x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 16, 2026 01:54 AM IST | Updated: August 16, 2026 01:54 AM IST

പാ​ല​ക്കാ​ട് ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ്ര​ദ​ക്ഷി​ണം. -ദീ​പി​ക.

പാ​ല​ക്കാ​ട്: ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​ആ​ശി​ഷ് പെ​രു​ന്പു​ഴ​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന​ന്ദ് അ​ന്പൂ​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജ​യ്ജി​ൻ വെ​ള്ളി​യാം​ക​ണ്ട​ത്തി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വി​ശ്വാ​സി​ക​ൾ​ക്ക് വ​ണ​ങ്ങു​ന്ന​തി​നാ​യി സെ​ന്‍റ് റാ​ഫേ​സ് സ്ക്വ​യ​റി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു. എ​ഴു​പ​താം ഉൗ​ട്ട് നേ​ർ​ച്ച​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. കൈ​ക്കാ​ര​ന്മാ​രാ​യ സു​രേ​ഷ് വ​ട​ക്ക​ൻ, കു​ര്യാ​ക്കോ​സ് ചി​രി​യ​ങ്ക​ണ്ട​ത്ത്, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ജോ​യ് നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up