x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പന്നി​യ​ങ്ക​ര ടോ​ൾപ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽനി​ന്നും പ​ണം ഈടാക്കി ടോ​ൾക​മ്പ​നി​യു​ടെ കൊ​ള്ള​

വെബ് ഡെസ്ക്
Published: August 16, 2026 01:53 AM IST | Updated: August 16, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക്ക​ഞ്ചേ​രി: അ​വ​ധി ദി​വ​സ​ങ്ങ​ളു​ടെ മ​റ​വി​ൽ പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ പ​റ്റി​ച്ച് പ​ണം വ​സൂ​ലാ​ക്കു​ന്ന ടോ​ൾ ക​മ്പ​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സ്വാ​ത​ന്ത്ര്യ​ദി​നാ​വ​ധി​യാ​യ ഇ​ന്ന​ലെ ഫാ​സ്ടാ​ഗ് വ​ഴി പ്ര​ദേ​ശ​വാ​സി​ക​ളാ​യ നി​ര​വ​ധി പേ​രു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​ക്ക് കെ​എ​ൽ 49 ജെ 7117 ​ന​മ്പ​ർ കാ​ർ ടോ​ൾ വ​ഴി ക​ട​ന്നു പോ​യ​പ്പോ​ൾ ഫാ​സ് ടാ​ഗി​ൽ നി​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന് കാ​ർ ഉ​ട​മ​യാ​യ വ​ള​ളി​യോ​ട് പു​ര​യി​ട​ത്തി​ൽ സേ​വി പ​റ​ഞ്ഞു.

പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ ഓ​ഫീ​സി​ൽ ആ​ളി​ല്ലെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്ന മ​ട്ടി​ൽ പൊ​ട്ട​ൻ​ക​ളി​ക്കു​ക​യാ​ണ് ടോ​ൾ ജീ​വ​ന​ക്കാ​രും ചെ​യ്ത​ത്. കൃ​ത്യ​മാ​യി പ്ര​വേ​ശ​ന പാ​സ് പു​തു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും പ​ണം പി​ടി​ക്ക​ലും ക​മ്പ​നി ന​ട​ത്തു​ന്നു​ണ്ട്. മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ൾ സൗ​ജ​ന്യ പ്ര​വേ​ശ​ന​ത്തി​നു​ള്ള പാ​സ് പു​തു​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി നേ​ര​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. പാ​സ് പു​തു​ക്കാ​നാ​യി ഫോ​ണി​ൽ സ​ന്ദേ​ശം വ​രു​മെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രു​ടെ ഫോ​ണി​ലേ​ക്കും ടോ​ൾ ക​മ്പ​നി സ​ന്ദേ​ശം അ​യ​ക്കാ​റി​ല്ല.

ഇ​തി​നാ​ൽ പാ​സ് പു​തു​ക്കാ​നും വാ​ഹ​ന ഉ​ട​മ​ക​ൾ വി​ട്ടു പോ​കും. പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി തീ​രും മു​മ്പും ഫാ​സ്ടാ​ഗ് വ​ഴി പ​ണം പി​ടി​ക്കു​ന്ന പ​ണി​ക​ളും ടോ​ൾ ക​മ്പ​നി ന​ട​ത്തു​ന്ന​താ​യി പ​റ​യു​ന്നു. പ​രാ​തി​പ്പെ​ട്ടാ​ൽ പാ​സ് പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ് പ്ര​ശ്ന​മെ​ന്നും ഫാ​സ് ടാ​ഗ് വ​ഴി ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു ന​ൽ​കാ​ൻ സം​വി​ധാ​ന​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ടോ​ൾ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ക. ഓ​രോ വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ പ​ല​ത​വ​ണ അ​ന​ധി​കൃ​ത​മാ​യി പ​ണം വ​സൂ​ലാ​ക്കി കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ക​മ്പ​നി ചെ​യ്യു​ന്ന​ത്. ഫാ​സ്ടാ​ഗി​ലും പ​ണം ക​ഴി​ഞ്ഞാ​ൽ വാ​ഹ​നം ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ഗൂ​ഗി​ൾ​പേ വ​ഴി ഇ​ര​ട്ടി പ​ണം വ​സൂ​ലാ​ക്കി​യാ​ണ് പി​ന്നെ വാ​ഹ​നം ക​ട​ത്തി​വി​ടു​ന്ന​ത്. 2022 മാ​ർ​ച്ച് ഒ​മ്പ​തു മു​ത​ലാ​ണ് പ​ന്നി​യ​ങ്ക​ര​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ പി​രി​വ് തു​ട​ങ്ങി​യ​ത്. അ​ന്നു​മു​ത​ൽ തു​ട​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​വേ​ശ​ന പ്ര​ശ്ന​വും. നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കോ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​തേ​സ​മ​യം ഒ​രാ​ഴ്ച മു​മ്പ് ക​ള​ക്ട​റേ​റ്റി​ൽ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ പോ​ലും ന​ട​പ്പി​ലാ​ക്കാ​ൻ ത​യ്യാ​റാ​കാ​തെ​യാ​ണ് ടോ​ൾ​ക​മ്പ​നി തോ​ന്നും​മ​ട്ടി​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത് വാ​ഹ​ന​യാ​ത്രി​ക​രെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത്.
ടോ​ൾ ക​മ്പ​നി​യു​ടെ ഈ ​ഏാ​ധി​പ​ത്യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ക​ള​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര ഇ​ട​പ്പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് വാ​ഹ​ന യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഉ​യ​ർ​ന്ന ടോ​ൾ തു​ക കൊ​ടു​ത്ത് പോ​കു​ന്ന മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും യാ​തൊ​രു ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളും ദേ​ശീ​യ പാ​ത​യി​ലി​ല്ല. ദേ​ശീ​യ​പാ​ത​യി​ലെ​ല്ലാം പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ വാ​ഹ​ന കു​രു​ക്കു​ക​ളാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews toll plaza.

Recent News

Corehub Up