Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISRAEL

വൻ ആക്രമണത്തിനൊരുങ്ങി യുഎസ്; ഇസ്രയേലിലേക്ക് കൂടുതൽ വിമാനങ്ങൾ അയച്ച് ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡിസി/ടെൽ അവീവ്: ഇ​റാ​നെ​തിരേ വി​പു​ല​മാ​യ സൈ​നി​ക നീ​ക്ക​ത്തി​ന് പ്ര​സി​ഡന്‍റ് ഡോണൾഡ് ട്രം​പ് ഉ​ത്ത​ര​വി​ട്ടേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ, ഇ​സ്രയേ​ലി​ലേ​ക്ക് ഡ​സ​ൻ​ക​ണ​ക്കി​ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അമേരിക്ക അ​യയ്​ക്കു​ന്ന​താ​യി അ​ന്താരാഷ്‌ട്ര മാ​ധ്യ​മ​മാ​യ അ​ക്സി​യോ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 

ഇ​റാ​നി​ലെ ഊ​ർ​ജനി​ല​യ​ങ്ങ​ളും അ​തീ​വസു​ര​ക്ഷി​ത​മാ​യ ഭൂ​ഗ​ർ​ഭ ആ​ണ​വകേ​ന്ദ്ര​ങ്ങ​ളും ആ​ക്ര​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സൈ​നി​കനീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് വൈ​റ്റ് ഹൗ​സിൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന​താ​യാ​ണു വി​വ​രം. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഇ​റാന്‍റെ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​നും ആ​ണ​വ വി​ഷ​യ​ത്തി​ൽ ത​ന്‍റെ നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ട്രം​പി​ന്‍റെ ​നീ​ക്ക​ങ്ങ​ൾ. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ തു​ട​ങ്ങി​യവരുമായി ട്രം​പ് അ​ടു​ത്ത നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

അതേസമയം, അ​മേ​രി​ക്ക​ൻ നീ​ക്ക​ങ്ങ​ൾ​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇറാനെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പ​ശ്ചി​മേ​ഷ്യ​ൻ ക​ട​ലി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന യു​എ​സ് സേ​ന​യു​ടെ ഓ​രോ ച​ല​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ഇ​റാ​ൻ നാ​വി​ക​സേ​നാ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് നാ​വി​ക യൂ​ണി​റ്റു​ക​ൾ​ക്കെ​തി​രാ​യ ത​ങ്ങ​ളു​ടെ സൈ​നി​ക ന​ട​പ​ടി​യു​ടെ സീ​റോ അ​വ​ർ വ​ള​രെ അ​ടു​ത്തു ക​ഴി​ഞ്ഞെ​ന്നും, വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ത് കാ​ണാ​മെ​ന്നു​മാ​ണ് ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​ൻ പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ലു​ള്ള​ത്.

ഇ​റാന്‍റെ പ്ര​ത്യാ​ക്ര​മ​ണ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​തീ​വ സു​ര​ക്ഷി​ത​മാ​യ ഇ​സ്ര​യേ​ലി​ലെ ബെ​ൻ ഗു​രി​യ​ൻ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​മേ​രി​ക്ക ത​ങ്ങ​ളു​ടെ റീ​ഫ്യൂ​വ​ലിം​ഗ് വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ക്കു​ന്ന​ത്. നി​ല​വി​ൽ ബെ​ൻ ഗു​രി​യ​ൻ, റാ​മോ​ൺ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി അ​റു​പ​തോ​ളം അ​മേ​രി​ക്ക​ൻ സൈ​നി​ക വി​മാ​ന​ങ്ങ​ൾ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

 

International

ഇസ്രയേലുമായുള്ള സൈനിക കരാർ ഇറ്റലി റദ്ദാക്കി

റോം: ​​​ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള സൈ​​​നി​​​ക സ​​​ഹ​​​ക​​​ര​​​ണ ക​​​രാ​​​ർ ഇ​​​റ്റ​​​ലി റ​​​ദ്ദാ​​​ക്കി. നി​​​ല​​​വി​​​ല​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​രാ​​​ർ തു​​​ട​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി അ​​​റി​​​യി​​​ച്ചു.

പ്ര​​​തി​​​രോ​​​ധ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല, സൈ​​​നി​​​ക പ​​​രി​​​ശീ​​​ല​​​നം, സ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ ഗ​​​വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന ക​​​രാ​​​ർ 2006ൽ ​​​നി​​​ല​​​വി​​​ൽ വ​​​ന്ന​​​താ​​​ണ്. അ​​​ഞ്ചു വ​​​ർ​​​ഷം കൂ​​​ടു​​​ന്പോ​​​ൾ പു​​​തു​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്തു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. ഇ​​​നി പു​​​തു​​​ക്കേ​​​ണ്ടെ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​നം.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ല​​​ബ​​​ന​​​നി​​​ലെ യു​​​എ​​​ൻ സ​​​മാ​​​ധാ​​​ന സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് ഇ​​​സ്രേലി സേന വെ​​​ടി​​​യു​​​തി​​​ർ​​​ത്തി​​​രു​​​ന്നു. ഇ​​​സ്രേ​​​ലി അം​​​ബാ​​​സ​​​ഡ​​​റെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ഇ​​​റ്റ​​​ലി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

International

ഇ​സ്ര​യേ​ൽ തി​ന്മ​യാ​ണെ​ന്ന് പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി, മ​റു​പ​ടി ന​ൽ​കി നെ​ത​ന്യാ​ഹു

ഇ​സ്‌​ലാ​മാ​ബാ​ദ്: യു​എ​സ്-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നി​ടെ ഇ​സ്ര​യേ​ൽ ല​ബ​ന​നെ ആ​ക്ര​മി​ച്ച​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്.

ഇ​സ്രാ​യേ​ൽ തി​ന്മ​യാ​ണെ​ന്നും മ​നു​ഷ്യ​ത്വ​ത്തി​ന്മേ​ലു​ള്ള ശാ​പ​മാ​ണെ​ന്നും ഖ്വാ​ജ ആ​സി​ഫ് വി​ശേ​ഷി​പ്പി​ച്ച​തി​ൽ മ​റു​പ​ടി​യു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും രം​ഗ​ത്തെ​ത്തി.

"ഇ​സ്‌​ലാ​മാ​ബാ​ദി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ക്കു​മ്പോ​ൾ, ലെ​ബ​ന​നി​ൽ വം​ശ​ഹ​ത്യ ന​ട​ക്കു​ന്നു. നി​ര​പ​രാ​ധി​ക​ളാ​യ പൗ​ര​ന്മാ​രെ ഇ​സ്ര​യേ​ൽ കൊ​ല്ലു​ന്നു. ആ​ദ്യം ഗാ​സ, പി​ന്നീ​ട് ഇ​റാ​ൻ, ഇ​പ്പോ​ൾ ല​ബ​ന​ൻ, ര​ക്ത​ച്ചൊ​രി​ച്ചി​ൽ ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു. യൂ​റോ​പ്യ​ൻ ജൂ​ത​ന്മാ​രെ ഇ​ല്ലാ​താ​ക്കാ​ൻ പ​ല​സ്തീ​ൻ മ​ണ്ണി​ൽ ഈ ​കാ​ൻ​സ​ർ രാ​ഷ്ട്രം സൃ​ഷ്ടി​ച്ച ആ​ളു​ക​ൾ ന​ര​ക​ത്തി​ൽ എ​രി​യു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു.' ഖ്വാ​ജ ആ​സി​ഫ് എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​നെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം അ​തി​ക്രൂ​ര​മാ​ണ് എ​ന്ന് നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു.

"ഒ​രു സ​ർ​ക്കാ​രി​ൽ നി​ന്നും, പ്ര​ത്യേ​കി​ച്ച് സ​മാ​ധാ​ന​ത്തി​നാ​യു​ള്ള നി​ഷ്പ​ക്ഷ മ​ധ്യ​സ്ഥ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു സ​ർ​ക്കാ​രി​ൽ നി​ന്നും അം​ഗീ​ക​രി​ക്കാ​നാ​കു​ന്ന ഒ​രു പ്ര​സ്താ​വ​ന​യ​ല്ല ഇ​ത്.'- നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് എ​ക്‌​സി​ൽ കു​റി​ച്ചു.

International

രാ​ഷ്ട്രീ​യ ദു​ര​ന്തം; ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ പ്ര​തി​പ​ക്ഷം

ടെ​ഹ്റ​ൻ: ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ലി​നെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ച് ഇ​സ്ര​യേ​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ. യു​ദ്ധ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

"ന​മ്മു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തു​പോ​ലൊ​രു രാ​ഷ്ട്രീ​യ ദു​ര​ന്തം ഉ​ണ്ടാ​യി​ട്ടി​ല്ല. ന​മ്മു​ടെ ദേ​ശീ​യ സു​ര​ക്ഷ​യു​ടെ കാ​ത​ലാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ ഇ​സ്രാ​യേ​ൽ മേ​ശ​യു​ടെ അ​ടു​ത്തു​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല.'-​ഇ​സ്ര​യേ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് യെ​യ​ർ ലാ​പി​ഡ് എ​ക്‌​സി​ൽ കു​റി​ച്ചു.

"ആ​വ​ശ്യ​പ്പെ​ട്ട​തെ​ല്ലാം സൈ​ന്യം ന​ട​പ്പി​ലാ​ക്കി, പൊ​തു​ജ​ന​ങ്ങ​ൾ പ്ര​തി​രോ​ധ​ശേ​ഷി കാ​ണി​ച്ചു, പ​ക്ഷേ നെ​ത​ന്യാ​ഹു രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു, ത​ന്ത്ര​പ​ര​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു, അ​ദ്ദേ​ഹം സ്വ​യം നി​ശ്ച​യി​ച്ച ല​ക്ഷ്യ​ങ്ങ​ളൊ​ന്നും നേ​ടി​യി​ല്ല'. - യെ​യ​ർ ലാ​പി​ഡ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ശേ​ഷി നി​ർ​വീ​ര്യ​മാ​ക്ക​ണ​മെ​ന്നും ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യോ അ​ട്ടി​മ​റി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും ടെ​ഹ്‌​റാ​ന്‍റെ പ്രാ​ദേ​ശി​ക സ്വാ​ധീ​നം ത​ട​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഹ​ങ്കാ​രം, അ​ശ്ര​ദ്ധ, ആ​സൂ​ത്ര​ണ​ത്തി​ന്‍റെ അ​ഭാ​വം എ​ന്നി​വ മൂ​ലം നെ​ത​ന്യാ​ഹു വ​രു​ത്തി​യ രാ​ഷ്ട്രീ​യ​വും ത​ന്ത്ര​പ​ര​വു​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളെ​ടു​ക്കു​മെ​ന്നും ലാ​പി​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ഇ​റാ​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ ഇ​സ്രാ​യേ​ൽ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹി​സ്ബു​ള്ള​യ്‌​ക്കെ​തി​രെ ലെ​ബ​ന​നി​ൽ ന​ട​ക്കു​ന്ന പോ​രാ​ട്ടം വെ​ടി​നി​ർ​ത്ത​ലി​ൽ ഉ​ൾ​പ്പെ​ടി​ല്ലെ​ന്നും നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

 

