x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ത്തി​ലെ വി​ള​ക്ക് തൂ​ണു​ക​ള്‍ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 3, 2026 05:58 AM IST | Updated: October 3, 2026 05:58 AM IST

കു​ന്ന​ത്തൂ​ര്‍ പാ​ല​ത്തി​ലെ വി​ള​ക്ക് തൂ​ണു​ക​ള്‍ തകർന്നു വീഴാറായ നിലയിൽ.

പു​ത്തൂ​ര്‍: കു​ന്ന​ത്തൂ​ര്‍ പാ​ല​ത്തി​ലെ വി​ള​ക്ക് തൂ​ണു​ക​ള്‍ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. പാ​ല​ത്തി​ല്‍ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി കൈ​വ​രി​യോ​ട് ചേ​ര്‍​ന്നും പാ​ല​ത്തി​ന്‍റെ തു​ട​ക്ക ഭാ​ഗ​ത്തും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി 30 ല​ധി​കം തൂ​ണു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ പ​ല​തും ദ്ര​വി​ച്ച് അ​ട​ര്‍​ന്ന് നി​ലം​പൊ​ത്തി​ക്ക​ഴി​ഞ്ഞു. ശേ​ഷി​ക്കു​ന്ന​വ​യി​ല്‍ ചി​ല​ത് ഒ​ടി​ഞ്ഞു ച​രി​ഞ്ഞ നി​ല​യി​ലാ​ണ്.

വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു ത​ക​ര്‍​ന്ന​വ​യും ഉ​ണ്ട്. റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞ തൂ​ണു​ക​ള്‍ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഉ​ള്ളി​ലേ​ക്ക് ത​ള്ളി നി​വ​ര്‍​ത്തി​യാ​ണ് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വി​ള​ക്കു​ക​ള്‍ ന​ശി​ച്ചു ക​ഴി​ഞ്ഞു.

പ്ര​ത്യേ​ക​മാ​യി വ​യ​ര്‍ വ​ലി​ച്ച് ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് ഇ​പ്പോ​ള്‍ പ്ര​കാ​ശ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​നാ​ത്ത് പാ​ല​ത്തി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് പോ​ലെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക്ക് മു​ക​ളി​ല്‍ സു​ര​ക്ഷാ വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up