x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത്തി​യ​ൻമ​ല​യ്ക്ക് വേ​ണ്ടി മ​നു​ഷ്യ​ച​ങ്ങ​ല​

വെബ് ഡെസ്ക്
Published: August 16, 2026 01:50 AM IST | Updated: August 16, 2026 01:50 AM IST

ഇ​ത്തി​യ​ൻമ​ല​യ്ക്ക് വേ​ണ്ടി വീ​ട്ടാംപാ​റ​യി​ൽ ന​ട​ന്ന മ​നു​ഷ്യ​ച​ങ്ങ​ല

ഒ​റ്റ​പ്പാ​ലം: പ​ന​മ​ണ്ണ ഇ​ത്തി​യ​ൻ​മ​ല സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ​ക​മ്മി​റ്റി മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്തു. ഇ​ത്തി​യ​ൻ മ​ല​യി​ൽ ന​ട​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​നു​ഷ്യ​ച​ങ്ങ​ല. മ​ല​യി​ൽ ന​ട​ത്തി​യി​രു​ന്ന ഖ​ന​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും ഉ​ണ്ടെ​ന്ന് സ​മ​ര​സ​മി​തി നേ​താ​വ് എ​സ്.​ആ​ർ. പ്ര​കാ​ശ് പ​റ​ഞ്ഞു.

2019-ൽ ​മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ അ​തേ പ്ര​ദേ​ശ​ത്താ​ണ് ക്വാ​റി ഉ​ട​മ വീ​ണ്ടും ഖ​ന​നം ആ​രം​ഭി​ച്ച​തെ​ന്നും ഇ​ത് വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​വു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ഇ​വി​ട​ത്തെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ എ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. മു​മ്പ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ സ്ഥ​ല​ത്ത് വീ​ണ്ടും ക​രി​ങ്ക​ൽ​ക്വാ​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്നാ​ണ് ഇ​ത്തി​യ​ൻ​മ​ല സം​ര​ക്ഷ​ണ ജ​ന​കീ​യ​സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളും യോ​ഗ​ങ്ങ​ളും ഇ​പ്പോ​ഴും ഇ​വ​ർ തു​ട​രു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഇ​വി​ടെ​യെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. മ​നു​ഷ്യ​ച​ങ്ങ​ല​ക്ക് ടി. ​ല​ത, എം. ​ഗോ​പ​ൻ, ഐ.​എം. സ​തീ​ശ​ൻ, സി. ​സ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Human chain

Recent News

Corehub Up