International

ഗ​ൾ​ഫി​ലെ ഏ​ഴ് പാ​ല​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ; ക​രാ​ജ് ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ ക​രാ​ജ് (ബി1) ​പാ​ല​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പ​ക​ര​മാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും ജോ​ർ​ദാ​നി​ലെ​യും ഏ​ഴ് പ്ര​ധാ​ന പാ​ല​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​മെ​ന്ന് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം. 'പാ​ല​ത്തി​ന് പ​ക​രം പാ​ലം'​എ​ന്ന ന​യ​മാ​ണ് ഇ​തി​നാ​യി ഇ​റാ​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​റാ​നി​ലെ ടെ​ഹ്‌​റാ​നെ​യും കാ​രാ​ജി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പാ​ല​മാ​യ ബി1 (​ക​രാ​ജ്) പാ​ലം ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യു​മാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ഇ​റാ​ന്‍റെ ആ​രോ​പ​ണം. ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​കാ​ര​മാ​യി അ​റ​ബ് മേ​ഖ​ല​യി​ലെ ഏ​ഴ് പ്ര​ധാ​ന പാ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടു. ഈ ​പ​ട്ടി​ക​യി​ൽ യു​എ​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

 

International

ട്രം​പി​ന്‍റെ വാ​ക്ക് പാ​ഴാ​യി; ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം

ടെ​ഹ്റാ​ൻ: ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​റ​പ്പ് ലം​ഘി​ച്ചു​കൊ​ണ്ട് ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം. ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​ണ​വ കേ​ന്ദ്ര​മാ​യ അ​ര​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്കും ര​ണ്ട് വ​ൻ​കി​ട സ്റ്റീ​ൽ പ്ലാ​ന്‍റു​ക​ൾ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​റാ​ന്‍റെ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ഏ​പ്രി​ൽ ആ​റ് വ​രെ നീ​ട്ടി​വ​യ്‌​ക്കു​മെ​ന്ന് ട്രം​പ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു എ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴാ​ണ് ഇ​സ്രാ​യേ​ൽ ഈ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ആ​ണ​വ വി​കി​ര​ണം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇ​ത് ലോ​ക​രാ​ജ്യ​ങ്ങ​ളെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​രാ​ഗ്‌​ചി വ്യ​ക്ത​മാ​ക്കി. സൗ​ദി​യി​ലെ അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​മാ​യ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സും ടാ​ങ്ക​ർ വി​മാ​ന​ങ്ങ​ളും ഇ​റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

International

ഇ​റാ​ൻ മി​സൈ​ലു​ക​ളി​ൽ 'താ​ങ്ക്യൂ ഇ​ന്ത്യ'; ഇ​സ്ര​യേ​ലി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ, ഇ​റേ​നി​യ​ൻ മി​സൈ​ലു​ക​ളി​ൽ 'താ​ങ്ക്യൂ ഇ​ന്ത്യ' എ​ന്ന് എ​ഴു​തി​യ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​നി​ട​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ഇ​റാ​നും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു സ​ന്ദേ​ശം മി​സൈ​ലു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള രാ​ജ്യ​മാ​യ ഇ​ന്ത്യ, മി​ഡി​ൽ ഈ​സ്റ്റി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് ഇ​റാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. ച​ബ​ഹാ​ർ തു​റ​മു​ഖം ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ശ​ക്ത​മാ​യ ബ​ന്ധം ഈ ​സ​ന്ദേ​ശ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ഇ​സ്ര​യേ​ലു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​നീ​ക്കം ന​യ​ത​ന്ത്ര​പ​ര​മാ​യി ഏ​റെ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട ഒ​ന്നാ​ണ്.

 

 

 

International

ഇ​റാ​നെ​തി​രേ ട്രംപ് നി​ല​പാ​ട് കടുപ്പിക്കുന്നു; 10,000 ക​ര​സേ​നാം​ഗങ്ങളെ ഇറക്കും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ യു​ദ്ധം മു​റു​കു​ന്ന​തി​നി​ടെ മേ​ഖ​ല​യി​ലേ​ക്കു പ​തി​നാ​യി​രം ക​ര​സേ​നാം​ഗ​ങ്ങ​ളെകൂ​ടി അ​യ്ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പെന്‍റ​ഗ​ണ്‍ വി​ല​യി​രു​ത്തു​ക​യാ​ണെ​ന്നും ക​ര​സേ​ന​യെ അ​യ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​റാ​നു ന​ല്‍​കി​യി​രു​ന്ന സ​മ​യ​പ​രി​ധി ഏ​പ്രി​ല്‍ ആ​റു വ​രെ നീ​ട്ടി​യ​താ​യി പ്ര​സി​ഡന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു.

ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന യു​ദ്ധം ആ​ഗോ​ള ഊ​ര്‍​ജ​വി​ത​ര​ണ​ത്തെ ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​ന്‍ ച​ര്‍​ച്ച​യ്ക്കു സ​മ​യം നീ​ട്ടി ചോ​ദി​ച്ച​തെന്നു ഫോ​ക്‌​സ് ന്യൂ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ട്രം​പ് വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ള്‍​ക്കു കു​റ​ച്ചു​കൂ​ടി സ​മ​യം വേ​ണ​മെ​ന്ന് ഇ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​ര്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഇ​റാ​ന്‍റെ ഊ​ര്‍​ജ​സ്രോ​ത​സു​ക​ള്‍ ത​ക​ര്‍​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പു ന​ല്‍​കി.

ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടാ​നാ​ണ് നീ​ക്ക​മെ​ങ്കി​ല്‍ ഇ​റാ​ന്‍റെ ഊ​ര്‍​ജ​നി​ല​യ​ങ്ങ​ള്‍ ആ​ക്ര​മി​ക്കു​മെ​ന്ന് ട്രം​പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പ​ക​ര​മാ​യി മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​നും ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു.

ഇതിനിടെ, ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ ട്രം​പ് ത​ന്‍റെ മു​ന്‍​നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യാ​ണ് സൂ​ച​ന. ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ അ​മേ​രി​ക്ക സൈ​നി​ക​മാ​യി വി​ജ​യി​ച്ചു​ക​ഴി​ഞ്ഞ​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. യു​എ​സും ഇ​സ്ര​യേ​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ ഇ​റാന്‍റെ നാ​വി​ക-​മി​സൈ​ല്‍ ശേ​ഷി​യെ ത​ക​ര്‍​ത്തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലെ ച​ര്‍​ച്ച​ക​ള്‍ മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും.

National

ഇ​റാ​ൻ യു​ദ്ധ​ത്തി​നി​ട​യി​ലും ഇ​ന്ത്യ സു​ര​ക്ഷി​തം; ക്രൂ​ഡ് ഓ​യി​ൽ ശേ​ഖ​രം മ​തി​യാ​വോ​ള​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് മ​തി​യാ​യ ക്രൂ​ഡ് ഓ​യി​ൽ ശേ​ഖ​ര​മു​ണ്ടെ​ന്നും നി​ല​വി​ലെ ആ​ഗോ​ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യം ഊ​ർ​ജ മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​തം ആ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷം ആ​ഗോ​ള എ​ണ്ണ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ ക​രു​ത​ലാ​യി വ​ലി​യ തോ​തി​ൽ ക്രൂ​ഡ് ഓ​യി​ൽ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ഉ​ട​ന​ടി ഒ​രു പ്ര​തി​സ​ന്ധി രാ​ജ്യ​ത്തു​ണ്ടാ​കി​ല്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ, എ​ഥ​നോ​ൾ മി​ശ്രി​തം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വ​ഴി ഇ​ന്ത്യ​യെ ഊ​ർ​ജ സ്വ​ത​ന്ത്ര​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​ദ്ധം മൂ​ലം ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​മ്പോ​ൾ ഭാ​ര​തം ക​രു​ത​ലോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

 

International

യു​ദ്ധ​ക​പ്പ​ലു​ക​ൾ അ​യ​ക്കും; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് അ​ട​ച്ചി​ട്ട​ത് ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളെ​ല്ലാം ചേ​ർ​ന്ന് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും വേ​ണ്ടി യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ക്കും.

ചൈ​ന, ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഹോ​ർ​മു​സ് അ​ട​ച്ച​ത് ബാ​ധി​ക്കു​ന്നു​ണ്ട്. അ​വ​ർ ക​ട​ലി​ടു​ക്കി​ലേ​ക്ക് ക​പ്പ​ലു​ക​ൾ അ​യ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തു​വ​ഴി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം ശ​ക്ത​മാ​യ​തോ​ടെ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഇ​ന്ധ​ന വ്യാ​പാ​രം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ ഇ​റാ​ന്‍റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ദ്വീ​പി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ അ​മേ​രി​ക്ക ആ​ക്ര​മി​ച്ചു.

വീ​ഡി​യോ അ​ട​ക്കം പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ മേ​ഖ​ല​യി​ലാ​കെ ഇ​രു​ട്ടാ​യി​രി​ക്കും ഫ​ല​മെ​ന്ന് ഇ​റാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഈ ​മു​ന്ന​റി​യി​പ്പ് വ​ക​വെ​ക്കാ​തെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

International

സൈ​നി​ക ന​ട​പ​ടി​ക്ക് അം​ഗീ​കാ​ര​മി​ല്ല; ട്രം​പി​നെ​തി​രെ അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ൽ പ​ട​യൊ​രു​ക്കം

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക നീ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്രം​പി​നെ​തി​രെ അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ൽ വോ​ട്ടെ​ടു​പ്പി​നു നീ​ക്കം. കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​തെ സൈ​നി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​ണ് പു​തി​യ നീ​ക്ക​ത്തി​നു പി​ന്നി​ൽ.

ചൊ​വ്വാ​ഴ്ച അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യു​എ​സ് കോ​ൺ​ഗ്ര​സി​ൽ ആ​ക്ര​മ​ണ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കും. ദേ​ശീ​യ സു​ര​ക്ഷ കൗ​ൺ​സി​ലി​ലെ സ്റ്റാ​ഫി​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യും പെ​ന്‍റ​ഗ​ൺ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ ഒ​ന്ന് പ്ര​കാ​രം യു​ദ്ധം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ധി​കാ​രം കോ​ൺ​ഗ്ര​സി​ൽ നി​ക്ഷി​പ്ത​മാ​ണ്. എ​ന്നാ​ൽ. ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് അ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

അതേസമയം, സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന പ്ര​സി​ഡ​ന്‍റി​ന് അ​ധി​കാ​രം ന​ൽ​കു​ന്നു​ണ്ട്. ഇതിനിടെ, ഇ​റാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി​ക്ക് നാ​ലാ​ഴ്‌​ച വ​രെ സ​മ​യം എ​ടു​ത്തേ​ക്കാ​മെ​ന്ന് ട്രം​പ് അറിയിച്ചു.

International

ഹി​സ്ബു​ള്ള​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഇ​സ്ര​യേ​ൽ; ബെ​യ്റൂ​ട്ടി​ൽ ക​ന​ത്ത ബോം​ബാ​ക്ര​മ​ണം

ടെ​ൽ അ​വീ​വ്: ഹി​സ്ബു​ള്ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി ഇ​സ്ര​യേ​ൽ. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ലെ​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇ​സ്ര​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള​യ്ക്ക് ക​ന​ത്ത​നാ​ശം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഹി​സ്ബു​ള്ള​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഐ​ഡി​എ​ഫും അ​റി​യി​ച്ചി​രു​ന്നു. ഇ​സ്ര​യേ​ലി​ന് ഭീ​ഷ​ണി​യാ​കാ​നോ ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷം വ​രു​ത്താ​നോ ഹി​സ്ബു​ള്ള​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഐ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.

International

മി​സൈ​ൽ പ​തി​ച്ച​ത് സ്കൂ​ളി​ൽ; 36 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്റാ​ൻ: ഇ​റാ​നു​മേ​ൽ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി. സം​യു​ക്ത സൈ​ന്യം ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 36 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ മി​സൈ​ൽ വീ​ണെ​ന്നും മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും ഇ​റാ​ൻ വ്യക്തമാക്കി.

