മരുതത്തൂരിനു സമീപം വീടിനു മുകളില്‍ മരം കടപുഴകി വീണ നിലയില്‍.
നെയ്യാറ്റിൻകര: ശക്തമായ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നെയ്യാറ്റിൻകര താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചയ്ക്കുശേഷമാമായിരുന്നു ശക്തമായ ചുഴലിക്കാറ്റ്.
മരുതത്തൂർ, തവരവിള, ചായ്ക്കോട്ടുകോണം, കുളത്താമ്മൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകുകയും മരച്ചില്ലകൾ ഒടിഞ്ഞുവീഴുകയും ചെയ്തു. വീടുകൾക്കും വൈദ്യുതി സംവിധാനങ്ങൾക്കും നാശനഷ്ടമുണ്ടായി.
മരുതത്തൂർ ഏലായിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു.
വാഴകൾ കൂട്ടത്തോടെ നിലംപൊത്തിയതിനു പുറമേ മരച്ചീനി ഉൾപ്പെടെയുള്ള കാർഷിക വിളകളും നശിച്ചു. വിളവെടുപ്പിനൊരുങ്ങിയ കൃഷി നശിച്ചത് കർഷകർക്ക് കനത്ത സാമ്പത്തിക തിരിച്ചടിയായി.
നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ശേഖരിച്ച് കർഷകർക്കും മറ്റ് ദുരിതബാധിതർക്കും അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Tags : NattuVishesham.DistricteNews