വേളമാനൂര്‍ ഗാന്ധി ഭവന് സ്നേഹാശ്രമത്തിലെ വൃദ്ധമാതാപിതാക്കള്‍ക്കൊപ്പം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍.
പാരിപ്പള്ളി: വയോജന ദിനത്തില്‍ വേളമാനൂര്‍ ഗാന്ധി ഭവന് സ്നേഹാശ്രമത്തിലെ വൃദ്ധമാതാപിതാക്കളെ കാണാനും അവരുടെ ജീവിതാനുഭവങ്ങള്‍ ചോദിച്ചറിയാനും അവരെ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കാനും കൊല്ലം ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളും കിഴക്കനേല നന്ദവിലാസം യുപി സ്ക്കൂളിലെ കൊച്ചുകുട്ടികളും സ്നേഹാശ്രമത്തിലെത്തി.
കവി വിശ്വന് കുടിക്കോട് കവിതകള്‍ ചൊല്ലി വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തു. കൊല്ലം ഗവ. മെഡിക്കല്‍ കോളജ് യൂണിയന്റെയും പാലീയേറ്റീവ് കെയര്‍ ക്ലബിന്റെയും ആഭിമുഖ്യത്തിലാണു വിദ്യാര്‍ഥികളെത്തിയത്.
വയോജന ദിനത്തിന്റെ ഓര്‍മക്കായി സ്നേഹാശ്രമത്തില്‍ നട്ടുവളര്‍ത്താന്‍ രണ്ടു വൃക്ഷതൈകള്‍ അവര്‍ അമ്മമാര്‍ക്ക് നല്കി. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ജനന്രാജ, ജനറല്‍ സെക്രട്ടറി നാദിയ, പാലീയേറ്റീവ് കെയര്‍ ക്ലബ് കണ്‍വീനര്‍മാരായ നൈഷ നജീബ്, അജന അല്‍ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കലോത്സവത്തിനായി തയാറാക്കിയ കലാപരിപാടികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.
കിഴക്കനേല എന്‍വി യുപിഎസ് പ്രഥമാധ്യാപിക സജിത, അധ്യാപകരായ ബീന, സിന്ധുകുമാരി, ഫൗസിയ, ലിസി, അനന്തു എന്നിവരും അച്ഛനമ്മമാരുമായി സംവദിച്ചു. സ്നേഹാശ്രമം ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന്, സെക്രട്ടറി പി.എം. രാധാകൃഷ്ണന്, അസി. സെക്രട്ടറി ആര്.ഡി. ലാല്‍, മാനേജര്‍ മൈത്രി എന്നിവര്‍ വയോജന ദിനാചരണത്തിനു നേതൃത്വം നല്കി.
Tags : NattuVishesham.DistricteNews