തെ​ക്ക​ൻ ഇ​റാ​നി​ലെ ഹോ​ർ മോ​സ് ഗ​ൻ എ​ന്ന സ്ഥ​ല​ത്തു​ള്ള പ്രൈ​മ​റി സ്കൂ​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രെ​ല്ലാം കൊ​ച്ചു പെ​ൺ​കു​ട്ടി​ക​ളാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​വി​ലെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം മി​സൈ​ൽ പ​തി​ച്ചി​രു​ന്നു.

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യ​ന്‍റെ വ​സ​തി​ക്ക് നേ​രെ​യും ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യി. മു​ൻ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് അ​ഹ്മ​ദി ന​ജാ​ദി​നെ​യും ഇ​സ്രാ​യേ​ൽ ല​ക്ഷ്യ​മി​ട്ടെ​ന്നും വി​വ​ര​മു​ണ്ട്. സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ക്രൂ​ര​മാ​ണെ​ന്നും ശ​ത്രു​ക്ക​ൾ​ക്ക് മു​ന്നി​ൽ ത​ല​കു​നി​ക്കി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

യു​ദ്ധം ഒ​ഴി​വാ​ക്കാ​ൻ ത​ങ്ങ​ൾ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​ത്യാ​ക്ര​മ​ണം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​റാ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഗ​ൾ​ഫ്മേ​ഖ​ല​യി​ലു​ള്ള എ​ല്ലാ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ള​ങ്ങ​ളും ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

International

അ​മേ​രി​ക്ക​യെ ഞെ​ട്ടി​ച്ച് ഇ​റാ​ൻ; അ​ഞ്ചാം ക​പ്പ​ൽ പ​ട​യ്ക്ക് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം

മ​നാ​മ: അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഇ​റാ​ൻ. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​യു​ടെ അ​ഞ്ചാം ക​പ്പ​ൽ പ​ട​യ്ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി.

ബ​ഹ്റൈ​നി​ലെ യു​എ​സ് അ​ഞ്ചാം ക​പ്പ​ൽ പ​ട​യു​ടെ ആ​സ്ഥാ​ന​ത്തി​ന് നേ​രെ​യാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബ​ഹ്റൈ​നി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മേ​ഖ​ല​യി​ലെ എ​ല്ലാ യുഎ​സ്, ഇ​സ്രാ​യേ​ൽ സൈ​നി​ക താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി. മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ കൂ​ട്ട​ത്തോ​ടെ​യു​ള്ള മി​സൈ​ൻ ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​ൻ ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

International

ഇസ്രയേൽ വിട്ടുപോകാൻ എംബസി ജീവനക്കാരോട് ആവശ്യപ്പെട്ട് യുഎസ്

വാഷിംഗ്ടൺ ഡിസി: അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇസ്രായേലിൽ നിന്ന് മടങ്ങാൻ അനുമതി നൽകി യുഎസ്. ഇറാനിൽ അമേരിക്കൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി ജീവനക്കാർക്ക് ഇത്തരത്തിലൊരു സന്ദേശം അയക്കുന്നത്.

രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് തന്നെ വേണമെന്നും യുഎസ് അംബാസിഡർ അയച്ച ഇ-മെയിൽ സന്ദേശത്തിലുണ്ടായിരുന്നു.

അതേസമയം പരിഭ്രാന്തരാകേണ്ടതില്ലെന്നും വലിയൊരു ജാഗ്രത കൊണ്ടാണ് ഈ തീരുമാനമെന്നും മൈക്ക് ഹക്കബി കൂട്ടിച്ചേർത്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നിർദേശപ്രകാരമാണ് യുഎസ് അംബാസിഡർ ജീവനക്കാർക്ക് ഇത്തരമൊരു സന്ദേശം അയച്ചത്.

International

'ന​മ​സ്തേ മോ​ദി': ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ര​വേ​റ്റ് ഇ​സ്രേ​ൽ മാ​ധ്യ​മം 'ദി ​ജ​റു​സ​ലേം പോ​സ്റ്റ്'

ടെ​ൽ അ​വീ​വ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​റി​ട്ട രീ​തി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ് ഇ​സ്രേ​ലി പ​ത്ര​മാ​യ 'ദി ​ജ​റു​സ​ലേം പോ​സ്റ്റ്. പ​ത്ര​ത്തി​ന്‍റെ മു​ൻ​പേ​ജി​ൽ 'ന​മ​സ്തേ' എ​ന്ന് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ കു​റി​ച്ചു​കൊ​ണ്ടാ​ണ് മോ​ദി​യെ ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​ര​വേ​റ്റ​ത്. 2017-ന് ​ശേ​ഷം ഇ​സ്രേ​ലി​ലെ​ത്തു​ന്ന മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ത്രം ഇ​ത്ത​ര​മൊ​രു പ്ര​ത്യേക ക​വ​ർ പേ​ജ് ത​യ്യാ​റാ​ക്കി​യ​ത്.

പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ-​ഇ​ൻ-​ചീ​ഫ് സ​വി​ക ക്ലീ​ൻ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഇ​സ്രേ​ൽ പാ​ർ​ല​മെ​ന്‍റി​നെ ന​രേ​ന്ദ്ര മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കും അ​ദ്ദേ​ഹം.ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ മോ​ദി ഇ​സ്രേ​ലി​ലെ​ത്തും.

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക വി​ദ്യ, മേ​ഖ​ല​യി​ലെ സ​മാ​ധാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കും. ഇ​ന്ത്യ​യും ഇ​സ്രേ​ലും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​കും സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് മി​ക​ച്ച വ​ര​വേ​ൽ​പ്പ് ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളും ഇ​സ്രേ​ൽ സ​ർ​ക്കാ​രും വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

 

International

റാ​ഫ അ​തി​ർ​ത്തി ഇ​ന്ന് തു​റ​ക്കും

ഗാ​സ: ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഗാ​സ​യ്ക്കും ഈ​ജി​പ്തി​നും ഇ​ട​യി​ലു​ള്ള റ​ഫ അ​തി​ർ​ത്തി ഇ​ന്ന് തു​റ​ക്കും.

ആം​ബു​ല​ൻ​സു​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള​ട​ങ്ങി​യ ട്ര​ക്കു​ക​ൾ എ​ന്നി​വ​ക്ക് ഇ​രു​വ​ശ​ത്തേ​ക്കും സ​ഞ്ച​രി​ക്കാം. ഈ​ജി​പ്ത് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ദൗ​ത്യ​സം​ഘ​വും പ​ല​സ്തീ​നി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​കും അ​തി​ർ​ത്തി നി​രീ​ക്ഷി​ക്കു​ക.

2024 ഏ​പ്രി​ലി​ൽ അ​ട​ച്ച അ​തി​ർ​ത്തി​യാ​ണ് നി​ര​ന്ത​ര സ​മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഇ​രു​വ​ശ​ത്തേ​ക്കും തു​റ​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു​മു​ത​ൽ വാ​ഹ​ന​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ സേ​ന അ​റി​യി​ച്ചു.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം പ​ല​സ്തീ​നി രോ​ഗി​ക​ളു​മാ​യി ആം​ബു​ല​ൻ​സു​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി ട്ര​ക്കു​ക​ളും ഇ​രു​വ​ശ​ത്തേ​ക്കും ക​ട​ക്കും. 4500 കു​ട്ടി​ക​ള​ട​ക്കം 20,000ത്തി​ലേ​റെ പേ​ർ അ​ടി​യ​ന്ത​ര ചി​കി​ത്സ കാ​ത്ത് ഗാ​സ​യി​ലു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ആ​ളു​ക​ൾ​ക്ക് പ​രി​മി​ത​മാ​യി മാ​ത്ര​മേ യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കൂ എ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ദി​നം 50 രോ​ഗി​ക​ൾ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​റി​യി​ച്ചു. ഓ​രോ രോ​ഗി​ക്കൊ​പ്പ​വും ര​ണ്ട് കൂ​ട്ടി​രി​പ്പു​കാ​രെ​യും അ​നു​വ​ദി​ക്കും.

International

ഇസ്രയേലിൽ ഭീകരാക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ടെ​​​ൽ അ​​​വീ​​​വ്: പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ക്ര​​​മി കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രി​​​ലേ​​​ക്കു വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യും പി​​​ന്നീ​​​ട് ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബേ​​​ത്ത് ഷി​​​യാ​​​നി​​​ലാ​​​ണ് ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റിയത്. ഇ​​​വി​​​ടെ അ​​​റു​​​പ​​​ത്തെ​​​ട്ടു​​​കാ​​​ര​​​ൻ മ​​​രി​​​ക്കു​​​ക​​​യും 16കാ​​​ര​​​നു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് കാ​​​റി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​ക്ര​​​മി 12 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഐ​​​ൻ ഹാ​​​രോ​​​ദി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 37 വ​​​യ​​​സു​​​ള്ള സ്ത്രീ ​​​കൊ​​​ല്ല​​​പ്പെ​​​ട്ടു.

അ​​​ക്ര​​​മി​​​യെ ആ​​​യു​​​ധ​​​ധാ​​​രി​​​യാ​​​യ ഒ​​​രു ഇ​​​സ്രേ​​​ലി വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

International

സ​​​​​മാ​​​​​ധാ​​​​​നല​​​​​ക്ഷ്യം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച് ഇ​​​​​റാ​​​​​ൻ, വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​തെ ലോ​​​​​കം

ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ണ​​​​​വ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ തി​​​​​ക​​​​​ച്ചും സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും ബു​​​​​ഷേ​​​​​ർ പോ​​​​​ലു​​​​​ള്ള ആ​​​​​ണ​​​​​വോ​​​​​ർ​​​​​ജ പ്ലാ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ഇ​​​​​ന്ധ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​യാ​​​​​ണു യു​​​​​റേ​​​​​നി​​​​​യം സ​​​​​ന്പു​​​​​ഷ്‌​​​​​ടീ​​​​​ക​​​​​ര​​​​​ണ​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് ഇ​​​​​റാ​​​​​ൻ ആ​​​​​വ‌​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്.


എ​​​​​ന്നാ​​​​​ൽ, ഈ ​​​​​വാ​​​​​ദം ശ​​​​​രി​​​​​യ​​​​​ല്ലെ​​​​​ന്നാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ആ​​​​​ണ​​​​​വോ​​​​​ര്‍​ജ ഏ​​​​​ജ​​​​​ന്‍​സി​​​​​യു​​​​​മൊ​​​​​ക്കെ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ പ​​​​​ദ്ധ​​​​​തി ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ ല​​​​​ക്ഷ്യം വ​​​​​ച്ചു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്നാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലും അ​​​​​വ​​​​​രു​​​​​ടെ ചാ​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ മൊ​​​​​സാ​​​​​ദും വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.


ഈ ​​​​ആ​​​​രോ​​​​പ​​​​ണം ഏ​​​​റെ​​​​ക്കു​​​​റെ ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​മെ​​​​​ന്ന ഇറേനിയൻ പ​​​​​ര​​​​​മോ​​​​​ന്നത നേ​​​​​താ​​​​​വ് ഖ​​​​​മ​​​​​ന​​​​​യ്‌​​​​യു​​​​ടെ പ​​​​ര​​​​സ്യ​​​​നി​​​​ല​​​​പാ​​​​ടും ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ ല​​​​ക്ഷ്യം​​​​വ​​​​ച്ച് പ​​​​​ല​​​​​സ്തീ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഹ​​​​​മാ​​​​​സി​​​​​നെ​​​​​യും ല​​​​​ബ​​​​​ന​​​​​നി​​​​​ലെ ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഹി​​​​​സ്ബു​​​​​ള്ള​​​​​യെ​​​​​യും യെ​​​​​മ​​​​​നി​​​​​ലെ വി​​​​​മ​​​​​ത സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഹൂ​​​​​തി​​​​​ക​​​​​ളെ​​​​​യു​​​​​മൊ​​​​​ക്കെ ആ​​​​​യു​​​​​ധ​​​​​വും പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വു​​​​മൊ​​​​ക്കെ ന​​​​ൽ​​​​കി ഇ​​​​റാ​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തും.

സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച മു​​​​ന്നേ​​​​റ്റം

ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ​​​​​യും യു​​​​​എ​​​​​സി​​​​​ന്‍റെ​​​​​യും ഓ​​​​​രോ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​വും ഇ​​​​​റാ​​​​​ന്‍ ആ​​​​​ണ​​​​​വാ​​​​​യു​​​​​ധ നി​​​​​ര്‍​മാ​​​​​ണ ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ ക​​​​​രു​​​​​ത്താ​​​​​ർ​​​​​ജി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ജോ​​​​​ർ​​​​​ജ് ഡ​​​​​ബ്ല്യു ബു​​​​​ഷി​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​കാ​​​​​ലം തൊ​​​​​ട്ടി​​​​​ങ്ങോ​​​​​ട്ട് ന​​​​​താ​​​​​ന്‍​സ് ആ​​​​​ണ​​​​​വ സ​​​​​മ്പു​​​​​ഷ്‌​​​​​ടീ​​​​​ക​​​​​ര​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് സെ​​​​​ൻ​​​​​ട്രി​​​​​ഫ്യൂ​​​​​ജു​​​​​ക​​​​​ള്‍ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​നി​​​​​ടെ ഇ​​​​​സ്ര​​​​​യേ​​​​​ലും യു​​​​​എ​​​​​സും നി​​​​​ര​​​​​വ​​​​​ധി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളാ​​​​​ണു ഇ​​​​റാ​​​​നി​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.


ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം, സെ​​​​​ൻ​​​​​ട്രി​​​​​ഫ്യൂ​​​​​ജു​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ള്‍ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ഇ​​​​​സ്ര​​​​​യേ​​​​​ൽ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക​​​​​യും ആ​​​​​ണ​​​​​വാ​​​​​യു​​​​​ധ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലെ ബു​​​​​ദ്ധി​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​യ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രെ അ​​​​​തീ​​​​​വ​​​​​ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​യി സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും മ​​​​​റ്റും വ​​​​​ധി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങു​​​​​ക​​​​​യും ചെ​​​​​യ്തു.


എ​​​​​ന്നാ​​​​​ൽ, അ​​​​​വ​​​​​പോ​​​​​ലും ഇ​​​​​റാ​​​​​ന് താ​​​​​ത്കാ​​​​​ലി​​​​​ക തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക​​​​​ള്‍ മാ​​​​​ത്ര​​​​​മേ ന​​​​​ല്‍​കി​​​​​യു​​​​​ള്ളൂ. 15 വ​​​​​ര്‍​ഷം മു​​​​​മ്പ് മാ​​​​​ല്‍​വെ​​​​​യ​​​​​ര്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് സെ​​​​​ൻ​​​​​ട്രി​​​​​ഫ്യൂ​​​​​ജു​​​​​ക​​​​​ളി​​​​​ല്‍ ഇ​​​​​സ്ര​​​​​യേ​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ സ​​​​​മ​​​​​ർ​​​​​ഥ​​​​​മാ​​​​​യ സൈ​​​​​ബ​​​​​ര്‍ ആ​​​​​ക്ര​​​​​മ​​​​​ണം പോ​​​​​ലും ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ ഒ​​​​​ന്നോ ര​​​​​ണ്ടോ വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു മാ​​​​​ത്ര​​​​​മേ മ​​​​​ന്ദീ​​​​​ഭ​​​​​വി​​​​​പ്പി​​​​​ച്ചു​​​​​ള്ളൂ.


ക​​​​​ഴി​​​​​ഞ്ഞ 13ന് ​​​​​ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​ണു ഇ​​​​​സ്ര​​​​​യേ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട​​​​​തെ​​​​​ങ്കി​​​​​ലും ഇ​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യ നാ​​​​​ശ​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ഒ​​​​​ന്പ​​​​​ത് ആ​​​​​ണ​​​​​വ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രെ വ​​​​​ധി​​​​​ച്ചു. മു​​​​​തി​​​​​ര്‍​ന്ന ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ആ​​​​​ണ​​​​​വ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​രെ ഇ​​​​​ല്ലാ​​​​​യ്മ ചെ​​​​​യ്യാ​​​​​നാ​​​​​യ​​​​​ത് വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മാ​​​​​യാ​​​​​ണു ഇ​​​​​സ്ര​​​​​യേ​​​​​ൽ ക​​​​​ണ്ട​​​​​ത്.

International

ഫോർഡോ ആണവനിലയം

ഇ​റാ​ന്‍റെ അ​തീ​വ​ര​ഹ​സ്യ ആ​ണ​വ​പ​ദ്ധ​തി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ ഖോം ​ന​ഗ​ര​ത്തി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ല​നി​ര​ക​ൾ​ക്കു​ള്ളി​ലാ​ണ് ആ​ണ​വ പ്ലാ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

യു​റേ​നിയം സ​ന്പു​ഷ്ടീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. അ​ന്താ​രാ​ഷ്‌​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ർ 2023ൽ ​ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ണു​ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ​തി​നോ​ട് അ​ടു​ത്ത തോ​തി​ൽ സ​ന്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​റാ​നെ​തി​രാ​യ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ഫോ​ർ​ഡോ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ന​താ​ൻ​സ്, ഇ​സ്ഫ​ഹാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​യ​തു​പോ​ലു​ള്ള നാ​ശം ഫോ​ർ​ഡോ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. മ​ല​യ്ക്കു​ള്ളി​ൽ നൂ​റു​ക​ണ​ക്കി​നു മീ​റ്റ​റു​ക​ൾ ആ​ഴ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ്ലാ​ന്‍റ് ന​ശി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ ബ​ങ്ക​ർ ന​ശീ​ക​ര​ണ ബോം​ബും അ​തു​വ​ഹി​ക്കു​ന്ന ബി-2 ​സ്പി​രി​റ്റ് യു​ദ്ധ​വി​മാ​ന​വും വേ​ണ്ടി​വ​ന്ന​തി​നു കാ​ര​ണം ഇ​താ​ണ്.

ഫോ​ർ​ഡോ ന​ശി​ച്ചോ?

അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഫോ​ർ​ഡോ നി​ല​യം ന​ശി​ച്ചെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ്ലാ​ന്‍റി​നു കാ​ര്യ​മാ​യ നാ​ശ​മു​ണ്ടാ​യി എ​ന്ന് ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ആ​ക്ര​മ​ണം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ ഫോ​ർ​ഡോ​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും നേ​ര​ത്തേ മാ​റ്റി​യി​രു​ന്നു​വെ​ന്നാ​ണ് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

ആ​ക്ര​മ​ണം ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ

അ​​​​​ണു​​​​​ബോം​​​​​ബ് വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള പ​​​​​ദ്ധ​​​​​തി അ​​​​​ന്തി​​​​​മ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കെ​​​​​യാ​​​​​ണ് ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മേ​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നു പി​​​​​ന്നാ​​​​​ലെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും പ്ര​​​​​ഹ​​​​​ര​​​​​മേ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ കു​​​​​റ​​​​​ച്ചു മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി ഇ​​​​​റാ​​​​​ൻ ആ​​​​​ണ​​​​​വ സ​​​​​മ്പു​​​​​ഷ്‌​​​​​ടീ​​​​​ക​​​​​ര​​​​​ണം വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്കി​​​​​യ​​​​​താ​​​​​യി അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര പ​​​​​രി​​​​​ശോ​​​​​ധ​​​​​ക​​​​​ർ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​റാ​​​​​ന്‍ ആ​​​​​ണ​​​​​വാ​​​​​യു​​​​​ധം നി​​​​​ര്‍​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് തൊ​​​​​ട്ട​​​​​ടു​​​​​ത്തെ​​​​​ത്തി​​​​​യെ​​​​​ന്ന് അ​​​​​ടു​​​​​ത്തി​​​​​ടെ അ​​​​​ന്താ​​​​​രാ​​​​​ഷ്‌‌​​​​​ട്ര ആ​​​​​ണ​​​​​വോ​​​​​ര്‍​ജ ഏ​​​​​ജ​​​​​ന്‍​സി മേ​​​​​ധാ​​​​​വി റ​​​​​ഫാ​​​​​യേ​​​​​ല്‍ ഗ്രോ​​​​​സി​​​​​യും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. ഒമ്പത് അ​​​​​ണു​​​​​ബോം​​​​​ബു​​​​​ക​​​​​ൾ നി​​​​​ര്‍​മി​​​​​ക്കാ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ എ​​​​​ല്ലാ കാ​​​​​ര്യ​​​​​ങ്ങ​​​​​ളും ഇ​​​​​പ്പോ​​​​​ള്‍ അ​​​​​വ​​​​​രു​​​​​ടെ പ​​​​​ക്ക​​​​​ലു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

മൂ​​​​​ന്ന് ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധ​​​​​ക​​​​​ർ ക​​​​​ണ്ടെ​​​​​ത്തി​​​​​യ മ​​​​​നു​​​​​ഷ്യ​​​​​നി​​​​​ർ​​​​​മി​​​​​ത യു​​​​​റേ​​​​​നി​​​​​യം ക​​​​​ണി​​​​​ക​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി ഇ​​​​​റാ​​​​​ൻ സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ അ​​​​​വ​​​​​രു​​​​​ടെ ആ​​​​​ണ​​​​​വ​​​​​പ​​​​​ദ്ധ​​​​​തി പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്നും അ​​​​​ന്താ​​​​​രാ​​​​​ഷ്‌‌​​​​​ട്ര ആ​​​​​ണ​​​​​വോ​​​​​ര്‍​ജ ഏ​​​​​ജ​​​​​ന്‍​സി മേ​​​​​ധാ​​​​​വി അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.


അ​​​​​ണു​​​​​ബോം​​​​​ബ് വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നു​​​ള്ള ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ കാ​​​​​ര്യ​​​​​മാ​​​​​യ പു​​​​​രോ​​​​​ഗ​​​​​തി കൈ​​​​​വ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​സ്ര​​​​​യേ​​​​​ൽ സൈ​​​​​ന്യ​​​​വും ഒ​​​​രു​​​​മാ​​​​സം മു​​​​മ്പ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

