x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​പ്പ​റ​മ്പ് മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ 170 മീ​റ്റ​ർ നീ​ള​മു​ള്ള ജ​പ​മാ​ല ആ​ശീ​ർ​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 12:43 AM IST | Updated: September 6, 2026 12:43 AM IST

ദേ​വാ​ല​യ​ത്തി​ൽ 10000 മ​ണി ജ​പ​മാ​ല സ​മ​ർ​പ്പ​ണം ന​ട​ന്ന​പ്പോ​ൾ.

കൈ​പ്പ​റ​മ്പ്: ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ലോ​ക മി​ഷ​ൻ ജ​പ​മാ​ല​യു​ടെ 75 -ാം വാ​ർ​ഷി​ക ത്തി​ന്‍റെ ഭാ​ഗ​മാ​യി 10,000 മ​ണി​ക​ളു​ടെ മി​ഷ​ൻ ജ​പ​മാ​ല ആ​ശി​ർ​വാ​ദം കൈ​പ്പ​റ​മ്പ് വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്നു.

വി​കാ​രി ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ, വേ​ലൂ​ർ ഫൊ​റോ​ന വി​കാ​രി ജ​യ്സ​ൺ തെ​ക്കു​മ്പു​റം, മ​ണ്ണു​ത്തി പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ (സീ​നി​യ​ർ ), ഫാ. ​മ​രി​യ​ദാ​സ് (വ​യ​നാ​ട്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ10,000 മ​ണി ജ​പ​മാ​ല കൈ​ക​ളി​ലേ​ന്തി ചൊ​ല്ലി ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ച്ചു. അ​ഞ്ചു ഭൂ​ഖ​ണ്ഡ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ഞ്ചു​നി​റ​ങ്ങ​ളി​ലു​ള്ള ഷാ​ൾ അ​ണി​ഞ്ഞാ​ണ് ജ​പ​മാ​ല സ​മ​ർ​പ്പി​ച്ച​ത്.

രാ​വി​ലെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ ഊ​ട്ടു​തി​രു​നാ​ളും ഭ​ക്തി​സാ​ന്ദ്ര​മാ​യി. രാ​വി​ലെ 10.30 ന് ​ആ​ലോ​ഷ​മാ​യ തി​രു​ന്നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യും​തു​ട​ർ​ന്ന് നേ​ർ​ച്ച ഊ​ട്ടും ഉ​ണ്ടാ​യി​രു​ന്നു. നാ​ലാ​യി​ര​ത്തോ​ളം​പേ​ർ ഊ​ട്ടു​നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ കെ. ​എ.​ഡേ​വി, സി.​എ​ഫ്. ജോ​ളി, ക​ൺ​വീ​ന​ർ​മാ​രാ​യ എ.​എ. സേ​വി, ബി​ജു ഐ​യ്യ​ങ്കേ​രി​ൽ, പി.​പി. യേ​ശു​ദാ​സ്, മാ​ർ​ട്ടി​ൻ പ​ന​ക്ക​ൽ, ഡൊ​മ​നി​ക് ഫ്രാ​ൻ​സി​സ്, ഷാ​ന്‍റി ബി​ജു, മോ​ളി സ​ണ്ണി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : rosary NattuVishasham DistrictNews

Recent News

Corehub Up