Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksrtc Bus

കെ​എ​സ്ആ​ർ​ടി​സി ബ​സും പെ​ട്രോ​ൾ ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സും പെ​ട്രോ​ൾ ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. വ​ട്ട​പ്പാ​റ ക​ണ​ക്കോ​ടി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​മ്പാ​നൂ​രി​ൽ നി​ന്നും കി​ളി​മാ​നൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തിന്‍റെ ടാ​ങ്ക​ർ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ ലോ​റി കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​യ​ർത്തിയെടുത്തു

നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി ചു​രം പാ​ത​യി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് തേ​ക്കി​ൻ​തോ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി​ബ​സ് ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​യ​ർ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് ബ​സ് റോ​ഡി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ന് താ​ഴെ​യു​ള്ള തേ​ക്കി​ൻ​തോ​ട്ട​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ബ​സ് പു​റ​ത്തെ​ടു​ക്കാ​ൻ ര​ണ്ട് ഹെ​വി ക്രെ​യി​നു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. തേ​ക്കു​ക​ൾ​ക്കി​ട​യി​ൽ ബ​സ് കു​ടു​ങ്ങി​ക്കി​ട​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് ക്രെ​യി​നു​ക​ളി​ൽ വ​ടം​കെ​ട്ടി അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ബ​സ് മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ചു​രം പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ബ​സി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളെ​ക്കു​റി​ച്ചും അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ചും അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് അ​പ​ക​ടം; മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15 ഓ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ പു​തി​യ​ങ്കാ​വി​നും കോ​ത്താ​യി​മു​ക്കി​നും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡി​ലെ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

District News

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു​ ക​യ​റി മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്ക്

നേ​മം: പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​റി​നു ന​ഗ​ര​ത്തി​ലേ​യ്ക്ക് പു​റ​പ്പെ​ട്ട ഇ​ല​ക്ട്രി​ക്ക് ബ​സ് ലോ​ട്ട​റി ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്.

ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡി​ല്‍ പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ന​ട​പ്പാ​ത​യു​ടെ ഇ​രു​മ്പ് തൂ​ണു​ക​ളും കൈ​വ​രി​ക​ളും ഇ​ടി​ച്ചു ത​ക​ര്‍​ത്താ​ണ് ബ​സ് ല​ക്ഷ്മി ല​ക്കി സെ​ൻ​ഖ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ലോ​ട്ട​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സു​ദ​ര്‍​ശ​ന​ന്‍ (64) , ബ​സ് ഡ്രൈ​വ​ര്‍ ശാ​ന്തി​ലാ​ല്‍ (45), ക​ണ്ട​ക്ട​ർ ജ​യ​ശ്രീ (44) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ​സി​ന​ക​ത്തു​ണ്ടാ​യ വീ​ഴ്ച​യി​ലാ​ണ് ക​ണ്ട​ക്ട​ര്‍​ക്കു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​സ്ഥ​ല​ത്തി​നു സ​മീ​പം പ​ത്രം വി​റ്റു​കൊ​ണ്ടി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പാ​മാം​കോ​ട് സ്വ​ദേ​ശി ഉ​ദ​യ​ന്‍ ക​ഷ്ടി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് അ​തു​വ​ഴി ക​ട​ന്നു​പോ​യ ബൈ​ക്ക് യാ​ത്രി​ക​നും ക​ഷ്ടി​ച്ചാ​ണു ര​ക്ഷ​പ്പെ​ട്ട​ത്.

റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു സ്‌​കൂ​ട്ട​റും ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് ത​ക​ര്‍​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​വും ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ബ​സി​ല്‍ യാ​ത്ര​ക്കാ​ർ ആ​രു​മി​ല്ലാ​തി​രു​ന്ന​തു വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ വ​ര്‍​ക്‌​ഷോ​പ്പ് വാ​ഹ​നം കൊ​ണ്ടു​വ​ന്നു​കെ​ട്ടി വ​ലി​ച്ചാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​ന​ത്തെ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഡി​പ്പോ​യി​ല്‍​നി​ന്നും ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​ണ് റോ​ഡി​ലേ​യ്ക്ക് പ്ര​വേ​ശി​ച്ച​തെ​ന്നു ദൃ​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ക​ര​മ​ന പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍​നി​ന്ന് ബ​സ് മോ​ഷ്ടി​ച്ചു; ജീ​വ​ന​ക്കാ​ർ പി​ന്തു​ട​ർ​ന്ന​തോ​ടെ ഉ​പേ​ക്ഷി​ച്ച് മു​ങ്ങി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും അ​ജ്ഞാ​ത​ൻ ബ​സ് മോ​ഷ്ടി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ 2.50ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബ​സ് മോ​ഷ​ണം പോ​യ​ത് അ​റി​ഞ്ഞ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ജീ​വ​ന​ക്കാ​ര്‍ പി​ന്തു​ട​ര്‍​ന്നെ​ത്തു​ന്ന​ത് ക​ണ്ട് ബ​സ് ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഡി​പ്പോ​യി​ൽ​നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള മം​ഗ​ളം ട​വ​റി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ബ​സ് ക​ണ്ടെ​ത്തി​യ​ത്. പാ​ല​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ മു​ത​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബസി​ല്‍ നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ടു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സു​നി​ലാ​ണ് മ​രി​ച്ച​ത്. മാ​ങ്കാ​വി​ലാ​ണ് സം​ഭ​വം. യു​വാ​വി​ന്‍റെ ത​ല പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ല്‍ രാ​ത്രി ഒ​ന്നി​നാ​ണ് സം​ഭ​വം. ബ​സി​ൽ പി​ന്നി​ലെ സൈ​ഡ് സീ​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു യു​വാ​വ്. വ​ലി​യ ശ​ബ്ദം കേ​ട്ടാ​ണ് ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ തി​രി​ഞ്ഞ് നോ​ക്കി​യ​ത്.

സു​നി​ലി​നൊ​പ്പം ബ​ന്ധു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

District News

ഒ​മ്നി വാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

താ​മ​ര​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കാ​രാ​ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ഒ​മ്നി വാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വാ​നി​ലു​ണ്ടാ​യി​രു​ന്ന വ​യ​നാ​ട്‌ ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​ജ്നാ​ൻ, മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ, കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രാ​യ ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ, താ​മ​ര​ശേ​രി സ്വ​ദേ​ശി ര​സി​ത, മാ​വൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ സ​ലാം, അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി സൗ​മി​നി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ൻ ബ​ത്തേ​രി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ വ​ല​തു വ​ശ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വാ​ൻ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് നൗ​ഷാ​ദി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. വാ​ൻ വെ​ട്ടി​പൊ​ളി​ച്ചാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. താ​മ​ര​ശേ​രി പോ​ലീ​സും, നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

 

Kerala

വാ​ള​യാ​റി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ട​ത്തി​യ 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് വ​ഴി ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ വാ​ള​യാ​റി​ൽ വെ​ച്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ കെ​ന​സ് ജോ​ൺ (മൂ​വാ​റ്റു​പു​ഴ), ജി​തി​ൻ കെ.​എ​സ് (കു​മ്പ​ളം) എ​ന്നി​വ​രാ​ണ് 16 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ഒ​റീ​സ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ഴി​യാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. പി​ടി​യി​ലാ​യ​വ​ർ എ​റ​ണാ​കു​ള​ത്തെ ല​ഹ​രി വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റ് വ​ഴി ല​ഹ​രി ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തേ​ക്ക് പു​റ​ത്തു​നി​ന്ന് ട്രെ​യി​ൻ വ​ഴി​യും ബ​സ് വ​ഴി​യും ല​ഹ​രി​മ​രു​ന്നു​ക​ൾ വ​ൻ​തോ​തി​ൽ എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട് അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഒ​രാ​ൾക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വെ​മ്പാ​യം കൊ​പ്പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ഞ്ചി​റ സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​ൻ (56) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​മ്പാ​യ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന ഓ​ർ​ഡി​ന​റി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ച ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

മ​റ്റു​ള്ള​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Kerala

കെ​എ​സ്ആ​ർ​ടി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു

കോ​ട്ട​യം: എ​സ്എ​ച്ച് മൗ​ണ്ടി​ൽ കെ​എ​സ്ആ​ർ​ടി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ഊ​ട്ടി​യി​ലേ​ക്കു​പോ​യ കെ​എ​സ്ആ​ർ​ടി ബ​സും കോ​ട്ട​യ​ത്തേ​ക്ക് കോ​ഴി​യു​മാ​യി വ​ന്ന പി​ക് അ​പ്പ് വാ​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലീ​സ് ജീ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