International

ഹോ​ർ​മുസ് അടഞ്ഞാൽ! കണ്ണിൽ എണ്ണയൊഴിച്ച് ലോകം

ടിജോ മാ​ത്യു
ഇ​​​​​റാ​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക മു​​​​​തി​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ ഹോ​​​​​ർ​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ടെ തി​​​​​ര​​​​​യി​​​​​ള​​​​​ക്കം. വ​​​​​ൻ​​​​​ശ​​​​​ക്തി​​​​​ക​​​​​ളാ​​​​​യ ഇ​​​സ്ര​​​യേ​​​ലി​​​​​നെ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ​​​​​യും പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ദു​​​​​ർ​​​​​ബ​​​​​ല​​​​​രാ​​​​​യ ഇ​​​​​റാ​​​​​ൻ ഹോ​​​​​ർ​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ച് അ​​​​​റ്റ​​​​​കൈ പ്ര​​​​​യോ​​​​​ഗി​​​​​ക്കു​​​​​മോ​​​​​യെ​​​​​ന്നാ​​​​​ണ് ലോ​​​​​കം ആ​​​​​ശ​​​​​ങ്ക​​​​​യോ​​​​​ടെ ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​ത്.
പേ​​​​​ർ​​​​​ഷ്യ​​​​​ൻ ഗ​​​​​ൾ​​​​​ഫി​​​​​നെ ഗ​​​​​ൾ​​​​​ഫ് ഓ​​​​​ഫ് ഒ​​​​​മാ​​​​​ൻ, അ​​​​​റ​​​​​ബി​​​​​ക്ക​​​​​ട​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന ഇ​​​​​ടു​​​​​ങ്ങി​​​​​യ ഈ ​​​​​ജ​​​​​ല​​​​​പാ​​​​​ത അ​​​​​ട​​​​​ഞ്ഞാ​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഊ​​​​​ർ​​​​​ജ​​​ഭ​​​​​ദ്ര​​​​​ത ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ ഇ​​​​​ത് സൃ​​​​​ഷ്ടി​​​​​ക്കു​​​​​മെ​​​​​ന്ന് വി​​​​​ദ​​​​​ഗ്ധ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. സൗ​​​​​ദി, ഇ​​​​​റാ​​​​​ക്ക്, കു​​​​​വൈ​​​​​ത്ത്, ഇ​​​​​റാ​​​​​ൻ, യു​​​​​എ​​​​​ഇ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം അ​​​​​വ​​​​​രു​​​​​ടെ അ​​​​​സം​​​​​സ്കൃ​​​​​ത എ​​​​​ണ്ണ ആ​​​​​ഗോ​​​​​ള വി​​​​​പ​​​​​ണി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ൻ ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് ഈ ​​​​​ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​നെ​​​​​യാ​​​​​ണ്. വെ​​​​​റും 21 നോ​​​​​ട്ടി​​​​​ക്ക​​​​​ൽ മൈ​​​​​ലാ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ വീ​​​​​തി. ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ എ​​​​​ണ്ണ വ്യാ​​​​​പാ​​​​​ര​​​​​ത്തി​​​​​ന്‍റെ 30 ശ​​​​​ത​​​​​മാ​​​​​ന​​​​​വും എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി​​​​​യു​​​​​ടെ (ദ്ര​​​​​വീ​​​​​കൃ​​​​​ത പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​കം) മൂ​​​​​ന്നി​​​​​ലൊ​​​​​ന്നും ദി​​​​​നേ​​​​​ന ഇ​​​​​തു​​​​​വ​​​​​ഴി​​​​​യാ​​​​​ണു ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. ദി​​​​​വ​​​​​സ​​​​​വും ഏ​​​​​ക​​​​​ദേ​​​​​ശം 20-21 ദ​​​​​ശ​​​​​ല​​​​​ക്ഷം ബാ​​​​​ര​​​​​ൽ എ​​​​​ണ്ണ. ഹോ​​​​​ർ​​മു​​​​​സ് അ​​​​​ട​​​​​ച്ചി​​​​​ടു​​​​​ന്ന​​​​​തോ​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കി ച​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ മേ​​​​​ശ​​​​​യി​​​​​ലേ​​​​​ക്കു​​​​​കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ഇ​​​​​റാ​​​​​ൻ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ന്ന​​​​​ത്. "ഈ ​​​​​പാ​​​​​ത അ​​​​​ട​​​​​യ്ക്കു​​​​​ന്ന​​​​​തോ​​​​​ടെ ആ​​​​​ഗോ​​​​​ള എ​​​​​ണ്ണ വ്യാ​​​​​പാ​​​​​ര​​​​​ത്തി​​​​​ൽ വ​​​​​ൻ ഇ​​​​​ടി​​​​​വു​​​​​ണ്ടാ​​​​​കു​​​​​ക​​​​​യും വി​​​​​ലവ​​​​​ർ​​​​​ധ​​​​​ന​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്യും. ഹോ​​​​​ർ​​​​​മൂ​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലെ ഏ​​​​​തൊ​​​​​രു ത​​​​​ട​​​​​സ​​​​​വും ഇ​​​​​റാ​​​ക്കി​​​ൽ​​​​​നി​​​​​ന്നും സൗ​​​​​ദി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​മു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​സം​​​​​സ്കൃ​​​​​ത എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യെ വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ ബാ​​​​​ധി​​​​​ക്കു​​​​​ം.
ഹോ​​​​​ർ​​​​​മുസ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടാ​​​​​ൽ എ​​​​​ണ്ണ​​​​​ക്ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ വ​​​​​ഴി​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ടാ​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​വും. എ​​​​​ണ്ണ​​​​​യു​​​​​ടെ ച​​​​​ര​​​​​ക്ക് നീ​​​​​ക്ക​​​​​ത്തി​​​​​ൽ ചെ​​​​​ല​​​​​വേ​​​​​റാ​​​​​ൻ വ​​​​​ഴി​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ട​​​​​ൽ ഇ​​​​​ട​​​​​യാ​​​​​ക്കും. സ്വ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യി എ​​​​​ണ്ണ​​​​​വി​​​​​ല കു​​​​​തി​​​​​ച്ചു​​​​​യ​​​​​രു​​​​​ക​​​​​യും ചെ​​​​​യ്യും. വി​​​​​ല ബാ​​​​​ര​​​​​ലി​​​​​ന് 80-90 യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​റോ ചി​​​​​ല​​​​​പ്പോ​​​​​ൾ ബാ​​​​​ര​​​​​ലി​​​​​ന് 100 യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​റി​​​​​ലോ എ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ദ​​​​​ഗ്ധ​​​​​ർ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ടു​​​​​ന്ന​​​​​ത്.
എ​​​​​ന്നാ​​​​​ൽ, ഹോ​​​​​ർ​​​​​മു​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ചി​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​റാ​​​​​ന്‍റെ സാ​​​​​മ്പ​​​​​ത്തി​​​​​ക മേ​​​​​ഖ​​​​​ല​​​​​യ്ക്കും ന​​​​​ല്ല​​​​​ത​​​​​ല്ല. പാ​​​​​ശ്ചാ​​​​​ത്യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധ​​​​​ത്തി​​​​​ൽ വ​​​​​ല​​​​​യു​​​​​ന്ന ഇ​​​​​റാ​​​​​നു കൂ​​​​​ടു​​​​​ത​​​​​ൽ ഞെ​​​​​രു​​​​​ക്കം സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​കും അ​​ത്. അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു നീ​​​​​ക്കം ടെ​​​​​ഹ്‌​​​​​റാ​​​​​ന്‍റെ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യെ​​യും സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കും. ഇ​​​​​റാ​​​​​ന്‍റെ എ​​​​​ണ്ണ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യു​​​​​ടെ 90 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ഈ ​​​​​ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യു​​​​​ള്ള സം​​​​​ഘ​​​​​ർ​​​​​ഷം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തു മു​​​​​ത​​​​​ൽ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്ന സൂ​​​​​ച​​​​​ന ഇ​​​​​റാ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി ത​​​​​വ​​​​​ണ യു​​​​​ദ്ധ​​​​​മേ​​​​​ഖ​​​​​ങ്ങ​​​​​ൾ ഉ​​​​​രു​​​​​ണ്ടു​​​​​കൂ​​​​​ടി​​​​​യി​​​​​ട്ടും ആ​​​​​ധു​​​​​നി​​​​​ക ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ഒ​​​​​രു ത​​​​​വ​​​​​ണ പോ​​​​​ലും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി അ​​​​​ട​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

International

അപ്രതീക്ഷിതം ട്രംപിന്‍റെ നീക്കം

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: അ​​​​​​മേ​​​​​​രി​​​​​​ക്ക ഇ​​​​​​റാ​​​​​​നി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണം അ​​​​​​പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​റാ​​​​​​നെ ആ​​​​​​ക്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച തീ​​​​​​രു​​​​​​മാ​​​​​​നം ര​​​​​​ണ്ടാ​​​​​​ഴ്ച​​​​​​യ്ക്കു​​​​​​ശേ​​​​​​ഷ​​​​​​മേ ഉ​​​​​​ണ്ടാ​​​​​​കൂ എ​​​​​​ന്ന് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞ​​​​​​ത് ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​ന്പാ​​​​​​ണ്. ഇ​​​​​​റാ​​​​​​നെ ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​പാ​​​​​​ത​​​​​​യി​​​​​​ലേ​​​​​​ക്കു തി​​​​​​രി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ ശ​​​​​​ക്തി​​​​​​ക​​​​​​ളും ആ​​​​​​രം​​​​​​ഭി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ന്‍റെ യു​​​​​​ദ്ധ​​​​​​ത്തി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും പ​​​​​​ങ്കു​​​​​​ചേ​​​​​​ർ​​​​​​ന്ന​​​​​​തോ​​​​​​ടെ പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യാ​​​​​​സം​​​​​​ഘ​​​​​​ർ​​​​​​ഷം കൂ​​​​​​ടു​​​​​​ത​​​​​​ൽ രൂ​​​​​​ക്ഷ​​​​​​മാ​​​​​​കു​​​​​​മെ​​​​​​ന്നു​​​​​​റ​​​​​​പ്പാ​​​​​​യി.
ല​​​​​​ക്ഷ്യം ആ​​​​​​ണ​​​​​​വ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ
ഫോ​​​​​​ർ​​​​​​ഡോ, ന​​​​​​താ​​​​​​ൻ​​​​​​സ്, ഇ​​​​​​സ്ഫ​​​​​​ഹാ​​​​​​ൻ എ​​​​​​ന്നീ ആ​​​​​​ണ​​​​​​വ​​​​​​നി​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക ബോം​​​​​​ബി​​​​​​ട്ട​​​​​​ത്. ആ​​​​​​ണ​​​​​​വ ഇ​​​​​​ന്ധ​​​​​​ന​​​​​​മാ​​​​​​യ യു​​​​​​റേ​​​​​​നി​​​​​​യം സ​​​​​​ന്പു​​​​​​ഷ്ടീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന മൂ​​​​​​ന്നു പ്ലാ​​​​​​ന്‍റു​​​​​​ക​​​​ൾ​​​​ക്കും ഇ​​​​റാ​​​​ന്‍റെ ആ​​​​ണ​​​​വ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ സു​​​​പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​ണ്ട്. മൂ​​​​​​ന്നു സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ മു​​​​​​ന്പ് ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. ന​​​​​​താ​​​​​​ൻ​​​​​​സ്, ഇ​​​​​​സ്ഫ​​​​​​ഹാ​​​​​​ൻ പ്ലാ​​​​​​ന്‍റു​​​​​​ക​​​​​​ളി​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​മു​​​​​​ണ്ടാ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ മ​​​​​​ല​​​​​​നി​​​​​​ര​​​​​​യ്ക്കു​​​​​​ള്ളി​​​​​​ൽ സ്ഥി​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന ഫോ​​​​​​ർ​​​​​​ഡോ പ്ലാ​​​​​​ന്‍റ് ന​​​​​​ശി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശേ​​​​​​ഷി ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​നി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ സ​​​​​​ഹാ​​​​​​യം തേ​​​​​​ടി​​​​​​യ​​​​​​ത്.

