x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടമൈതാനത്ത് സ്വാതന്ത്ര്യദിനാഘോഷം

വെബ് ഡെസ്ക്
Published: August 16, 2026 01:58 AM IST | Updated: August 16, 2026 01:58 AM IST

സ്വാ​ത​ന്ത്ര​്യദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം പ​രേ​ഡ് വീ​ക്ഷി​ക്കു​ന്നു -അ​നി​ൽ കെ. ​പു​ത്തൂ​ർ.

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ക​രു​ത്ത് യു​വ​ത ഏ​റ്റെ​ടു​ക്ക​ണം: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

പാ​ല​ക്കാ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ക​രു​ത്ത് യു​വ​ത ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ളും ത​ത്വ​ങ്ങ​ളും ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റി രാ​ജ്യ​ത്തെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും നി​ല​നി​ർ​ത്തു​ക ഓ​രോ പൗ​ര​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​മൈ​താ​ന​ത്ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശാ​സ്ത്ര​ത്തി​ലും സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യി​ലും ഇ​ന്ത്യ ഏ​റെ മു​ന്നി​ലാ​ണ്. അ​നു​ദി​നം മു​ന്നേ​റു​ന്ന വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​വേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​ല കാ​ര്യ​ങ്ങ​ളെ​യും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ ഈ ​മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ പ്രാ​പ്ത​രാ​ക​ണ​മെ​ന്ന് മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

ജ​നാ​ധി​പ​ത്യ​ബോ​ധ​വും മ​തേ​ത​ര​ത്വ​വും ഏ​വ​രും കാ​ത്തു​സൂ​ക്ഷി​ക്ക​ണം. സാ​മൂ​ഹി​ക​നീ​തി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്തു​നി​ർ​ത്തി സ​മ​ത്വ​ത്തോ​ടെ​യും സാ​ഹോ​ദ​ര്യ​ത്തോ​ടെ​യും മു​ന്നോ​ട്ട്പോ​കു​മെ​ന്ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണം. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം നി​ല​നി​ർ​ത്ത​ണം. സ്വ​ത​ന്ത്ര​മാ​യ ചി​ന്ത​ക​ൾ​ക്ക് പ്ര​സ​ക്തി ഉ​ണ്ടാ​ക​ണം. വ്യ​ത്യ​സ്ത ഉ​പ​ദേ​ശീ​യ​ത​ക​ളി​ലും മാ​തൃ​രാ​ഷ്ട്ര​മെ​ന്ന നി​ല​യി​ൽ ഏ​ക​മ​ന​സ്‌​സോ​ടെ നി​ല​കൊ​ള്ള​ണ​മെ​ന്നും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ ഒ​ന്പ​തി​ന് ഒൗ​ദ്യോ​ഗി​ക​പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​അ​ബ്ദു​ൾ റാ​ഷി എ​ന്നി​വ​ർ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. പോ​ലീ​സ്, എ​ക്സൈ​സ്, വ​നം, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, കേ​ര​ള ഹോം ​ഗാ​ർ​ഡ്, സി​വി​ൽ ഡി​ഫ​ൻ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് തു​ട​ങ്ങി​യ 26 വി​ഭാ​ഗ​ങ്ങ​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ന്നു. കാ​ണി​ക്ക​മാ​ത, ക​ർ​ണ​കി​യ​മ്മ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ബാ​ൻ​ഡ് പ്ല​റ്റൂ​ണു​ക​ളും പ​ങ്കെ​ടു​ത്തു. വാ​ള​യാ​ർ സി​ഐ കെ.​ഒ. പ്ര​ദീ​പ്, ഡി​എ​ച്ച്ക്യു ക്യാ​ന്പി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റ​ഫീ​ക്ക് എ​ന്നി​വ​ർ പ​രേ​ഡ് ന​യി​ച്ചു.മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ പ്ല​റ്റൂ​ണു​ക​ൾ​ക്ക് മ​ന്ത്രി മൊ​മ​ന്‍റോ സ​മ്മാ​നി​ച്ചു. ഡ​ൽ​ഹി ആ​ർ ഡി ​ക്യാ​ന്പ്, ത​ൽ​സേ​ന ക്യാ​ന്പ് എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ചു. പൂ​ർ​ണ​മാ​യും ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​സ്മി​തേ​ഷ്, എ​ഡി​എം അ​ബ്ദു​ൾ ല​ത്തീ​ഫ്, പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ കെ. ​ദേ​വ​കി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Independence Day

Recent News

Corehub Up