Kerala
ആലപ്പുഴ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമർപ്പിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാദുരിതത്തിനാണ് അറുതിയാകുന്നത്. 2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.
കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും നീളംകൂടിയ പാലമാണിത്. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയും പാലത്തിനുണ്ട്. മന്ത്രിമാരായ പി. പ്രസാദ്, പി.എ.മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Kerala
ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിന് വിരാമമാകുന്നു. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും.
2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെആര്‍എഫ്ബി വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല. കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് പാലം.
ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകള്‍ ഒഴിവാക്കാന്‍ ബോസ്ട്രിംഗ് ആര്‍ച്ച് മാതൃകയിലാണ് പാലം നിർമിച്ചത്. പാലം തുറക്കുന്നതോടെ കെഎസ്ആർടിസി ബസുകൾ ദ്വീപിലേക്ക് എത്തും.
Business
തൃശൂർ: കെഎസ്എഫ്ഇ കഴക്കൂട്ടം ടെക്നോപാർക്ക് കാന്പസ് ശാഖയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിക്കും.
പുതിയ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന സാന്പത്തികപദ്ധതിയായ ഫ്രറ്റേണിറ്റി ഫണ്ട് ടെക്നോപാർക്ക് ബ്രാഞ്ചിൽ അവതരിപ്പിക്കും. ആസൂത്രണം ചെയ്ത് നിക്ഷേപിക്കാവുന്നതും ആവശ്യമുള്ള സമയത്ത് പണം നേടിയെടുക്കാവുന്നതുമായ പദ്ധതിയാണിത്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ, കൗണ്‍സിലർ എസ്.എസ്. സുനിൽ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സംഘടനാഭാരവാഹികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീതസന്ധ്യ.
Kerala
തൃശൂർ: പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം 26നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30നു ടൗണ്‍ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
മന്ത്രി ഡോ. ആർ. ബിന്ദു, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മേയർ ഡോ. നിജി ജസ്റ്റിൻ, പി. ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
District News
ചന്പക്കുളം: ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് എസി റോഡ്. 24.2 കിലോമീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും എലിവേറ്റഡ് ഫ്ലൈഓവറുകളും 12 പാലങ്ങളും 65ഓളം കലുങ്കുകളും ഒക്കെയായി. മണിമലയാർ, പമ്പാനദി, പമ്പയുടെ കൈവഴിയായ പൂക്കൈതയാർ എന്നിവയ്ക്ക് കുറുകെ യഥാക്രമം കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നവിടങ്ങളിൽ വലിയ പാലങ്ങളുണ്ട്.
650 കോടിയിലധികം രൂപ മുടക്കിയാണ് പുനർനിർമിക്കാൻ പദ്ധതി ഇട്ടതെങ്കിലും ഇതിന്റെ നിർമാണം പൂർത്തിയാകുമ്പോൾ ബജറ്റ് ഏകദേശം 880 കോടി രൂപ കവിയും. ഊരാളുങ്കൽ ലേബർ കോൺട്രിക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാറുകാർ.
പുനരുദ്ധാരണം എവിടെ വരെ?
ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഇപ്പോൾ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കൊണ്ട് വെള്ളപ്പൊക്ക കാലത്ത് ഈ റോഡ് പൂർണമായും ഗതാഗതത്തിന് ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണ് കുട്ടനാട്ടുകാരുടെ അഭിപ്രായം. സെമി എലിവേറ്റഡ് ഹൈവേകൾ നിർമിക്കേണ്ടിയിരുന്ന ചില ഇടങ്ങളിൽ അവ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.
മഴപെയ്താൽ മണിക്കൂറുകൾ വെള്ളം റോഡിൽതന്നെ നില്ക്കുന്ന സാഹചര്യമാണ് പല സ്ഥലത്തും നിലനില്‍ക്കുന്നത്. ഇരുവശത്തും റോഡിനേക്കാൾ ഉയരത്തിൽ കോൺക്രീറ്റ് സ്ലാബ് ബോക്സ് ഓടകൾ സ്ഥാപിച്ച് അവയിലേക്ക് റോഡിൽ നിന്ന് വെള്ളമൊഴുക്കി കളയാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഓരോ മഴ കഴിയുമ്പോഴും തൂമ്പയും പാരയുമായി റോഡിന്റെ വശങ്ങളിലെ ദ്വാരങ്ങൾ വലുതാക്കാൻ പരിശ്രമിക്കുന്ന കരാറുകാരുടെ തൊഴിലാളികൾ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
വശങ്ങളിലെ ഓടകളും നടപ്പാതയും ഉയർത്തി നിർമിച്ചിരിക്കുന്നതിനാൽ വെള്ളം യഥാസമയം ഒഴുകിമാറില്ല. വശങ്ങൾ ഉയർന്ന് നില്ക്കുന്നതിനാൽ വാഹന പാർക്കിംഗിന് മുൻപ് ഉണ്ടായിരുന്ന സൗകര്യം പൂർണമായും ഇല്ലാതായി. ഇത് പാർക്കിംഗിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വശത്ത് വിശാലമായ കനാലുണ്ടായിരിക്കേയാണ് ഇരുവശവും ഉയർത്തി അശാസ്ത്രീയമായി ഓട നിർമിച്ചിരിക്കുന്നത്. വെള്ളവും ഒഴുകില്ല, വാഹന പാർക്കിംഗും സാധിക്കില്ല.
