പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജൺ സംഘടിപ്പിച്ച സഹോദയ ജില്ലാ ചെസ് ടൂർണമെന്റ് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് കാന്പസ് സെൻട്രൽ സ്കൂളിൽ നടത്തി. ജില്ലയിലെ 30 സിബിഎസ്ഇ വിദ്യായങ്ങളിൽനിന്നായി 700ൽപരം മത്സരാർഥികളാണ് പങ്കെടുത്തത്. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
സഹോദയ സ്പോർട്സ് സെക്രട്ടറി ജാസ്മീർ ഫൈസൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൽ സി.കെ. ഹൗസത്ത്, ഭാരവാഹികളായ ഫാ. നന്നം പ്രേംകുമാർ, ഡോ. സ്വീറ്റി പുലിക്കോട്ടിൽ, എംഇഎസ് വൈസ് ചെയർമാൻ ഉമ്മർ തയ്യിൽ, മാനേജർ ഡോ. അലി റിഷാദ്, വൈസ് പ്രിൻസിപ്പാൾ റംല പച്ചീരി, ആർബിറ്റർ ശിഹാബുദ്ദീൻ, ഇ, ബിജു എന്നിവർ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ ഓവറോൾ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.