അ​ടൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മു​ന്നി​ൽ പോ​യ പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്നു പോ​ലീ​സു​കാ​രെ​യും ര​ണ്ട് പ്ര​തി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​സ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട പോ​ലീ​സ് ജീ​പ്പ് തൊ​ട്ടു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലി​ടി​ച്ചു.​അ​പ​ക​ട​ത്തി​ൽ കോ​യി​പ്രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഷി​ബു​രാ​ജി​ന്‍റെ കൈ ​ഒ​ടി​ഞ്ഞു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും ര​ണ്ട് പ്ര​തി​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

പ്ര​തി​ക​ളു​മാ​യി കൊ​ട്ടാ​ര​ക്ക​ര ജ​യി​ലി​ലേ​ക്ക് പോ​വു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​എ​സ്ഐ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സു​കാ​രാ​യ മു​ഹ​മ്മ​ദ് റ​സാ​ഖ്, സു​ജി​ത് എ​ന്നി​വ​രും ര​ണ്ട് പ്ര​തി​ക​ളും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി ​റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​യി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട് ഏ​ണി​ക്ക​ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക്രെ​യി​ൻ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വി​തു​ര​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക്രെ​യി​നി​ന്‍റെ നീ​ള​മു​ള്ള മു​ൻ​വ​ശ​ത്തെ ഭാ​ഗം കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഗ്ലാ​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ക്രെ​യി​ൻ മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം ന​ൽ​കാ​നാ​യി​ല്ല; കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നും രോ​ഗി​യാ​യ യു​വ​തി​യെ ഇ​റ​ക്കി​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം ന​ൽ​കു​ന്ന​ത് പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നും രോ​ഗി​യാ​യ യു​വ​തി​യെ ന​ടു​റോ​ട്ടി​ൽ ഇ​റ​ക്കി വി​ട്ടു​വെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട​യി​ലാ​ണ് സം​ഭ​വം.

വെ​ള്ള​റ​ട സ്വ​ദേ​ശി ദി​വ്യ കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി. ആ​ശു​പ​ത്രി​യി​ൽ പോ​യി വ​ര​വേ ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം ന​ൽ​കാ​ൻ ശ്ര​മി​ച്ച​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ഡി​പ്പോ​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന ഭ​ർ​ത്താ​വ് പ​ണം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും കേ​ട്ടി​ല്ല. രാ​ത്രി ഒ​ൻ​പ​തോ​ടെ ക​ണ്ട​ക്ട​ർ ന​ടു​റോ​ട്ടി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ദി​വ്യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സു​ഖ​മി​ല്ലാ​ത്ത ത​ന്നെ ഭ​ർ​ത്താ​വ് എ​ത്തി​യാ​ണ് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും വെ​റും പ​തി​നെ​ട്ട് രൂ​പ​യ്ക്ക് വേ​ണ്ടി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ത​ന്നെ ഇ​റ​ക്കി​വി​ട്ട​തെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ജീ​വ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ക​ണ്ട​ക്ട​റും ഡ്രൈ​വ​റും. കു​ള​ത്തൂ​പ്പു​ഴ​യി​ൽ നി​ന്ന്‌ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ബ​സി​ൽ ക​യ​റി​യ പി​ര​പ്പ​ൻ​കോ​ട് സ്വ​ദേ​ശി​നി അ​ന​ന്ത​ല​ക്ഷ്മി​യാ​ണ് (23) കു​ഴ​ഞ്ഞു​വീ​ണ​ത്.

യു​വ​തി​യും അ​മ്മ​യും തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി ആ​യു​ർ​വേ​ദ കോ​ള​ജി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്നു. മ​ണ്ണ​ന്ത​ല ഭാ​ഗ​ത്തു​വ​ച്ച് കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​യെ ക​ണ്ട​ക്ട​ർ ഫൈ​സ​ലും ഡ്രൈ​വ​ർ മു​കു​ന്ദ​നു​ണ്ണി​യും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

മ​റ്റു വാ​ഹ​ന​ങ്ങ​ളോ ആം​ബു​ല​ൻ​സ്‌ സൗ​ക​ര്യ​മോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രെ സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​വി​ട്ട​ശേ​ഷം യു​വ​തി​യെ ബ​സി​ൽ​ത്ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം യു​വ​തി ആ​ശു​പ​ത്രി വി​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up