ചങ്ങനാശേരി പെരുന്ന മുതൽ കളർകോട് ദേശീയപാത വരെ പുനർനിർമിക്കുന്ന എസി റോഡ് കുട്ടനാട്ടിലെ റോഡുഗതാഗതത്തിന് പുതിയ മാനം നല്‍കും എന്നതിൽ സംശയമില്ല. എന്നാൽ റോഡിന്റെ ഡിസൈനെപ്പറ്റിയുള്ള വിമർശനങ്ങൾ നിരവധിയാണ്.
കുട്ടനാട്ടിലെ നീരൊഴുക്കിനെ ഈ റോഡ് നിർമാണം ദോഷകരമായി ബാധിക്കും. എസി കനാൽ പള്ളാത്തുരുത്തി വരെ പൂർണമായും തുറന്നിരുന്നെങ്കിൽ എസി റോഡനു തെക്കു ഭാഗത്തെ വെള്ളക്കെട്ടിനും പ്രളയജലത്തിന്റെ ഒഴുക്കിനും ഒരു പരിധി വരെ പരിഹാരമാകുമായിരുന്നു. എസി റോഡ് പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപ് റോഡിന് മുകളിലൂടെ ഒഴുകിമാറിയിരുന്ന വെള്ളം ഇനി റോഡിന് തെക്കു ഭാഗത്തു മാത്രമായി കെട്ടിക്കിടക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഇനി എസി റോഡിന് വടക്കും എ സി റോഡിനു തെക്കും വ്യത്യാസപ്പെട്ടിരിക്കും.
യാത്രയ്ക്ക് വേഗത കൈവരുമ്പോഴും പുനർനിർമിക്കപ്പെട്ട കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിലെ പഴയ പാലങ്ങളുടെ കൈവരികൾക്ക് തീരെ ഉയരമില്ലാത്തത് അപകടം വിളിച്ചുവരുത്തും. ഇപ്പോൾ തന്നെ റോഡിന് വശത്തെ നടപ്പാതകൾ മിക്കയിടങ്ങളിലും കച്ചവടക്കാർ കൈയേറിയിരിക്കുന്നത് റോഡ് പൂർണമായും തുറക്കുന്നതോടെ വർധിക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടക്കമിട്ട, എംസി റോഡിനെയും ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗം തീർത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ഉദ്ഘാടനം നടത്താനുള്ള പരിശ്രമത്തിലാണ് സർക്കാർ.
എസി റോഡ്: തിരുക്കൊച്ചി ഭരണാധികാരികളുടെ വിപ്ലവകരമായ തീരുമാനം
ചന്പക്കുളം: തിരുക്കൊച്ചി ഭരണാധികാരികൾ 1951ലെടുത്ത വിപ്ലവകരമായൊരു തീരുമാനമായിരുന്നു കോട്ടയത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചങ്ങനാശേരിയെയും തുറമുഖ നഗരമായ ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന ഒരു റോഡ് നിർമിക്കുകയെന്നത്. അന്നത്തെ മന്ത്രിസഭയിലെ അംഗവും ചങ്ങനാശേരിയുടെ പ്രതിനിധിയുമായിരുന്ന കെ.എം. കോരയുടെ ആശയത്തിൽ രൂപം കൊണ്ടതാണ് ഇന്ന് കാണുന്ന എസി (ആലപ്പുഴ-ചങ്ങനാശേരി) റോഡ്.