ഇറാനെ അറിയിച്ചശേഷം ആക്രമണം

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ​​​​ആ​​​​ണ​​​​വ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ക്ര​​​​മ​​​​ണം മൂ​​​​ലം പ​​​​ശ്ചി​​​​മേ​​​​ഷ്യാ സം​​​​ഘ​​​​ർ​​​​ഷം വ്യാ​​​​പി​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​റാ​​​​നു സ​​​​ന്ദേ​​​​ശം ന​​​​ല്കി​​​​യ ​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണം.
പ​​​​രി​​​​മി​​​​ത​​​​മാ​​​​യ തോ​​​​തി​​​​ലേ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​കൂ എ​​​​ന്നും ഇ​​​​റേ​​​​നി​​​​യ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ച്ചു.
ആ​​​​ക്ര​​​​മ​​​​ണ​​​​ശേ​​​​ഷം യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ന​​​​ല്കി​​​​യ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലും ഇ​​​​റാ​​​​നോ​​​​ട് സം​​​​യ​​​​മ​​​​നം പാ​​​​ലി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
ഇ​​​​റാ​​​​ന് ഇ​​​​പ്പോ​​​​ഴും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​വ​​​​രാ​​​​മെ​​​​ന്നാ​​​​ണ് ട്രം​​​​പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ഇ​​​​റാ​​​​ൻ ഗു​​​​രു​​​​ത​​​​ര പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

 

“ഇ​​​​തി​​​​ങ്ങ​​​​നെ തു​​​​ട​​​​രാ​​​​നാ​​​​വി​​​​ല്ല. ഒ​​​​ന്ന​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​മാ​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടു ദി​​​​വ​​​​സം നേ​​​​രി​​​​ട്ട​​​​തി​​​​നേ​​​​ക്കാ​​​​ളും വ​​​​ലി​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​ണ് ഇ​​​​റാ​​​​നെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വേ​​​​ഗ​​​​ത്തി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പോം​​​​വ​​​​ഴി ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​റാ​​​​നി​​​​ലെ മ​​​​റ്റു ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും”- ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.
ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ
അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഇ​​​​റാ​​​​ന്‍റെ തി​​​​രി​​​​ച്ച​​​​ടി പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന ഇ​​​​സ്ര​​​​യേ​​​​ൽ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ജ​​​​നം കൂ​​​​ട്ടം​​​​കൂ​​​​ടു​​​​ന്ന​​​​ത് ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ നി​​​​രോ​​​​ധി​​​​ച്ചു. സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ധി ന​​​​ല്കി. അ​​​​ത്യാ​​​​വ​​​​ശ്യ സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നാ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി അ​​​​ട​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ​​​​ജ്പി​​​​ലേ​​​​ക്കു ജോ​​​​ർ​​​​ദാ​​​​നി​​​​ലേ​​​​ക്കു​​​​മു​​​​ള്ള റോ​​​​ഡു​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​ട്ടി​​​​ല്ല.

 

ഇ​​​​​ന്ന​​​​​ല​​​​​ത്തെ പ്ര​​​​​ധാ​​​​​ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ
ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഞാ​​​​​യ​​​​​ർ രാ​​​​​വി​​​​​ലെ 5.20: ഇ​​​​​റാ​​​​​നി​​​​​ലെ ഫോ​​​​​ർ​​​​​ഡോ, ന​​​​​താ​​​​​ൻ​​​​​സ്, ഇ​​​​​സ്ഫ​​​​​ഹാ​​​​​ൻ ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​താ​​​​​യി യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

6.26: മൂ​​​​​ന്ന് ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ണ്ടാ​​​​​യെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

7.13: പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും അ​​​​​ങ്ങേ​​​​​യ​​​​​റ്റം ശ​​​​​ക്തി​​​​​യോ​​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു.

7.24: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണം അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ നീ​​​​​ക്ക​​​​​മെ​​​​​ന്ന് യു​​​​​എ​​​​​ൻ മേ​​​​​ധാ​​​​​വി അ​​​​​ന്‍റോ​​​​​ണി​​​​​യോ ഗു​​​​​ട്ടെ​​​​​ര​​​​​സ്.

7.30: ഇ​​​​​റാ​​​​​ൻ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നു ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്ന് ട്രം​​​​​പ്.

10.01: ഇ​​​​​റാ​​​​​ൻ മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ അ​​​​​റി​​​​​യി​​​​​പ്പ്.

10.30: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ മൂ​​​​​ലം ഇ​​​​​റാ​​​​​നി​​​​​ലെ ആ​​​​​ണ​​​​​വ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ണു​​​​​വി​​​​​കി​​​​​ര​​​​​ണ ചോ​​​​​ർ​​​​​ച്ച ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ആ​​​​​ണ​​​​​വോ​​​​​ർ​​​​​ജ ഏ​​​​​ജ​​​​​ൻ​​​​​സി അ​​​​​റി​​​​​യി​​​​​ച്ചു.

11.17: ഇ​​​​​റാ​​​​​നി​​​​​ൽ വ്യോ​​​​​മാ​​​​​ക്ര​​​​​മണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​സ്രേ​​​​​ലി സേ​​​​​ന​​​​​യു​​​​​ടെ അ​​​​​റി​​​​​യി​​​​​പ്പ്.

International

ഇറാനിൽ നാ​​​​​​ശം വി​​​​​​ത​​​​​​ച്ച് ബി-2 ​​​​​​വി​​​​​​മാ​​​​​​ന​​​​​​വും ജി​​​​​​ബി​​​​​​യു-57 ബോം​​​​​​ബും

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ വ്യോ​​​​​​മ​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ബി-2 ​​​​​​സ്പി​​​​​​രി​​​​​​റ്റ് എ​​​​​​ന്ന ബോം​​​​​​ബ​​​​​​ർ വി​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്കി​​​​​​യ​​​​​​ത്. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് പ​​​​​​റ​​​​​​ന്ന വി​​​​​​മാ​​​​​​നം ഇ​​​​​​റാ​​​​​​നി​​​​​​ൽ ബോം​​​​​​ബി​​​​​​ട്ടു മ​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.
ജി​​​​​​ബി​​​​​​യു-57 മാ​​​​​​സീ​​​​​​വ് ഓ​​​​​​ർ​​​​​​ഡ​​​​​​ന​​​​​​ൻ​​​​​​സ് പെ​​​​​​ന​​​​​​ട്രേ​​​​​​റ്റേ​​​​​​ഴ്സ് എ​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പെ​​​​​​ടു​​​​​​ന്ന പ​​​​​​ടു​​​​​​കൂ​​​​​​റ്റ​​​​​​ൻ ബ​​​​​​ങ്ക​​​​​​ർ ന​​​​​​ശീ​​​​​​ക​​​​​​ര​​​​​​ണ ബോം​​​​​​ബാ​​​​​​ണ് ഫോ​​​​​​ർ​​​​​​ഡോ​​​​​​യി​​​​​​ൽ ഇ​​​​​​ട്ട​​​​​​ത്. 13,600 കി​​​​​​ലോ​​​​​​ഗ്രാം ഭാ​​​​​​ര​​​​​​മു​​​​​​ള്ള ഈ ​​​​​​ബോം​​​​​​ബി​​​​​​ന് എ​​​​​​ത്ര ക​​​​​​ട്ടി​​​​​​യേ​​​​​​റി​​​​​​യ കോ​​​​​​ൺ​​​​​​ക്രീ​​​​​​റ്റ് പ്ര​​​​​​തി​​​​​​ബ​​​​​​ന്ധ​​​​​​വും തു​​​​​​ള​​​​​​ച്ച് നാ​​​​​​ശം വി​​​​​​ത​​​​​​യ്ക്കാ​​​​​​നാ​​​​​​കും. ബി-2 ​​​​​​സ്പി​​​​​​രി​​​​​​റ്റ് വി​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​നു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഈ ​​​​​​ബോം​​​​​​ബു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി പ​​​​​​റ​​​​​​ക്കാ​​​​​​ൻ ശേ​​​​​​ഷി​​​​​​യു​​​​​​ള്ള​​​​​​ത്. ഇ​​​​​​ത്ത​​​​​​രം ആ​​​​​​റു ബോം​​​​​​ബു​​​​​​ക​​​​​​ൾ ഫോ​​​​​​ർ​​​​​​ഡോ​​​​​​യി​​​​​​ൽ പ്ര​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നാ​​​​ണ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.
ഇ​​​​​​സ്ഫ​​​​​​ഹാ​​​​​​ൻ, ന​​​​​​താ​​​​​​ൻ​​​​​​സ് ആ​​​​​​ണ​​​​​​വ പ്ലാ​​​​​​ന്‍റു​​​​​​ക​​​​​​ൾ​​​​​​ക്ക് നേ​​​​​​ർ​​​​​​ക്ക് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ ടോ​​​​​​മ​​​​​​ഹ്വാ​​​​​​ക് ക്രൂ​​​​​​സ് മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ളാ​​​​​​ണ് പ്ര​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത്. അ​​​​​​ന്ത​​​​​​ർ​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 30 ടോ​​​​​​മ​​​​​​ഹ്വാ​​​​​​ക്കു​​​​​​ക​​​​​​ൾ തൊ​​​​​​ടു​​​​​​ത്തു​​​​​​വെ​​​​​​ന്നാ​​​​​​ണ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

 

International

യുദ്ധഗതി മാറി, ഇനി എന്ത്?

റ്റി.​സി. മാ​ത്യു


ര​​​ണ്ടാം ലോ​​​ക​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ട് 80 വ​​​ർ​​​ഷ​​​മാ​​​കു​​​ന്നു. അ​​​തി​​​നു ശേ​​​ഷം അ​​​ന​​​വ​​​ധി ത​​​വ​​​ണ മൂ​​​ന്നാം ലോ​​​ക​​​യു​​​ദ്ധം തു​​​ട​​​ങ്ങി, തു​​​ട​​​ങ്ങു​​​ന്നു, തു​​​ട​​​ങ്ങും എ​​​ന്നെ​​​ല്ലാ​​​മു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. കൊ​​​റി​​​യ​​​ൻ യു​​​ദ്ധം മു​​​ത​​​ൽ ഇ​​​പ്പോ​​​ൾ ഇ​​​സ്ര​​​യേ​​​ൽ- ഇ​​​റാ​​​ൻ- അ​​​മേ​​​രി​​​ക്ക യു​​​ദ്ധം വ​​​രെ. ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ മൂ​​​ന്നാം ലോ​​​ക​​​യു​​​ദ്ധം ഇ​​​തു​​​വ​​​രെ​​​യും തു​​​ട​​​ങ്ങി​​​യി​​​ല്ല.
ഇ​​​റാ​​​നെ അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മി​​​ച്ചാ​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ വ​​​ലു​​​താ​​​കും, പി​​​ടി​​​വി​​​ട്ടു​​​പോ​​​കും, മ​​​റ്റു വ​​​ൻ​​​ശ​​​ക്തി​​​ക​​​ൾ നോ​​​ക്കി​​​നി​​​ൽ​​​ക്കി​​​ല്ല എ​​​ന്നാ​​​ണ് ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ ക​​​രു​​​തി​​​യ​​​ത്. ഇ​​​റാ​​​നി​​​ൽ അ​​​മേ​​​രി​​​ക്ക പ​​​ന്ത്ര​​​ണ്ടു പാ​​​റതു​​​ര​​​പ്പ​​​ൻ ബോം​​​ബു​​​ക​​​ൾ (ജി​​​ബി​​​യു -57 ബ​​​ങ്ക​​​ർ ബ​​​സ്റ്റ​​​ർ) വ​​​ർ​​​ഷി​​​ച്ച് 12 മ​​​ണി​​​ക്കൂ​​​ർ ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി മോ​​​സ്കോ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. അ​​​രാ​​​ഗ്ചി എ​​​ത്തും മു​​​ൻ​​​പേ പു​​​ടി​​​നു​​​മാ​​​യി ടെ​​​ലി​​​ഫാേ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടുണ്ട്.


