പ്രതീകാത്മക ചിത്രം
കുടമാളൂര്‍: സെന്റ് അല്‍ഫോൻസാ പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ നടന്ന ഇന്റര്‍ സ്കൂള്‍ ചെസ് ടൂര്‍ണമെന്റില്‍ പാലാ ചാവറ പബ്ലിക് സ്കൂളിന് ഓവറോള്‍ കിരീടം.
ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്കൂള്‍ ഫസ്റ്റ് റണ്ണറപ്പായി. ആറാമത് അല്ഫോണ്സ്യന് ഇന്റര്‍ സ്കൂള്‍ ചെസ് ടൂര്‍ണമെന്റില്‍ 50 സ്കൂളുകളില്‍ നിന്നായി 796 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്കൂള്‍ മാനേജര്‍ ഫാ. ഡോ. ജോര്‍ജ് മംഗലത്തില്‍, ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്കൂളിലെ ചെസ് താരം രജത് രഞ്ജിത്തുമായി ആദ്യ കരുനീക്കം നടത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കോട്ടയം സഹോദയ പ്രസിഡന്റ് ഫാ. ഷിജു പാറത്താനം വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Tags : chess tournament NattuVishasham DistrictNews