തിരുക്കൊച്ചിയിലെ അന്നത്തെ ഇറിഗേഷൻ ചീഫ് എൻജിനിയർ വൈദ്യനാഥ അയ്യരാണ് റോഡ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. എസി റോഡിന്റെ നിർമാണത്തിനു മുൻപ് ആലപ്പുഴയും ചങ്ങനാശേരിയും തമ്മിലും, കോട്ടയവും ആലപ്പുഴയും തമ്മിലും ജലഗതാഗത സൗകര്യങ്ങൾ മാത്രമാണുണ്ടായിരുന്നത്.
മണിമലയാർ, പമ്പയാർ, പൂക്കൈതയാർ എന്നിവയിൽ യഥാക്രമം കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ കടത്ത് സൗകര്യത്തോടെ, ചങ്ങനാശേരിയിലെ പെരുന്നയിൽനിന്ന് ആരംഭിച്ച് ആലപ്പുഴ എസ്ഡി കോളജിന് സമീപത്ത് അവസാനിക്കുന്ന തരത്തിൽ റോഡ് രൂപകല്പന നടത്തിയപ്പോൾ അതൊരു പരാജയമാകുമെന്ന് പലരും വിമർശിച്ചിരുന്നു.
എന്നാൽ കുട്ടനാടിനെ അടുത്തറിഞ്ഞിരുന്ന ഭക്ഷ്യ-കൃഷി- ധനവകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന കെ.എം. കോര കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്താതെയാണ് ഈ റോഡ് നിർമാണം പൂർത്തിയാക്കിയത്. റോഡിന്റെ വശങ്ങളിൽ കൽക്കെട്ടിന് പകരം വട്ടിപ്പുുല്ലുവച്ച് റോഡ് ബലപ്പെടുത്തി.
കൃഷിക്ക് കൂടുതൽ സൗകര്യമൊരുക്കാൻ റോഡിന് വശങ്ങളിൽ മെതിക്കളങ്ങളും രൂപകല്പന ചെയ്താണ് എസി റോഡ് നിർമിച്ചത്. ചെലവ് കുറയ്ക്കുന്നതിനായി മഹാരാജാവിന്റെ പേരിലുണ്ടായിരുന്ന നിലങ്ങളിലൂടെയായിരുന്നു റോഡ് കൊണ്ടുവന്നത്. അതിനാൽ ഈ നിലങ്ങൾക്ക് വില കൊടുക്കേണ്ടിവന്നില്ല.
പെരുന്ന മുതൽ കളർകോട് വരെ 12 പാലങ്ങൾ, ഓരോ പാടശേഖരങ്ങളിലേക്കും വെള്ളം കയറ്റുന്നതിനുള്ള വലിയ കലിങ്കുകൾ, മണിമലയാറിനെയും, പമ്പയാറിനെയും ബന്ധിപ്പിച്ച് പെരുന്നയിൽ നിന്നാരംഭിക്കുന്ന എസി കനാൽ പള്ളാത്തുരുത്തിയിൽ പൂക്കൈതയാറ്റിൽ എത്തിക്കുന്ന രീതിയിലാണ് അന്ന് കനാൽ നിർമാണം വിഭാവനം ചെയ്തത്.
എസി കനാലിന്റെ ഇരുകരകളിലും താമസ യോഗ്യമായ ചിറകൾ നിർമിക്കണമെന്നതും റോഡ് നിർമിച്ചവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു. ജനവാസമില്ലാത്ത വെറും കൃഷിയിടങ്ങളിലടെയുള്ള റോഡ് നിർമാണം യാത്രക്കാരെ ആകർഷിക്കില്ലെന്ന കണക്കുകൂട്ടലിൽ നിന്നാണ് എസി കോളനി എന്ന ആശയം രൂപപ്പെട്ടത്.
എന്നാൽ ഇന്ന് ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ഒരു പ്രദേശമായി എസി റോഡിന്റെ സമീപ പ്രദേശങ്ങൾ മാറിയെങ്കിൽ അത് ഇതിന് നേതൃത്വം കൊടുത്തവരുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. കിടങ്ങറയിലും നെടുമുടിയിലും പള്ളാത്തുരുത്തിയിലും കടത്തുകൾക്കു പകരം വലിയ പാലങ്ങൾ വന്നത് റോഡ് ഗതാഗതത്തിന്റെ വേഗത പതിൻമടങ്ങ് വർധിപ്പിച്ചു.
