പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് പ്രിൻസിപ്പൽ ഫാ. നെൽസൻ വലിയ വീട്ടിൽ ഗാന്ധി പ്രതിമയിൽ പുഷ്പമാല അണിയിക്കുന്നു
തിരുവനന്തപുരം: വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ.സിറിയക് മഠത്തിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ജോമോൻ അഗസ്റ്റിൻ സി എംഐ, വൈസ് പ്രിൻസിപ്പൽ ബിന്ദു രമേഷ് എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഡ്രൈവർമാർ, സെക്യൂരിറ്റി, ആയമാർ, ഓഫിസ് സ്റ്റാഫ് എന്നിവർക്ക് ഉപഹാരങ്ങൾ മാനേജർ നൽകി. ഗാന്ധി സ്മൃതികളുണർത്തിയ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കോ-ഓർഡിനേറ്റർമാരായ രശ്മ, റാണിചന്ദ്ര അധ്യാപകരായ ജസ്ന, മാതു, നിജി ക്ലീറ്റസ്, രേവതി പ്രതീഷ്, സുനീഷ്, ശ്യാം, എച്ച്.എൽ. വിഷ്ണു, ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആറ്റിങ്ങൽ: കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ മഹാത്മാഗാന്ധിയുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, ടി.പി. അംബിരാജ, ആർ.എസ്. പ്രശാന്ത്, എസ്.രഘുറാം, നാസിം ആലംകോട്, പി.ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഗാശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാർ ദ്വിദിന ക്യാമ്പിന്റെ ഭാഗമായി തയാറാക്കിയ " സിഗ്നേച്ചർ ഫോർ പീസ്’ എന്ന കാമ്പയിനിൽ ജനപ്രതിനിധികളും കുട്ടികളും ജീവനക്കാരും നാട്ടുകാരും പങ്കാളികളായി. ഒരു മാസം നീണ്ടു നിൽക്കുന്ന മെഗാശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാർക്കറ്റ്, ബസ് സ്റ്റാൻഡ്, കോടതി, പാർക്കുകൾ തുടങ്ങിയ പൊതു ഇടങ്ങൾ ശുചീകരിക്കുമെന്ന് ചെയർപേഴ്സൺ എം.പ്രദീപ് അറിയിച്ചു.
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാങ്കണത്തിലെ രാഷ്ട്രപിതാവിന്റെ പ്രതിമയിൽ നഗരസഭാധ്യക്ഷനും ജീവനക്കാരും ഹാരാർപ്പണവും നടത്തി. എ.എം. താഹ, തങ്കമണി, പ്രിയങ്കാരാജ്, ക്ലീൻസിറ്റി മാനേജർ ടി.രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ആരീഷ്, സ്കൂൾ പ്രിൻസിപ്പാൾ ഹസീന, എൻ.എസ്.എസ് കോഡിനേറ്റർ ജിമ്മി യോഹന്നാൻ, കെഎസ്ആര്ടുസി സൂപ്രണ്ട് അനീഷ്, എൻഎസ്എസ് വോളന്റിയർമാർ, ഉദ്യോഗസ്ഥർ ശുചീകരണ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ: കോൺഗ്രസിന്റെ കർഷക തൊഴിലാളി വിഭാഗമായ ദേശീയ കർഷക തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പുല്ലൂർമുക്ക് ജംഗ്ഷനിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം തോട്ടക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.മണിലാൽ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് മണിലാൽ സഹദേവൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി മുൻ ജില്ലാ സെക്രട്ടറി ആർ.ഭവാനന്ദൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. നേതാക്കളായ ജഹാംഗീർ, മോഹനൻ, അജി, റോബിൻ എന്നിവർ പങ്കെടുത്തു.
