x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്‍​കൃ​ഷി നെ​ഞ്ചോ​ടു​ചേ​ര്‍​ത്ത് ചേ​കാ​ടി​യി​ലെ ക​ര്‍​ഷ​ക​ര്‍

കെ.​ജെ. ജോ​ബി
Published: September 6, 2026 01:22 AM IST | Updated: September 6, 2026 01:22 AM IST

ചേ​കാ​ടി​യി​ലെ നെ​ല്‍​പ്പാടം.

പു​ല്‍​പ്പ​ള്ളി: മു​ന്നു​വ​ശം വ​ന​ത്താ​ലും ഒ​രു​വ​ശം ക​ബ​നി ന​ദി​യാ​ലും ചു​റ്റ​പ്പെ​ട്ട ചേ​കാ​ടി​യി​ലെ ക​ര്‍​ഷ​ക​ര്‍ നെ​ല്‍​കൃ​ഷി നെ​ഞ്ചോ​ട് ചേ​ര്‍​ത്ത് മാ​തൃ​ക​യാ​കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ലാ​ണ് ചേ​കാ​ടി. ക​ര്‍​ഷ​ക​ര്‍ വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ള്‍​പ്പ​ടെ പ്ര​തി​സ​ന്ധി​ക​ള്‍ അ​തി​ജീ​വി​ച്ച് പ​ര​മ്പ​രാ​ഗ​ത നെ​ല്ലി​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.
ഗ്രാ​മ​ത്തി​ല്‍ ഏ​ക​ദേ​ശം 300 ഏ​ക്ക​റി​ലാ​ണ് നെ​ല്‍​കൃ​ഷി. സു​ഗ​ന്ധ നെ​ല്ലി​ന​മാ​യ "ഗ​ന്ധ​ക​ശാ​ല' ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം കൃ​ഷി ചെ​യ്യു​ന്ന പാ​ട​ശേ​ഖ​ര​മെ​ന്ന ഖ്യാ​തി ചേ​കാ​ടി​ക്കു​ണ്ട്. പ​ര​മ്പ​രാ​ഗ​ത നെ​ല്ലി​ന​മാ​യ "വ​ലി​ച്ചൂ​രി'​യാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന മ​റ്റെ​രു പ്ര​ധാ​ന ഇ​നം. ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ഗോ​ത്ര ക​ര്‍​ഷ​ക​ര്‍ നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന​താ​ണ് ചേ​കാ​ടി​യി​ലെ വ​യ​ല്‍. ചെ​ട്ടി സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട​വ​രും നെ​ല്‍​കൃ​ഷി​ക്കാ​ര​ണ്.
ഞാ​റ് ന​ടു​ന്ന​തു​മു​ത​ല്‍ ചേ​കാ​ടി​യി​ലെ നെ​ല്‍​ക​ർ​ഷ​ക​രു​ടെ രാ​ത്രി ജീ​വി​തം പാ​ട​ത്താ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സു​ഗ​ന്ധ​നെ​ല്ലി​ന​ങ്ങ​ള്‍ കൃ​ഷി ചെ​യ്യു​മ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ധ​നം ന​ല്‍​കി​യി​രു​ന്നു. കു​റ​ച്ചു​കാ​ല​മാ​യി സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നി​ല്ല. എ​ന്തെ​ല്ലാം പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​യാ​ലും കൃ​ഷി തു​ട​രാ​നാ​ണ് ചേ​കാ​ടി​യി​ലെ കൃ​ഷി​ക്കാ​രു​ടെ തീ​രു​മാ​നം.
ഇ​ത്ത​വ​ണ തൊ​ഴി​ലാ​ളി ക്ഷാ​മ​മു​ണ്ടാ​യ​പ്പോ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ചാ​യി​രു​ന്നു ഞാ​റു​ന​ടീ​ല്‍. ഇ​നി​യു​ള്ള മൂ​ന്ന് മാ​സം പാ​ട​ത്ത് കാ​വ​ല്‍​മാ​ട​മൊ​രു​ക്കി കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് നെ​ല്‍​കൃ​ഷി സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up