പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ലഹരി വിരുദ്ധസദസ്
മണ്ണാർക്കാട്: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, ലഹരി വിതരണത്തിന്റെ കണ്ണികൾ, ഭാവി തലമുറയിൽ ലഹരി ഉണ്ടാക്കുന്ന ഭവിഷത്തുകൾ തുടങ്ങിയവകുറിച്ച് ചർച്ച ചെയ്യുന്നതിനും ലഹരി ശൃംഖല തകർക്കുന്നതിനും അധ്യാപക രക്ഷാകർതൃ സമിതികളെ ബോധവത്കരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന ലഹരി വിരുദ്ധസദസ് മണ്ണാർക്കാട് ഉപജില്ല ഓഫീസ് പരിധിയിൽ നടന്നു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ സി . സജ്ന മുഖ്യാതിഥിയായി. മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്, പോലീസ് സബ് ഇൻസ്പെക്ടർ സി.ജി. ബാബു ക്ലാസെടുത്തു.
ജിഎംയുപി സ്കൂൾ പിടിഎ പ്രസിഡന്റ് സമദ് പൂവക്കോടൻ, കുമരംപുത്തൂർ എയുപി സ്കൂൾ പിടിഎ പ്രസിഡന്റ് മണികണ്ഠൻ, ഉപജില്ല എച്ച്എം ഫോറം കൺവീനർ സിദ്ധിഖ് പാറോക്കോട്, വിനോദ് ചെത്തല്ലൂർ, പി. നിഷ എന്നിവർ പ്രസംഗിച്ചു. ഉപജില്ലയിലെ പിടിഎ പ്രസിഡന്റുമാർ, എംപിടിഎ പ്രസിഡന്റുമാർ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags : Education Department NattuVishasham DistrictNews