District News
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് എട്ടാം വാർഡിലെ വിവിധ റോഡുകളായ നൈനാർപള്ളി - മൈക്കാ സ്കൂൾ റോഡ്, പേട്ട വാർഡ് - കെഎംഎ ഹാൾ റോഡ്, വാളിക്കൽ പടി - കൊടുവന്താനം റോഡ്, പാറക്കടവ് - കൊടുവന്താനം എന്നീ റോഡുകൾക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ടുകൾ ചെലവഴിച്ച് പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ നിർവഹിച്ചു. കെ.എം. അബ്ദുൾ റഷീദ് കല്ലുങ്കൽ അധ്യക്ഷത വഹിച്ചു.
ഷംസുദീൻ പുതുപ്പറമ്പിൽ, ഒ.എസ്. അബ്ദുൾ കരീം, ഷാജി കൊച്ചേടം, ഫസിലി കോട്ടവാതുക്കൽ, നെജീബ് കല്ലുങ്കൽ, ഷാജി ആന്ത്രച്ചേരിയിൽ, നിസാർ കല്ലുങ്കൽ, അറഫാ ഷാജി, പി.എസ്. സുരേന്ദ്രൻ, കെ.എം. അസീസ്, പി.എം. ഇസ്മായിൽ, വി.എച്ച്. താഹ, ജോബി തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: പ്രതിഷേധത്തെ തുടർന്ന് ക്ഷേത്ര പരിപാടിയിൽ നിന്നും നടൻ ദിലീപിനെ മാറ്റി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപിനെ ഒഴിവാക്കിയത്. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്.
ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.
എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി.
തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു. പരിപാടി ചൊവ്വാഴ്ച നടക്കും. മേൽശാന്തി ആദ്യ കൂപ്പൺ ഏറ്റുവാങ്ങും.
District News
പുലിയന്നൂര്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച എട്ടു ലക്ഷം രൂപ വിനിയോഗിച്ച് പുലിയന്നൂര്‍ കലാനിലയം സ്കൂളില്‍ പുതുതായി സ്ഥാപിച്ച സാനിട്ടേഷന്‍ ബ്ലോക്കിന്റെയും സ്കൂള്‍ കോമ്പൗണ്ട് നവീകരണത്തിന്റെയും ഉദ്ഘാടനം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അനില മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മേഴ്സി കുന്നത്ത്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനിമോള്‍ തോമസ്, പിടിഎ പ്രസിഡന്റ് അഖില്‍ ഷാജി, സന്തോഷ് കാവുകാട്ട്, സുന്ദരേശ്, ജോഷിബ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊടുവായൂർ: ഹോളി ഫാമിലി ബിഎഡ് കോളജിൽ 2025-26 കോളജ് യൂണിയൻ, ഫൈൻ ആർട്സ് എന്നിവയുടെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. അനിത ചിറമേൽ, പിടിഎ വൈസ് പ്രിസിഡന്റ് അശോക് കുമാർ, ചെയർപേഴ്സൺ ആൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ നന്ദന ബിനുകുമാർ നന്ദി പറഞ്ഞു.
Kerala
തിരുവനന്തപുരം: കാലം ആവശ്യപ്പെടുന്ന പുരോഗതി കൈവരിക്കുന്നതിനു കേരളത്തിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ൽ അധികാരത്തിൽ വരുമ്പോൾ വികസന പ്രവൃത്തികൾക്ക് എങ്ങനെ ഫണ്ട് കണ്ടെത്താനാകുമെന്നാണ് ചിന്തിച്ചത്. ആ അവസരത്തിലാണ് കിഫ്ബി പുനരുജ്ജീവിപ്പിക്കുന്നതിനു തീരുമാനിച്ചത്. കിഫ്ബിയുടെ വികസന പദ്ധതികൾ ഇന്ന് എല്ലാ നിയോജനക മണ്ഡലങ്ങളിലും വ്യാപിച്ചു കിടക്കുന്നു. വികസനത്തിലൂന്നിയുള്ള പവൃത്തികളാണ് നാടെങ്ങും നടന്നത്. പൊതുവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനു സാധിച്ചു. ഉന്നത വിഭ്യാഭ്യാസ രംഗവും മാറി. രാജ്യത്തെ 100 മികച്ച കോളജുകളിൽ 16 എണ്ണവും ഇന്നു കേരളത്തിലാണ്.
