ലോഗോ പ്രകാശനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കുന്നു.
തൃശൂർ: അമല മെഡിക്കൽ കോളജിൽ ആരംഭിച്ച വിൻസെന്റ് ഡി പോൾ സൊസൈറ്റി സെന്റ് ചാവറ കോണ്‍ഫറൻസിന്റെ ഉദ്ഘാടനവും ലോഗോ, ക്യുആർ കോഡ് പ്രകാശനവും ഫെൻസൻ പീറ്റർ നൽകിയ സൗജന്യ ഡയാലിസിസ് മെഷീന്റെ സ്വിച്ച്ഓണ്‍ കർമവും സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ, സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് കെ.കെ. പോൾസണ്‍, ഏരിയ കൗണ്‍സിൽ പ്രസിഡന്റ് പി.എൽ. ഫ്രാൻസിസ്, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സെന്റ് ചാവറ കോണ്‍ഫറൻസ് പ്രസിഡന്റ് ബോർജിയോ ലൂയിസ് എന്നിവർ പ്രസംഗിച്ചു.
ഡയാലിസിസ് മെഷീന്റെ ആശീർവാദം അമലനഗർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. വർഗീസ് കരിപ്പേരി നിർവഹിച്ചു. 52 ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ കൂപ്പണുകളും ചടങ്ങിൽ വിതരണം ചെയ്തു. ഇതാദ്യമായാണ് ഒരു ആതുരാലയത്തിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ആരംഭിക്കുന്നത്.