x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

വെബ് ഡെസ്ക്
Published: August 16, 2026 02:06 AM IST | Updated: August 16, 2026 02:06 AM IST

ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ ​വി മ​നോ​ജ് കു​മാ​ര്‍ ശി​വ​സൂ​ര്യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ന്നു.

ക​ണ്ണൂ​ർ: ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കാ​ണാ​താ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി ശി​വ​സൂ​ര്യ​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച ചെ​യ​ർ​പേ​ഴ്സ​ൺ ചൊ​ക്ലി എ​സ്എ​ച്ച്ഒ​യു​മാ​യും ത​ല​ശേ​രി എ​എ​സ്പി​യു​മാ​യും സം​സാ​രി​ച്ചു. കു​ട്ടി​യു​ടെ വീ​ടും ചെ​യ​ർ​പേ​ഴ്സ​ൺ സ​ന്ദ​ർ​ശി​ച്ചു. ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു ശി​വ​സൂ​ര്യ വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്.

 

 

Tags : Nattuvishesham DistrictNews DeepikaNews Child Rights

Recent News

Corehub Up