x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മൂ​ല്യ ഗാ​ന്ധി​സ്മൃ​തി ശേ​ഖ​ര​വു​മാ​യി സെ​ല്‍​വ​രാ​ജ് ജോ​സ​ഫി​ന്‍റെ ജീ​വി​ത​പ്ര​യാ​ണം

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം
Published: October 3, 2026 05:30 AM IST | Updated: October 3, 2026 05:30 AM IST

സെ​ൽ​വ​രാ​ജ് ജോ​സ​ഫി​ന്‍റെ ഗാ​ന്ധി സ്മൃ​തി പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്ന്.

നെ​യ്യാ​റ്റി​ന്‍​ക​ര: ഉ​ള്ളി​ലു​ണ്ട് ഗാ​ന്ധി എ​ന്നാ​ണ് സെ​ല്‍​വ​രാ​ജ് ജോ​സ​ഫി​ന്‍റെ പ്ര​മാ​ണം. ലോ​ക​ത്തേ​ത് വ​ന്‍​ക​ര​യി​ലു​ള്ള​വ​രാ​യാ​ലും ഉ​ള്ളി​ലു​ണ്ടാ​ക​ണം ഗാ​ന്ധി​യെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മ്മി​പ്പി​ക്കു​ന്നു. എ​ട്ടാം ക്ലാ​സ്സി​ല്‍ ആ​രം​ഭി​ച്ച​താ​ണ് ഗാ​ന്ധി​യോ​ടു​ള്ള ആ​രാ​ധ​ന​യും ഹൃ​ദ​യാ​ഭി​മു​ഖ്യ​വും. മ​ഹാ​ത്മാ​ഗാ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​പാ​ല്‍​മു​ദ്ര​ക​ളും നാ​ണ​യ​ങ്ങ​ളും മു​ത​ല്‍ ഗാ​ന്ധി​ജി​യു​ടെ അ​ത്യ​പൂ​ർ​വ ചി​ത്ര​ങ്ങ​ളും വ​രെ ഉ​ള്‍​പ്പെ​ട്ട​താ​ണ് ഈ ​ച​രി​ത്രാ​ന്വേ​ഷ​ക​ന്‍റെ ഗാ​ന്ധി​വി​ജ്ഞാ​ന​ക്ക​ല​വ​റ​യി​ലെ കൗ​തു​ക​ക്കാ​ഴ്ച​ക​ള്‍.

പൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി​യും റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പ​ക​നു​മാ​യ സെ​ല്‍​വ​രാ​ജ് ജോ​സ​ഫ് ഗാ​ന്ധി​സ്മൃ​തി എ​ന്ന പേ​രി​ല്‍ ഒ​ട്ടേ​റെ​യി​ട​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ അ​ദ്ദേ​ഹ​ത്തി​ൻ്റെ 123-ാം പ്ര​ദ​ർ​ശ​നം കു​ള​ത്തൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ന്നു.

