x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്‌​കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 7, 2026 11:05 PM IST | Updated: July 7, 2026 11:05 PM IST

ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം.

ഇ​ള​ങ്ങു​ളം: സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം 10ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ​യും എ​ൽ​പി സ്‌​കൂ​ളി​ന്‍റെ​യും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ​സ​മ്മേ​ള​ന​വും വി​ജ​യ​ദി​നാ​ഘോ​ഷ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ ഒ​ന്പ്തി​ന് സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ്ഹാ​ളി​ൽ പി​ടി​എ പൊ​തു​സ​മ്മേ​ള​നം, 10.30ന് ​സ്‌​കൂ​ൾ കെ​ട്ടി​ടം മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലോ​ഗോ പ്ര​കാ​ശ​ന​വും കം​പ്യൂ​ട്ട​ർ ലാ​ബ് ഉ​ദ്ഘാ​ട​ന​വും ജോ​സ് കെ. ​മാ​ണി എം​പി നി​ർ​വ​ഹി​ക്കും. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് അ​യ​ലൂ​പ്പ​റ​മ്പി​ൽ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​നാ പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ സ​ജി, ഡി​ഇ​ഒ റോ​ഷ്‌​ന അ​ലി​ക്കു​ഞ്ഞ്, എ​ഇ​ഒ എ​സ്. സു​ൾ​ഫി​ക്ക​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സൂ​ര്യാ​മോ​ൾ, ജോ​ഷി കെ. ​ആ​ന്‍റ​ണി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ, എ​ൽ​പി സ്‌​കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ആ​ൻ​സ് ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​മോ​ൻ ജോ​സ​ഫ്, പ്ര​ഥ​മാ​ധ്യാ​പി​ക ആ​ൻ​സ് ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നു മാ​ത്യു, ജോ​സ​ഫ് ഓ​ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Inauguration Nattuvishesham District news

Recent News

Corehub Up