പ്രതീകാത്മക ചിത്രം
പെരിന്തല്മണ്ണ: സിബിഎസ്ഇ സഹോദയ സ്കൂള് കോംപ്ലക്സ് മലപ്പുറം റീജൺ സംഘടിപ്പിക്കുന്ന സഹോദയ ജില്ലാ ചെസ് ടൂര്ണമെന്റ്് നാളെ പെരിന്തല്മണ്ണ എംഇഎസ് മെഡിക്കല് കോളജ് കാമ്പസ് സെന്ട്രല് സ്കൂളില് നടക്കും.
ജില്ലയിലെ 30 സിബിഎസ്ഇ സ്കൂളുകളില്നിന്നായി 700ല്പ്പരം വിദ്യാര്ഥികള് പങ്കെടുക്കും. അണ്ടര് 10, 12, 14,1 7, 19 എന്നീ വിഭാഗങ്ങളില് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകമാണ് മത്സരം.
രാവിലെ ഒന്പതിന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല് ഗഫൂര് ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനത്തില് സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുല് നാസര് വിജയികള്ക്ക് ട്രോഫികള് സമ്മാനിക്കും.
Tags : Nattuvishesham Local News chess tournament