x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ല്‍ വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ മ​രം വീ​ണ് വീ​ട് ത​ക​ര്‍​ന്നു

വെബ് ഡെസ്ക്
Published: October 3, 2026 05:57 AM IST | Updated: October 3, 2026 05:57 AM IST

മ​രം വീ​ണു വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന നി​ല​യി​ല്‍.

അ​ഞ്ച​ല്‍: ക​ന​ത്ത മ​ഴ​യി​ല്‍ വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ മ​രം​വീ​ണ് വീ​ട് ത​ക​ര്‍​ന്നു. ഇ​ട​മു​ള​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പു​ഴ​യ്ക്ക​ല്‍ അ​ന​ന്തു നി​വാ​സി​ല്‍ പി.​സി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ബി​ന്ദു ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. മൂ​ന്ന​ര​യോ​ടെ പെ​യ്ത മ​ഴ​യ്‌​ക്കൊ​പ്പം ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ലാ​ണ് മ​രം വീ​ണ​ത്. വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കു മ​രം വീ​ണ​ത്തി​നാ​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഭി​ത്തി​ക​ള്‍​ക്കും വ​ലി​യ രീ​തി​യി​ല്‍ വി​ള്ള​ല്‍ വീ​ണി​ട്ടു​ണ്ട്. കി​ഡ്‌​നി രോ​ഗി​യാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​യാ​ളാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍.

വീ​ട് ത​ക​ര്‍​ന്ന​തോ​ടെ ഇ​നി എ​ന്തു ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​നി​ര്‍​ധ​ന കു​ടും​ബം. പ​ഞ്ചാ​യ​ത്ത് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ട​മു​ള​ക്ക​ല്‍ ത​ന്നെ കൊ​ടി​ഞ്ഞ​ല്‍ ഭാ​ഗ​ത്ത് കൂ​റ്റ​ന്‍ മ​രം വീ​ണു. നാ​ലോ​ളം ഇ​ല​ട്രി​ക് പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ര്‍​ന്നു. പു​ന​ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​വും നാ​ട്ടു​കാ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് മ​രം മു​റി​ച്ച് നീ​ക്കി​യ​ത്. ത​ക​ര്‍​ന്ന ഇ​ല​ട്രി​ക് പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും മാ​റ്റി വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് താ​റു​മാ​റാ​യ വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up