പ്രതീകാത്മക ചിത്രം
മാള: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തിൽ 53 കിലോമീറ്റർ ഓടി റോബിൻ താരമായി. തന്റെ 53 ാം ജന്മദിനത്തിലാണു കേരള സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാള സ്വദേശി റോബിൻ ജേക്കബ് ചക്കാലക്കൽ ‘ഫ്രീ ഡം റൺ’ നടത്തിയത്. സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ ഒന്നിന് മാള പള്ളിപ്പുറം സെന്റ് ് ആന്റണീസ് പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച ഓട്ടം കൊടകര വഴി പുതുക്കാട് സെന്റ്് ആന്റണീസ് പള്ളിയിലെത്തി. തിരിച്ച് കൊടകര - മാള വഴിയിലൂടെ രാവിലെ ഏഴോടെ മാളപള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളി അങ്കണത്തിൽ സമാപിച്ചു.
സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും തൂഫാൻ പദ്ധതിക്കു പിന്തുണ പ്രഖ്യാപി ക്കാനും ലഹരിവിരുദ്ധ ബോധവത്കരണം നടത്താനുമുള്ള മാതൃകാപരമായ ശ്രമമായിരുന്നു ഇത്. ഓട്ടം പൂർത്തിയാക്കി എത്തിയ റോബിനെ വികാരി ഫാ. പോൾ തോമസ് ആദരിക്കുകയും പിറന്നാൾ മധുരം നൽകുകയും ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews ‘Toofan’ initiative.