റ​​​ഷ്യ​​​യു​​​ടേ​​​തു പ്ര​​​സ്താ​​​വ​​​ന മാ​​​ത്രം
ഇ​​​റാ​​​ന്‍റെ അ​​​ണു​​​ബോം​​​ബ് നി​​​ർ​​​മാ​​​ണ പ​​​രി​​​പാ​​​ടി മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​ക​​​ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ ഇ​​​റാ​​​ന് അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളും ത​​​യാ​​​റാ​​​കു​​​മെ​​​ന്നും പു​​​ടി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ദി​​​മി​​​ത്രി മെ​​​ഡ്‌​​​വെ​​​ഡെ​​​വ് എ​​​ക്സി​​​ൽ കു​​​റി​​​ച്ചശേ​​​ഷ​​​മാ​​​ണ് അ​​​രാ​​​ഗ്ചി യാ​​​ത്രാ​​​പ​​​രി​​​പാ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. റ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ര​​​ക്ഷാ​​​ സ​​​മി​​​തി​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​നാ​​​ണ് മെ​​​ഡ്‌​​​വെ​​​ഡെ​​​വ്. അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ ന​​​ട​​​ക്കും എ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രും ഉ​​​ണ്ട്.
എ​​​ന്നാ​​​ൽ ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മി​​​ച്ച​​​പ്പോ​​​ൾ മു​​​ത​​​ൽ ഇ​​​റാ​​​നോ​​​ടു സ​​​ഹ​​​താ​​​പം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ​​​യും ക​​​ണ്ട​​​തു​​​പോ​​​ലെ മാ​​​ത്രം മെ​​​ഡ്‌​​​വെ​​​ഡെ​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ​​​യും ക​​​ണ്ടാ​​​ൽ മ​​​തി എ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത. അ​​​മേ​​​രി​​​ക്ക​​​യ്ക്ക് എ​​​തി​​​രേ ഒ​​​രു യു​​​ദ്ധ​​​മു​​​ഖം തു​​​റ​​​ക്കാ​​​ൻ ത​​​ക്ക അ​​​വ​​​സ്ഥ​​​യി​​​ല​​​ല്ല റ​​​ഷ്യ ഇ​​​ന്ന്. അ​​​മേ​​​രി​​​ക്ക​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി യു​​​ക്രെ​​​യ്നി​​​ൽ ഇ​​​തു​​​വ​​​രെ നേ​​​ടി​​​യ​​​തും ഇ​​​നി നേ​​​ടാ​​​നി​​​രി​​​ക്കു​​​ന്ന​​​തും ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തും എ​​​ന്നും പു​​​ടി​​​ന് അ​​​റി​​​യാം. അ​​​ത​​​നു​​​സ​​​രി​​​ച്ചു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളേ മോ​​​സ്കോ​​​യി​​​ൽ നി​​​ന്ന് ഉ​​​ണ്ടാ​​​കൂ.
ചൈ​​​ന ചെ​​​യ്യു​​​ന്ന​​​ത്
ഇ​​​റാ​​​നെ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ ഉ​​​റ്റ​​​മി​​​ത്ര​​​വും ത​​​ങ്ങ​​​ളു​​​ടെ ഉ​​​റ​​​പ്പാ​​​യ ഇ​​​ന്ധ​​​നസ്രോ​​​ത​​​സും ഒ​​​ക്കെ​​​യാ​​​യി നി​​​ർ​​​ത്താ​​​ൻ ശ​​​ത​​​കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​ർ മു​​​ട​​​ക്കി​​​യ വ​​​ൻ​​​ശ​​​ക്തി​​​യാ​​​ണു ചൈ​​​ന. പ​​​ക്ഷേ ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ​​​യോ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് എ​​​തി​​​രെ​​​യോ എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​ൻ അ​​​വ​​​ർ മു​​​തി​​​രി​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ പ​​​രി​​​സ​​​ര​​​ത്ത​​​ല്ലാ​​​തെ അ​​​ക​​​ലെ​​​പ്പോ​​​യി എ​​​ന്തെ​​​ങ്കി​​​ലും ശ​​​ക്തി​​​പ്ര​​​ക​​​ട​​​നം ചൈ​​​ന​​​യു​​​ടെ ന​​​യ​​​ത്തി​​​ൽ ഇ​​​ല്ല. ഇ​​​റാ​​​നുവേ​​​ണ്ടി ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന​​​പ്പു​​​റം ഷി ​​​ചി​​​ൻ പിം​​​ഗി​​​ന്‍റെ ചൈ​​​ന ഒ​​​ന്നും ചെ​​​യ്യു​​​ക​​​യി​​​ല്ല എ​​​ന്നു വ്യ​​​ക്തം.
മ​​​റ്റു വ​​​ൻ​​​ശ​​​ക്തി​​​ക​​​ൾ ഇ​​​റാ​​​നുവേ​​​ണ്ടി ശ​​​ബ​​​ദമു​​​യ​​​ർ​​​ത്തു​​​ന്ന​​​ത​​​ല്ലാ​​​തെ ഒ​​​ന്നും ചെ​​​യ്യി​​​ല്ല എ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ൽ ട്രം​​​പി​​​നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​രി​​​ക്കും. അ​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു ചെ​​​ല്ലാ​​​ൻ അ​​​ദ്ദേ​​​ഹം മു​​​തി​​​രു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ യു​​​ദ്ധ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​ക​​​യ​​​റ​​​രു​​​ത് എ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഇ​​​റാ​​​ക്ക്, ലി​​​ബി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ യു​​​എ​​​സ് പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ ക​​​യ്പേ​​​റി​​​യ അ​​​നു​​​ഭ​​​വം അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ടി​​​നെ സാ​​​ധൂ​​​ക​​​രി​​​ച്ചു. അ​​​വ​​​രെ അ​​​നു​​​ന​​​യി​​​പ്പി​​​ച്ചു കൂ​​​ടെ നി​​​ർ​​​ത്താ​​​ൻ ട്രം​​​പ് ഏ​​​റെ പ​​​ണി​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തു നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു യു​​​ദ്ധ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​കി​​​ല്ല എ​​​ന്നു ക​​​രു​​​താ​​​ൻ ത​​​ക്ക ന്യാ​​​യ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​വും ക​​​ണ്ടെ​​​ത്തി​​​ക്കാ​​​ണും.


ആ​​​ണ​​​വല​​​ക്ഷ്യ​​​ങ്ങ​​​ൾ നേ​​​ടു​​​മോ?
എ​​​ന്നാ​​​ൽ ഒ​​​രു യു​​​ദ്ധ​​​വും തു​​​ട​​​ങ്ങു​​​ന്ന​​​തു നീ​​​ണ്ട പോ​​​രാ​​​ട്ടം മു​​​ന്നി​​​ൽ ക​​​ണ്ട​​​ല്ല. എ​​​ളു​​​പ്പം ശ​​​ത്രു​​​ക്ക​​​ളെ തു​​​ര​​​ത്തി കാ​​​ര്യം സാ​​​ധി​​​ച്ചു മ​​​ട​​​ങ്ങാ​​​നാ​​​ണ് എ​​​ല്ലാ​​​വ​​​രും യു​​​ദ്ധം തു​​​ട​​​ങ്ങു​​​ന്ന​​​ത്. ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​രം എ​​​ന്നു പ​​​റ​​​യ​​​ട്ടെ യു​​​ദ്ധ​​​ങ്ങ​​​ൾ നീ​​​ളും.
നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു യു​​​ദ്ധ​​​ത്തി​​​ലേ​​​ക്ക് വീ​​​ഴാ​​​തി​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും അ​​​ടി​​​യ​​​ന്ത​​​ര ല​​​ക്ഷ്യ​​​ങ്ങ​​​ൾ വേ​​​ഗം നേ​​​ടി​​​യെ​​​ടു​​​ക്ക​​​ണം. അത് ഇ​​​റാ​​​ന്‍റെ അ​​​ണ്വാ​​​യു​​​ധ നി​​​ർ​​​മാ​​​ണശേ​​​ഷി ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തും ഇ​​​റാ​​​നി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. ര​​​ണ്ടും അ​​​ത്ര പെ​​​ട്ടെ​​​ന്നു സാ​​​ധി​​​ക്കാ​​​വു​​​ന്ന​​​ത​​​ല്ല.
ഇ​​​റാ​​​ന്‍റെ അ​​​ണു​​​ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​യ​​​ജ്ഞം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു 13ന് ​​​ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. ന​​​താ​​​ൻ​​​സി​​​ലും ഫോ​​​ർ​​​ഡോ​​​യി​​​ലും ഇ​​​സ്ഫ​​​ഹാ​​​നി​​​ലും ഉ​​​ള്ള ആ​​​ണ​​​വ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളും യു​​​റേ​​​നി​​​യം സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണ പ്ലാ​​​ന്‍റു​​​ക​​​ളും അ​​​ണു​​​ബോം​​​ബി​​​നു വേ​​​ണ്ട നി​​​ല​​​യി​​​ലേ​​​ക്ക് സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​യാ​​​ണ്. ന​​​താൻ​​​സി​​​ൽ യു​​​റേ​​​നി​​​യം 65 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഫോ​​​ർ​​​ഡോ​​​യി​​​ൽ 90 ശ​​​ത​​​മാ​​​നം വ​​​രെ​​​യും സ​​​മ്പു​​​ഷ്ടീ​​​ക​​​രി​​​ക്കാം എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണം മ​​​തി. ന​​​താൻ​​​സി​​​ലെ നി​​​ല​​​യ​​​ത്തി​​​ന്‍റെ ഭൂ​​​മി​​​ക്കു മു​​​ക​​​ളി​​​ലും ഭൂ​​​ഗ​​​ർ​​​ഭ​​​ത്തി​​​ലു​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്തു എ​​​ന്നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​സ്ഫ​​​ഹാ​​​നി​​​ലും ഗ​​​ണ്യ​​​മാ​​​യ നാ​​​ശം വ​​​രു​​​ത്തി. ഇ​​​സ്ര​​​യേ​​​ലി​​​നു പ​​​റ്റാ​​​ത്ത​​​ത് അ​​​മേ​​​രി​​​ക്ക ത​​​ക​​​ർ​​​ത്തു കാ​​​ണും.
ബൂ​​​ഷേ​​​റി​​​ലെ ഹെ​​​വി വാ​​​ട്ട​​​ർ റി​​​യാ​​​ക്ട​​​ർ കോം​​​പ്ല​​​ക്സി​​​ലും സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. മ​​​റ്റൊ​​​രു ര​​​ഹ​​​സ്യ​​​കേ​​​ന്ദ്രംകൂ​​​ടി സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​ത് ഖൊ​​​ണ്ടാ​​​പി​​​ന​​​ടു​​​ത്ത് അ​​​റാ​​​കി​​​ലു​​​ള്ള ഹെ​​​വി വാ​​​ട്ട​​​ർ കോം​​​പ്ല​​​ക്സ് ആ​​​ണെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​തും ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തിനി​​​ര​​​യാ​​​യി.
300 അ​​​ടി​​​യോ​​​ളം പാ​​​റ​​​യ്ക്കു താ​​​ഴെ പ​​​ണി​​​തി​​​രി​​​ക്കു​​​ന്ന ഫോ​​​ർ​​​ഡോ നി​​​ല​​​യം ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യി​​​ട്ടി​​​ല്ല. ബ​​​ങ്ക​​​ർ ബ​​​സ്റ്റ​​​ർ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന ജി​​​ബി​​​യു 7 അ​​​ഥ​​​വാ മാ​​​സീ​​​വ് ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് പെ​​​ന​​​ട്രേ​​​റ്റ​​​ർ ബോം​​​ബ് വേ​​​ണം അ​​​തി​​​ന്. 13.6 ട​​​ൺ ഭാ​​​ര​​​മു​​​ള്ള ഇ​​​തു പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ ബി-2 ​​​ബോം​​​ബ​​​ർ വി​​​മാ​​​നം വേ​​​ണം. ര​​​ണ്ടും അ​​​മേ​​​രി​​​ക്ക​​​യ്ക്കു മാ​​​ത്ര​​​മേ ഉ​​​ള്ളൂ. അ​​​താ​​​ണ് ഇ​​​ന്ന​​​ലെ പ്ര​​​യോ​​​ഗി​​​ച്ച​​​ത്.


