x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ര്‍. വൈ​​ശാ​​ലി ഒ​​ന്നാം സ്ഥാ​​ന​​ത്ത്


Published: April 11, 2026 12:59 AM IST | Updated: April 11, 2026 12:59 AM IST

പെ​​ഗി​​യ (സൈ​​പ്ര​​സ്): ഫി​​ഡെ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ വ​​നി​​താ വി​​ഭാ​​ഗം പോ​​രാ​​ട്ടം ആ​​വേ​​ശ ക്ലൈ​​മാ​​ക്‌​​സി​​ലേ​​ക്ക്.

ക​​രു​​നീ​​ക്ക​​ത്തി​​ന്‍റെ ‘ത​​ല​​യു​​ദ്ധം’ പ​​ത്ത് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. വൈ​​ശാ​​ലി ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ആ​​റ് പോ​​യി​​ന്‍റു​​മാ​​യാ​​ണ് വൈ​​ശാ​​ലി ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഒ​​റ്റ​​യ്ക്കു നി​​ല​​യു​​റ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള അ​​ന്ന മു​​സി​​ചു​​ക്ക്, ഷു ​​ജി​​ന​​ര്‍ എ​​ന്നി​​വ​​രു​​മാ​​യി 0.5 പോ​​യി​​ന്‍റി​​ന്‍റെ വ്യ​​ത്യാ​​സം മാ​​ത്ര​​മാ​​ണ് വൈ​​ശാ​​ലി​​ക്കു​​ള്ള​​ത്.

ഒ​​മ്പ​​താം റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ചൈ​​ന​​യു​​ടെ ഷു ​​ജി​​ന​​റി​​നും വൈ​​ശാ​​ലി​​ക്കും 5.5 പോ​​യി​​ന്‍റ് വീ​​ത​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, 10-ാം റൗ​​ണ്ടി​​ല്‍ ഷു ​​ജി​​ന​​ര്‍ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ബി​​ബി​​സാ​​ര അ​​സൗ​​ബ​​യേ​​വ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​തേ​​സ​​മ​​യം, 10-ാം റൗ​​ണ്ടി​​ല്‍ യു​​ക്രെ​​യ്‌​​നി​​ന്‍റെ അ​​ന്ന മു​​സി​​ചു​​ക്കു​​മാ​​യി വൈ​​ശാ​​ലി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

അ​​തോ​​ടെ, വൈ​​ശാ​​ലി​​ക്ക് ആ​​റും അ​​ന്ന മു​​സി​​ചു​​ക്കി​​ന് 5.5 പോ​​യി​​ന്‍റു​​മാ​​യി. എ​​സ്ബി (സോ​​ണ്‍​ബോ​​ണ്‍-​​ബെ​​ര്‍​ഗ​​ര്‍) സ്‌​​കോ​​റി​​ല്‍ ഷു ​​ജി​​ന​​റി​​നേ​​ക്കാ​​ള്‍ (25.75) മു​​ന്നി​​ലു​​ള്ള അ​​ന്ന മു​​സി​​ചു​​ക്കാ​​ണ് (27.25) പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ല്‍ വൈ​​ശാ​​ലി​​ക്കു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു താ​​ര​​മാ​​യ ദി​​വ്യ ദേ​​ശ്മു​​ഖ് പ​​ത്താം റൗ​​ണ്ടി​​ല്‍ റ​​ഷ്യ​​യു​​ടെ അ​​ല​​ക്‌​​സാ​​ന്ദ്ര ഗോ​​റി​​യാ​​ച്ച്കി​​ന​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 4.5 പോ​​യി​​ന്‍റു​​മാ​​യി ദി​​വ്യ ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ്.

എ​​തി​​രി​​ല്ലാ​​തെ ജോ​​വാ​​ഖി​​ര്‍

ഓ​​പ്പ​​ണ്‍ (പു​​രു​​ഷ) വി​​ഭാ​​ഗ​​ത്തി​​ല്‍ പ​​ത്ത് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ ജോ​​വാ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. പ​​ത്താം റൗ​​ണ്ടി​​ല്‍ സി​​ന്‍​ഡ​​റോ​​വ് ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ​​യെ തോ​​ല്‍​പ്പി​​ച്ചു. എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യാ​​ണ് ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍ താ​​രം ടേ​​ബി​​ള്‍ ടോ​​പ്പാ​​യി തു​​ട​​രു​​ന്ന​​ത്. നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന്‍റെ അ​​നീ​​ഷ് ഗി​​രി​​യാ​​ണ് (ആ​​റ് പോ​​യി​​ന്‍റ്) ര​​ണ്ടാം സ്ഥാ​​ന​​ത്ത്. നാ​​ല് പോ​​യി​​ന്‍റു​​മാ​​യി പ്ര​​ഗ്നാ​​ന​​ന്ദ ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ്.

ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ 14 റൗ​​ണ്ടാ​​ണു​​ള്ള​​ത്. ഇ​​രു വി​​ഭാ​​ഗ​​ത്തി​​ലെ​​യും 11-ാം റൗ​​ണ്ട് ഇ​​ന്ന് അ​​ര​​ങ്ങേ​​റും. ഇ​​ന്ന​​ലെ വി​​ശ്ര​​മ​​ദി​​ന​​മാ​​യി​​രു​​ന്നു. 13 ആ​​ണ് അ​​ടു​​ത്ത വി​​ശ്ര​​മ​​ദി​​നം. 2026 ലോ​​ക ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍, നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രു​​ടെ എ​​തി​​രാ​​ളി​​ക​​ളെ നി​​ശ്ച​​യി​​ക്കാ​​നാ​​ണ് കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റ്. ഓ​​പ്പ​​ണ്‍ (പു​​രു​​ഷ) വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷ് ആ​​ണ് ലോ​​ക ചാ​​മ്പ്യ​​ന്‍.

Tags : R. Vaishali first place FIDE 2026 Candidates Chess Tournament Anna Musichuk war for the head

Recent News

Corehub Up