കിഫ്ബിയുടെ പങ്കാളിത്തത്തിൽ വലിയ മാറ്റങ്ങൾ നാട്ടിലുണ്ടായി. മുൻപ് റോഡുകളുടെ ശോച്യാവസ്ഥ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇന്ന് അക്കാര്യത്തിലൊക്കെ വലിയ മാറ്റം വന്നു. ദേശീയ പാതകൾ മാത്രമല്ല, ഇന്നു സാധാരണ റോഡുകളും വലിയ രീതിയിൽ മാറി. നമുക്കു നേരിട്ടു കാണാനാകുന്ന മാറ്റമാണ് കിഫ്ബിയിലൂടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
’ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും ഓർമിപ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കിഫ്ബിയുയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്നും പഴയകാല കേരളത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം ഇന്നു മാറി. നവോത്ഥാനത്തിനു ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായി. ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്ബിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും അസാധ്യം എന്ന ഒരു വാക്ക് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് എല്ലാ രംഗവും വലിയ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുകയാണ്. ഭാവിതലമുറയ്ക്ക് നമ്മെ കുറ്റപ്പെടുത്താൻ കഴിയാത്ത തരത്തിലുള്ള വികസനമാണ് സംസ്ഥാനത്ത് നടത്തിയത്. ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടുള്ള ഗുണം സമൂഹത്തിനാണ്. ഇത് ദാരിദ്ര്യം ലഘൂകരിക്കുന്നതിനു കാരണമാകും. ഒരു ഗതിയുമില്ലാത്തവർക്ക് ഇപ്പോൾ ലഭിക്കുന്ന 2,000 രൂപയുടെ ക്ഷേമപെൻഷൻ വലിയ സഹായമാണ്. മുൻപ് ഇത് ആലോചിക്കാൻ കഴിയുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു
കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ 25 വർഷത്തിനിടെ 95,000 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി വഴി അംഗീകാരം നൽകിയതെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിൽ നാലിൽ ഒന്നു പദ്ധതികൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു നടപ്പാക്കിയതെന്നും നാലിൽ മൂന്നു ശതമാനം പദ്ധതികൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ കിഫ്ബി സ്മരണികയുടെയും കിഫ്ബി മലയാളം മാസികയുടെയും പ്രകാശനവും മികച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, വിവിധ മത്സര വിജയികൾ എന്നിവർക്കുള്ള പുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.
കിഫ്ബിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിരൽതുമ്പിൽ ലഭ്യമാകുന്ന ബോട്ട് സോഫ്റ്റ്വെയർ ലോഞ്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം ’നവകേരള ദർശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിച്ചു. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ചിഞ്ചുറാണി, ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ പ്രസംഗിച്ചു. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ സെഷനും സംഘടിപ്പിച്ചിരുന്നു.
District News
കണമല: നബാർഡിന്റെയും പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെ റാന്നി, പെരുനാട്, വെച്ചൂച്ചിറ, എരുമേലി പഞ്ചായത്തുകളിലെ ചെറുകിട,നാമമാത്ര കർഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകൃതമായ കർഷക ഉണർവ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെയും കണമല സബ് ഓഫീസിന്റെയും ഉത്പന്ന നിർമാണ യൂണിറ്റിന്റെയും ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
പിഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. സാബു ജോൺ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. പിഡിഎസ് പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ് പദ്ധതി വിശദീകരണം നടത്തി. കന്പനി ചെയർമാൻ കെ.ജെ. തോമസ്, പിഡിഎസ് പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് തെക്കേമുറി, വിഷ്ണു, ജിജി കുര്യൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: എല്ലാകാര്യത്തെയും എതിർക്കുന്നതാണോ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കണ്മുന്നിലുള്ള നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ട്. അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നത്. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധക്കാരുടെ കൂടെ നിന്നവരിൽ ചിലർ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടതല്ലേ? മത്സരം തെരഞ്ഞെടുപ്പിൽ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണക്കണം.
പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്നു. സ്ഥലം എംപിയും പരിപാടിയിൽ ഇല്ല. എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം? പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങൾ മനസിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരേ ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് സംഘർഷത്തിനും വഴിവച്ചു.
Kerala
ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും പ്രതിഭ പറഞ്ഞു.
കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34 വാർഷിക ആഘോഷത്തിന്റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു പ്രതിഭ. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നതാണ് ഒരു പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ എന്നും പ്രതിഭ പ്രസംഗത്തിനിടെ ചോദിച്ചു.
ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കയറും. അത്തരം രീതികൾ മാറ്റണം. തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണം. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും പ്രതിഭ പറഞ്ഞു.
തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചോദ്യം ചെയ്യേണ്ട അവകാശമൊന്നും നമുക്കില്ല. ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റ് ചെയ്യുന്നതാണ് രീതിയെന്നും പ്രതിഭ പറഞ്ഞു.