x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെർലിനിൽ എമിറേറ്റ്സ് എ380 ഇറങ്ങി; ജർമൻ സർക്കാരുമായി വീണ്ടും തർക്കം കനക്കുന്നു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 13, 2026 10:50 AM IST | Updated: June 13, 2026 10:50 AM IST

ബെ​ർ​ലി​ൻ: ദു​ബാ​യി ആ​സ്ഥാ​ന​മാ​യു​ള്ള എ​മി​റേ​റ്റ്സി​ന്‍റെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യാ​ത്രാ​വി​മാ​ന​മാ​യ എ​യ​ർ​ബ​സ് എ380 ​ബെ​ർ​ലി​ൻ ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ് (BER) വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത് ജ​ർ​മ​ൻ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ രാ​ഷ്ട്രീ​യ - വ്യോ​മ​യാ​ന വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​മി​റേ​റ്റ്സി​ന് നി​ല​വി​ൽ ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ട്, മ്യൂ​ണി​ക്ക്, ഡ്യൂ​സ​ൽ​ഡോ​ർ​ഫ്, ഹാം​ബ​ർ​ഗ് എ​ന്നീ നാ​ല് ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് സ്ഥി​ര സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ള​ത്. ബെ​ർ​ലി​നി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ക​മ്പ​നി ശ്ര​മി​ച്ചു​വ​രു​ന്നു​വെ​ങ്കി​ലും ജ​ർ​മ​ൻ സ​ർ​ക്കാ​ർ ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

ജ​ർ​മ​നി​യു​ടെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സ​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് എ​മി​റേ​റ്റ്സി​ന് ബെ​ർ​ലി​നി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​മി​റേ​റ്റ്സി​ന്‍റെ വ​ര​വ് ലു​ഫ്താ​ൻ​സ​യു​ടെ ബി​സി​ന​സി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ജ​ർമ​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ലേ​ക്ക് കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര ക​ണ​ക്റ്റിംഗ് സ​ർ​വീ​സു​ക​ൾ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തിന്‍റെ​യും വ്യാ​പാ​ര മേ​ഖ​ല​യു​ടെ​യും ആ​വ​ശ്യം. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​വി​ലെ ന​യം മൂ​ലം ന​ഗ​ര​ത്തി​ന് സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യി ബെ​ർ​ലി​ൻ അ​ധി​കൃ​ത​ർ ആ​രോ​പി​ക്കു​ന്നു.

ഒ​രു എ380 ​വി​മാ​ന​ത്തി​ന്‍റെ ലാ​ൻ​ഡിംഗ് വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന ന​യ​ങ്ങ​ളും ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ താ​ത്​പ​ര്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ജ​ർ​മനി​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Tags : BerlinAirport Germany AviationNews Berlin

Recent News

Corehub Up