x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ​ർ തെ​രേ​സ​യു​ടെ ഓ​ർ​മ​ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 12:45 AM IST | Updated: September 6, 2026 12:45 AM IST

മ​ദ​ർ തെ​രേ​സ​യു​ടെ 29ാമ​ത് ഓ​ർ​മ​ദി​നം ആ​ച​രി​ച്ച​പ്പോ​ൾ.

മു​ക്കാ​ട്ടു​ക​ര: സെ​ന്‍റ് ജോ​ർ​ജ​സ് പ​ള്ളി​യി​ലെ മാ​തൃ​വേ​ദി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ​ർ തെ​രേ​സ​യു​ടെ 29ാമ​ത് ഓ​ർ​മ​ദി​നം ആ​ച​രി​ച്ചു. വി​കാ​രി ഡോ. ​വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റീ​ത്ത, ഭാ​ര​വാ​ഹി​ക​ളാ​യ പു​ഷ്പം ബാ​ബു, സ്മി​ത ബി​ജു, ഷീ​ബ വ​ർ​ഗീ​സ്, ജെ​സി സാ​ജു, ആ​നി പീ​റ്റ​ർ, സം​ഘ​ട​ന​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ ടൗ​ണി​ലെ തെ​രു​വി​ൽ ക​ഴി​യു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്കു പൊ​തി​ച്ചോ​റും പു​ത​പ്പും വ​സ്ത്ര​ങ്ങ​ളും ന​ൽ​കി.

ഗു​രു​വാ​യൂ​ർ: മ​ദ​ർ തെ​രേ​സ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ​ർ തെ​രേ​സ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ന​ട​ത്തി. എ​ൽ​എ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​സി.​ജെ. ബി​ൻ​സി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ. മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

"കാ​രു​ണ്യ സ്പ​ർ​ശ'​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​വും പ്രി​ൻ​സി​പ്പ​ൽ നി​ർ​വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​പി. വ​ർ​ഗീ​സ്, പി​ആ​ർ​ഒ എം.​എ​ഫ്. ജോ​യ്, മു​ൻ ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മേ​ഴ്സി ജോ​യ്, ചെ​റി​യാ​ൻ, പി.​ഐ. ലാ​സ​ർ, എം.​കെ. നാ​രാ​യ​ണ​ൻ​ന​മ്പൂ​തി​രി, അ​നി​ൽ ക​ല്ലാ​റ്റ്, ജോ​സ് ച​ക്ര​മാ​ക്കി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 200 ഓ​ളം സ്ത്രീ​ക​ൾ​ക്ക് സാ​രി​ക​ൾ വി​ത​രണം ​ചെ​യ്തു.

Tags : Mother Teresa's NattuVishasham DistrictNews

Recent News

Corehub Up