയുണ്ടായിരിക്കും.
ആറ് മണിക്കൂർ വരെ നീളുന്ന കാത്തിരിപ്പ്; എയർലൈനുകളുടെ മുന്നറിയിപ്പ്
വേനൽക്കാല യാത്രാത്തിരക്ക് വർധിക്കുമ്പോൾ ചില വിമാനത്താവളങ്ങളിൽ ബോർഡർ പരിശോധനകൾക്കായുള്ള കാത്തിരിപ്പ് സമയം ആറ് മണിക്കൂർ വരെ നീണ്ടേക്കാമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.
സാങ്കേതിക തടസങ്ങളും ആൾക്ഷാമവും കാരണം പലയിടത്തും ഇഇഎസ് സംവിധാനം മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. ഇതോടെ യാത്രക്കാർ കൂടുതൽ സമയം മുൻകൂട്ടി കരുതി വേണം വിമാനത്താവളങ്ങളിൽ എത്താനെന്ന് പ്രമുഖ വിമാനക്കമ്പനിയായ റയാൻഎയറും അറിയിച്ചിട്ടുണ്ട്.
ഇഇഎസ് തടസങ്ങളില്ലാതെ സന്ദർശിക്കാവുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ
പുതിയ ബയോമെട്രിക് സംവിധാനത്തിലെ തടസങ്ങൾ ഒഴിവാക്കി സുഗമമായി സന്ദർശിക്കാൻ കഴിയുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ (ഇവ ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ളവയാണ്):
വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവും സമയനഷ്ടവും ഒഴിവാക്കി യൂറോപ്യൻ യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ഈ രാജ്യങ്ങൾ നിലവിൽ മികച്ച ബദലാവുകയാണ്.
Tags : EUBiometricSystem AirportQueues Berlin