നാരകക്കാനം ഡബിൾ കട്ടിംഗിൽ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം.
ചെറുതോണി: ഇടുക്കി നാരകക്കാനത്തിനു സമീപം വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി-ഗാന്ധിനഗർ കോളനി സ്വദേശി കണിയാംകുന്നേൽ കെ.ജെ. ബിനീഷ് (കുക്കു–37) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ലതികയ്ക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12.15ന് അടിമാലി-കുമളി ദേശീയപാതയിൽ നാരകക്കാനം ഡബിൾ കട്ടിംഗിലായിരുന്നു അപകടം. ദമ്പതികൾ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവ സ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. തങ്കമണി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ശ്രീ പെരിയാറ്റപ്പൻ ശ്മശാനത്തിൽ. ബിനീഷ് ചെറുതോണിയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. മക്കൾ: ഷാരൂക്ക്, അർജുൻ.
Tags : Local News Nattuvishesham Youth dies KSRTC bus scooter collision