അ​​​റി​​​വി​​​നെ ഇ​​​ല്ലാ​​​താ​​​ക്കാ​​​മോ?
ഫോ​​​ർ​​​ഡോ ത​​​ക​​​ർ​​​ത്താ​​​ലും ഇ​​​റാ​​​ൻ അ​​​ണ്വാ​​​യു​​​ധ പ​​​രി​​​പാ​​​ടി ഉ​​​പേ​​​ക്ഷി​​​ക്കും എ​​​ന്നു ക​​​രു​​​താ​​​ൻ നി​​​ർ​​​വാ​​​ഹ​​​മി​​​ല്ല. ഇ​​​തു​​​വ​​​രെ സ​​​മ്പു​​​ഷ്ടീ​​​ക​​​രി​​​ച്ച യു​​​റേ​​​നി​​​യം ത​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി എ​​​ന്ന് ഇ​​​റാ​​​ൻ ഒ​​​രാ​​​ഴ്ച​​​യാ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. അ​​​തു ശ​​​രി​​​യാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത. ഈ ​​​ര​​​ഹ​​​സ്യ കേ​​​ന്ദ്രം ഇ​​​റാ​​​നി​​​ലാ​​​ണോ റ​​​ഷ്യ​​​യി​​​ലോ ചൈ​​​ന​​​യി​​​ലോ ആ​​​ണോ എ​​​ന്ന​​​തു മാ​​​ത്ര​​​മേ അ​​​റി​​​യാ​​​നു​​​ള്ളൂ. അ​​​ത് ഇ​​​റാ​​​നെ അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​യി നി​​​ല​​​നി​​​ർ​​​ത്തും.
അ​​​തി​​​ല്ലെ​​​ങ്കി​​​ൽ ത​​​ന്നെ ബോം​​​ബ് ഉ​​​ണ്ടാ​​​ക്കാ​​​ൻ വേ​​​ണ്ട ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക​​​ജ്ഞാ​​​നം ഇ​​​റാ​​​ൻ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ആ ​​​അ​​​റി​​​വി​​​നെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല​​​ല്ലോ. ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ മ​​​ര​​​ണ​​​വും പ്ലാ​​​ന്‍റു​​​ക​​​ളു​​​ടെ ത​​​ക​​​ർ​​​ച്ച​​​യും ഇ​​​നി​​​യൊ​​​രു ബോം​​​ബ് നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​യെ കു​​​റേ വൈ​​​കി​​​ക്കും എ​​​ന്നു മാ​​​ത്ര​​​മേയുള്ളൂ എ​​​ന്നു ചു​​​രു​​​ക്കം.
ച​​​രി​​​ത്രം പ​​​റ​​​യു​​​ന്ന​​​ത്
നെ​​​ത​​​ന്യാ​​​ഹു​​​വും മ​​​റ്റും ന​​​ശീ​​​ക​​​ര​​​ണം​​​കൊ​​​ണ്ടു ഫ​​​ല​​​മു​​​ണ്ടാ​​​കും എ​​​ന്നു ക​​​രു​​​തു​​​ന്നു. അ​​​തു ഭ​​​ദ്ര​​​മാ​​​ക്കാ​​​നാ​​​ണ് ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. 95 ശ​​​ത​​​മാ​​​ന​​​വും ഷി​​​യാ മു​​​സ്‌​​​ലിം​​​ക​​​ൾ ആ​​​യ ഒ​​​ൻ​​​പ​​​തു കോ​​​ടി​​​യി​​​ൽ​​​പ​​​രം ജ​​​ന​​​ങ്ങ​​​ളു​​​ള്ള ഇ​​​റാ​​​നി​​​ൽ ബോം​​​ബ് വേ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ് ഭ​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ആ​​​ർ​​​ക്കെ​​​ങ്കി​​​ലും പ​​​റ്റു​​​മോ എ​​​ന്ന​​​തു വേ​​​റൊ​​​രു വ​​​ലി​​​യ ചോ​​​ദ്യ​​​മാ​​​ണ്. കൈ​​​യി​​​ൽ എ​​​ത്തു​​​മാ​​​യി​​​രു​​​ന്ന അ​​​ണ്വാ​​​യു​​​ധം ത​​​ട്ടി​​​ക്ക​​​ള​​​ഞ്ഞ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും കൂ​​​ടെ നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് എ​​​ന്തു സ്വീ​​​കാ​​​ര്യ​​​ത ല​​​ഭി​​​ക്കും എ​​​ന്ന​​​തു ക​​​ണ്ട​​​റി​​​യ​​​ണം.
മ​​​താ​​​ധി​​​കാ​​​രി​​​ക​​​ളെ മാ​​​റ്റി പ​​​ക​​​രം ആ​​​രെ കൊ​​​ണ്ടു​​​വ​​​ന്നാ​​​ലും അ​​​മേ​​​രി​​​ക്ക​​​ൻ പാ​​​ദ​​​സേ​​​വ​​​ക്കാ​​​രാ​​​യേ ഇ​​​റാ​​​ൻ ജ​​​ന​​​ത കാ​​​ണൂ. 1953ൽ ​​​മു​​​ഹ​​​മ്മ​​​ദ് മൂ​​​സാ​​​ദേ​​​യു​​​ടെ ജ​​​ന​​​കീ​​​യ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ച്ചു പ​​​ഹ്‌​​​ല​​​വി രാ​​​ജ​​​വം​​​ശ​​​ത്തെ പു​​​നഃ​​​പ്ര​​​തി​​​ഷ​​​ഠി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ-​​​ബ്രി​​​ട്ടീ​​​ഷ് ന​​​ട​​​പ​​​ടി ഇ​​​റാ​​​ൻ ജ​​​ന​​​ത മ​​​റ​​​ന്നി​​​ട്ടി​​​ല്ല. ലി​​​ബി​​​യ​​​യും ല​​​ബ​​​ന​​​നും ഇ​​​റാ​​​ക്കും​​​പോ​​​ലെ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ലേ​​​ക്ക് ഇ​​​റാ​​​നും വ​​​ഴു​​​തിവീ​​​ഴു​​​മോ എ​​​ന്ന ചോ​​​ദ്യം പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്ന​​​ത് ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്. ച​​​രി​​​ത്രം ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യം പ്ര​​​ഹ​​​സ​​​ന​​​മാ​​​യും പി​​​ന്നീ​​​ട് ദു​​​ര​​​ന്ത​​​മാ​​​യും ആ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​​തു കാ​​​ൾ മാ​​​ർ​​​ക്സാ​​​ണ്. ഇ​​​റാ​​​നി​​​ൽ ചി​​​ത്രം എ​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക?

 

ഓ​​​ഹ​​​രി​​​ ഇ​​​ടി​​​യും; എണ്ണയും സ്വ​​​ർ​​​ണവും കു​​​തി​​​ക്കും

ഇ​​​സ്ര​​​യേ​​​ൽ- ഇ​​​റാ​​​ൻ യു​​​ദ്ധം വി​​​പു​​​ല​​​മാ​​​യി. അ​​​മേ​​​രി​​​ക്ക അ​​​തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി. ഇ​​​നി സാ​​​മ്പ​​​ത്തി​​​കരം​​​ഗ​​​ത്ത് എ​​​ന്തു സം​​​ഭ​​​വി​​​ക്കും?
ഇ​​​ന്നു വി​​​പ​​​ണി​​​ക​​​ൾ തു​​​റ​​​ക്കു​​​മ്പോ​​​ൾ ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ടി​​​യു​​​ക​​​യും ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല കു​​​തി​​​ക്കു​​​ക​​​യും ചെ​​​യ്യും എ​​​ന്നു വ്യ​​​ക്തം. ഓ​​​ഹ​​​രി​​​വി​​​പ​​​ണി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച നേ​​​ടി​​​യ മു​​​ന്നേ​​​റ്റം മു​​​ഴു​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന ഇ​​​ടി​​​വ് ഉ​​​റ​​​പ്പാ​​​ണ്. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യു​​​ടെ ഗ​​​തി​​​യാ​​​കും ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഗ​​​തി​​​യെ സ്വാ​​​ധീ​​​നി​​​ക്കു​​​ക.
ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ബാ​​​ര​​​ലി​​​ന് 78.85 ഡോ​​​ള​​​ർ വ​​​രെ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​ന്ന് അ​​​തു 90 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ൽ എ​​​ത്താം.
ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള എ​​​ണ്ണ​​​ടാ​​​ങ്ക​​​ർ നീ​​​ക്കം ഇ​​​റാ​​​ൻ ത​​​ട​​​യു​​​മെ​​​ന്നു പ​​​ല​​​രും ക​​​രു​​​തു​​​ന്നു​​​ണ്ട്. പ​​​ക്ഷേ, അ​​​തുവഴി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത് ഇ​​​റാ​​​ന്‍റെ മി​​​ത്ര രാ​​​ജ്യ​​​മാ​​​യ ചൈ​​​ന​​​യാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല, ജ​​​ല​​​പാ​​​ത അ​​​ട​​​യ്ക്ക​​​ൽ അ​​​ത്ര എ​​​ളു​​​പ്പ​​​മ​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ്യാ​​​ഴ​​​വ​​​ട്ട​​​ക്കാ​​​ല​​​ത്തി​​​നി​​​ടെ ര​​​ണ്ടു മൂ​​​ന്നു ത​​​വ​​​ണ അ​​​തി​​​നു ശ്ര​​​മി​​​ച്ച ഇ​​​റാ​​​ന് അ​​​റി​​​യു​​​ക​​​യും ചെ​​​യ്യാം. ജ​​​ല​​​പാ​​​ത ത​​​ട​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ എ​​​ണ്ണ​​​വി​​​ല​​​യി​​​ലെ വ​​​ർ​​​ധ​​​ന പെ​​​ട്ടെ​​​ന്നു ത​​​ന്നെ പി​​​ന്നോ​​​ട്ടു വ​​​രും. അ​​​ല്ലെ​​​ങ്കി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും യു​​​ദ്ധം പ​​​ട​​​ര​​​ണം. അ​​​തി​​​നു സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്.
യു​​​ദ്ധം വ​​​ലു​​​താ​​​യ​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി സ്വ​​​ർ​​​ണ​​​വി​​​ല​​​ ക​​​യ​​​റ്റും. വെ​​​ള്ളി​​​യാ​​​ഴ്ച ഔ​​​ൺ​​​സി​​​ന് 3380 ഡോ​​​ള​​​റി​​​ന​​​ടു​​​ത്തു ക്ലോ​​​സ് ചെ​​​യ്ത സ്വ​​​ർ​​​ണം ഇ​​​ന്നു ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ ശ​​​ത​​​മാ​​​നം ഉ​​​യ​​​രും എ​​​ന്നാ​​​ണു വി​​​പ​​​ണി​​​യി​​​ലെ നി​​​ഗ​​​മ​​​നം. 3500 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ൽ സ്വ​​​ർ​​​ണമെ​​​ത്തും എ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തെ അ​​​വ​​​ധി വ്യാ​​​പാ​​​ര​​​ങ്ങ​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത്.
സു​​​ര​​​ക്ഷി​​​ത നി​​​ക്ഷേ​​​പം എ​​​ന്ന നി​​​ല​​​യി​​​ൽ സ്വ​​​ർ​​​ണം ഉ​​​യ​​​രു​​​മ്പോ​​​ൾ ഡോ​​​ള​​​റും സ്വി​​​സ് ഫ്രാ​​​ങ്കും പു​​​തി​​​യ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ത്താം. രൂ​​​പ-​​​ഡോ​​​ള​​​ർ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് ഡോ​​​ള​​​റി​​​ന് 88 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലേ​​​ക്കു ക​​​യ​​​റാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ​​​യേ​​​റെ​​​യാ​​​ണ്.

 

 

Latest News

Corehub Up