x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു​ ക​യ​റി മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്ക്


Published: June 17, 2026 06:38 AM IST | Updated: June 17, 2026 06:38 AM IST

നേ​മം: പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​റി​നു ന​ഗ​ര​ത്തി​ലേ​യ്ക്ക് പു​റ​പ്പെ​ട്ട ഇ​ല​ക്ട്രി​ക്ക് ബ​സ് ലോ​ട്ട​റി ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്.

ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡി​ല്‍ പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ന​ട​പ്പാ​ത​യു​ടെ ഇ​രു​മ്പ് തൂ​ണു​ക​ളും കൈ​വ​രി​ക​ളും ഇ​ടി​ച്ചു ത​ക​ര്‍​ത്താ​ണ് ബ​സ് ല​ക്ഷ്മി ല​ക്കി സെ​ൻ​ഖ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ലോ​ട്ട​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സു​ദ​ര്‍​ശ​ന​ന്‍ (64) , ബ​സ് ഡ്രൈ​വ​ര്‍ ശാ​ന്തി​ലാ​ല്‍ (45), ക​ണ്ട​ക്ട​ർ ജ​യ​ശ്രീ (44) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ​സി​ന​ക​ത്തു​ണ്ടാ​യ വീ​ഴ്ച​യി​ലാ​ണ് ക​ണ്ട​ക്ട​ര്‍​ക്കു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​സ്ഥ​ല​ത്തി​നു സ​മീ​പം പ​ത്രം വി​റ്റു​കൊ​ണ്ടി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പാ​മാം​കോ​ട് സ്വ​ദേ​ശി ഉ​ദ​യ​ന്‍ ക​ഷ്ടി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് അ​തു​വ​ഴി ക​ട​ന്നു​പോ​യ ബൈ​ക്ക് യാ​ത്രി​ക​നും ക​ഷ്ടി​ച്ചാ​ണു ര​ക്ഷ​പ്പെ​ട്ട​ത്.

റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു സ്‌​കൂ​ട്ട​റും ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് ത​ക​ര്‍​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​വും ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ബ​സി​ല്‍ യാ​ത്ര​ക്കാ​ർ ആ​രു​മി​ല്ലാ​തി​രു​ന്ന​തു വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ വ​ര്‍​ക്‌​ഷോ​പ്പ് വാ​ഹ​നം കൊ​ണ്ടു​വ​ന്നു​കെ​ട്ടി വ​ലി​ച്ചാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​ന​ത്തെ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഡി​പ്പോ​യി​ല്‍​നി​ന്നും ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​ണ് റോ​ഡി​ലേ​യ്ക്ക് പ്ര​വേ​ശി​ച്ച​തെ​ന്നു ദൃ​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ക​ര​മ​ന പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : Three injured KSRTC bus

Recent News

Corehub Up