x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ആർടിസി ബസ് റദ്ദാക്കൽ യാത്രക്കാരെ വലയ്ക്കുന്നു

വെബ് ഡെസ്ക്
Published: August 26, 2026 12:52 AM IST | Updated: August 26, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ഡി​പ്പോ​യി​ല്‍ നി​ന്ന് ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ ന​ല്‍​കി​യ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ വ​ല​യ്ക്കു​ന്നു.
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി - തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് - തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ​ര്‍​വീ​സു​ക​ളാ​ണ് കൃ​ത്യ​മാ​യ കാ​ര​ണ​മി​ല്ലാ​തെ റ​ദ്ദാ​ക്കു​ന്ന​ത്.

പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന സ​ര്‍​വീസ് ന​ട​ത്തി​പ്പി​ലെ പ​രി​ച​യ​ക്കു​റ​വും വീ​ഴ്ച​യു​മാ​ണ് തു​ട​ര്‍​ച്ച​യാ​യ സ​ര്‍​വീ​സ് മു​ട​ങ്ങ​ലി​ന് കാ​ര​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​പ്ര​ശ്‌​നം മു​ന്‍​കൂ​ട്ടി ക​ണ്ട് യൂ​ണി​യ​നു​ക​ള്‍ രേ​ഖാ​മൂ​ലം അ​ധി​കൃ​ത​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും മാ​നേ​ജ്മെ​ന്‍റിന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല.

ഓ​ണ്‍​ലൈ​ന്‍ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ര്‍ ഡി​പ്പോ​യി​ല്‍ എ​ത്തു​മ്പോ​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്. ഇ​ത് ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ​യാ​ണ് കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ കൈ​യേ​റ്റ ശ്ര​മ​ങ്ങ​ള്‍​ക്ക് ഫ്ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ നി​ര​ന്ത​രം ഇ​ര​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും ബ​സ് വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് സെ​ന്‍​ട്ര​ല്‍ ഡി​പ്പോ​യി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തി​രു​ന്നു.

ഓ​ണം അ​വ​ധി​ക്കാ​ല തി​ര​ക്ക് മു​ന്നി​ല്‍​ക്ക​ണ്ട്, യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​പ്പ് കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്മെ​ന്‍റ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​ പ്പെ​ട്ടു.

 

Tags : Nattuvishesham DistrictNews DeepikaNews KSRTC Bus

Recent News

Corehub Up