ആ​ദ​ര​പൂ​ര്‍​വം ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യ നൂ​റോ​ളം ഗാ​ന്ധി സ്റ്റാ​മ്പു​ക​ൾ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം സൂ​ക്ഷി​ക്കു​ന്ന​ത്. ലോ​ക​രാ​ജ്യ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സ്റ്റാ​മ്പി​ലൂ​ടെ ആ​ദ​രി​ച്ച വ്യ​ക്തി​ത്വം ഗാ​ന്ധി​ജി​യെ​ന്ന് സെ​ല്‍​വ​രാ​ജ് ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. 120 രാ​ജ്യ​ങ്ങ​ളു​ടെ​യും ഗാ​ന്ധി സ്റ്റാ​ന്പു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ഇ​ന്ത്യ​യും ലോ​ക​രാ​ജ്യ​ങ്ങ​ളും ഇ​റ​ക്കി​യ ഫ​സ്റ്റ് ഡേ ​പോ​സ്റ്റ് ക​വ​റു​ക​ളും സ്പെ​ഷ്യ​ൽ ക​വ​റു​ക​റും പോ​സ്റ്റ് കാ​ർ​ഡു​ക​ളും ഖാ​ദി തു​ണി​യി​ലും പ്ലാ​സ്റ്റി​ക്കി​ലും ത​ടി​യി​ലും സ്വ​ർ​ണ്ണം പൂ​ശി​യും നി​ർ​മി​ച്ച ഗാ​ന്ധി സ്റ്റാ​മ്പു​ക​ളും ഇ​ന്‍​ഡ്യ​യി​ലെ​യും വി​ദേ​ശ​ങ്ങ​ളി​ലെ​യും മി​നി​യേ​ച്ച​ർ സ്റ്റാ​മ്പു​ക​ളും സെ​ല്‍​വ​രാ​ജ് ജോ​സ​ഫി​ന്‍റെ ഗാ​ന്ധി​സ്മൃ​തി​യി​ലെ സ​വി​ശേ​ഷ​സാ​ന്നി​ധ്യ​ങ്ങ​ള്‍. ഇ​ന്ത്യ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളും ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത് പു​റ​ത്തി​റ​ക്കി​യ നി​ര​വ​ധി നാ​ണ​യ​ങ്ങ​ൾ, ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​മു​ള്ള ഇ​ന്ത്യ​യു​ടെ പ​ഴ​യ​തും പു​തി​യ​തു​മാ​യ ക​റ​ൻ​സി​ക​ൾ, ബം​ഗ്ലാ​ദേ​ശ് പു​റ​ത്തി​റ​ക്കി​യ സൊ​വ​നീ​ർ നോ​ട്ട് എ​ന്നി​വ​യ്ക്കു പു​റ​മേ ഗാ​ന്ധി​സ്മാ​ര​ക നി​ധി കൂ​പ്പ​ണു​ക​ളും ഗാ​ന്ധി​ജി​യു​ടെ അ​ഞ്ഞൂ​റി​ല​ധി​കം അ​ത്യ​പൂ​ർ​വ ചി​ത്ര​ങ്ങ​ളു​ടെ ശേ​ഖ​ര​വും സെ​ല്‍​വ​രാ​ജ് കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു. ഗാ​ന്ധി​ജി ഉ​പ​യോ​ഗി​ച്ച ഹാ​ൻ​ഡ് വാ​ച്ചി​ൻ്റെ​യും ജ​യി​ൽ​വാ​സ​ത്തി​നി​ട​യി​ൽ ജ​യി​ലി​ൽ നി​ന്നും ഭാ​ര്യ ക​സ്തൂ​ർ​ബാ ഗാ​ന്ധി​ക്കും ഫ്രാ​ങ്ക്ളി​ൻ ഡി ​റൂ​സ്വെ​ൽ​റ്റി​നും അ​യ​ച്ച ക​ത്തി​ൻ്റെ​യും മാ​തൃ​ക​ക​ളു​മു​ണ്ട്. ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ൻ്റ് ന​ട​ത്തി​യ അ​ന​ന്ത​പു​രി പെ​ക്സ് -2025 ഫി​ലാ​റ്റ​ലി എ​ക്സി​ബി​ഷ​നി​ൽ ഗാ​ന്ധി​ജി തീം ​സ്റ്റാ​മ്പ് പ്ര​ദ​ർ​ശ മ​ത്സ​ര​ത്തി​ൽ ബ്രോ​ണ്‍​സ് അ​വാ​ർ​ഡ് ജേ​താ​വാ​യി​രു​ന്നു സെ​ല‍​വ​രാ​ജ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ സെ​ല്‍​വ​രാ​ജ് ജോ​സ​ഫ് 33 വ​ര്‍​ഷം അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു. 19 വ​ര്‍​ഷം പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം വി​ഴി​ഞ്ഞം സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്കൂ​ളി​ല്‍ നി​ന്നും ഇ​ക്ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് വി​ര​മി​ച്ച​ത്.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up