ആറ്റിങ്ങൽ: കലാകാര ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കവലയൂർ ആചാരീസ് എഡ്യൂക്കേറ്റെർസിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം കവി താണുവൻ ആചാരി ഉദ്ഘാടനം ചെയ്തു. പ്രിയ ശ്യാം അധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മാസ്റ്റർ സി.ഐ.രാജൻ മുഖ്യപ്രഭാഷണം നടത്തി. വി.എ. രശ്മി, ആദി, ദൈവിക്, ശ്രീഹരി, ശ്രീബാല, ഹസ്ന, അഭിരാജ്, തേജസ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി ചിത്രരചനയും ക്വിസും നടന്നു. മധുരവിതരണവും ഉണ്ടായിരുന്നു.
ആറ്റിങ്ങൽ: ഐഎൻടിയുസിയുടെ മഹാത്മാഗാന്ധി ജയന്തി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ വി.എസ്. അജിത് കുമാർ നിർവഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് വക്കം വി.ആർ.സുകുമാരൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷി,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, തോമസ് ജോസഫ്,സലിം പാണന്റെമുക്ക്, ഊരുപൊയ്ക അനിൽ, എസ്.രത്നകുമാർ, എസ്.ശോഭനകുമാരി, വി.മല്ലിക, ജി.ലാലി, എ.ഗോപി, കടക്കാവൂർ അശോകൻ, സുശീല ടീച്ചർ, വക്കം ജയ, ഷീജ ആറ്റിങ്ങൽ, ബി.മനോജ്, ആർ.വിജയകുമാർ, പി.കെ. ശശിധരൻനായർ , കെ.കെ.പ്രസന്നൻ നായർ എന്നിവർ പ്രസംഗിച്ചു.
നെടുമങ്ങാട്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിദിന സന്ദേശം നൽകിക്കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി നെറ്റിറച്ചിറ ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.അർജുനൻ, കോൺഗ്രസ് നേതാക്കളായ നെട്ടിറച്ചിറ രഘു, എ. എൻ. ശരീഫ്, മഞ്ചയിൽ സൈഫുദീൻ, ബൈജു തോട്ടുകട, സോണി പുന്നിലം, മാഹിം, നിഷാ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
നെടുമങ്ങാട് : മഹാത്മാഗാന്ധിജി യുടെ ജന്മദിനത്തോടനുബന്ധിച്ച് പത്താംകല്ല് വിഐപി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഹാളിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.
പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ സുനിൽ ഖാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റഷീദാ ബീവി, ഖദീജ അസീസ്, അഫ്സൽ പത്താംകല്ല്, കമറുന്നിസ, ഹബീബ ബീവി, ഫാത്തിമ മോൾ, എ.മുഹമ്മദ്, യാസീൻ തുടങ്ങിയവർ നേതൃത്വം നൽകി.
നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് വെള്ളനാട് കൂവക്കുടി പാലവും പരിസരവും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് പുതുക്കുളങ്ങര മണികണ്ഠന്റെ അധ്യക്ഷതയിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവോക്കോണം സത്യൻ ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് : ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിയാക്കൽ പ്രവർത്തനം പേരയത്തു കോണം വാർഡ് തലത്തിൽ നടന്നു. തൊഴിലുറപ്പ് അമ്മമാരുടെ സഹായത്തോടു കൂടി പറയ്ക്കോണം കിഴക്കേക്കര റോഡ് ശുചീകരിച്ചു.
പേരയത്തുകോണം ചുടുകാട്ടിൻ മുകൾ അങ്കണവാടികളിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആഘോഷ പരിപാടികൾ നടന്നു. വാർഡ് കൗൺസിലർ നീതു സുരേഷ് നേതൃത്വം നൽകി.
നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ, വൈസ് പ്രസിഡന്റ് എം. ജിജി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിഷ്ണു ആനപ്പാറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. കുട്ടപ്പൻകാണി, എസ്. ഷീജ തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട് : അരുവിക്കര ഗവ. എൽപി സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷ പരിപാടികൾ പ്രഥമാധ്യാപിക എം.ടി.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ അഞ്ജു അധ്യക്ഷയായി. സീനിയർ അസിസ്റ്റന്റ് എസ്.എസ്. പ്രീത, എസ്.ആർ.ജി.കൺവീനർ എം.ആർ. ഇന്ദു, സ്റ്റാഫ് സെക്രട്ടറി എസ്.ആർ.ഷൈജ, വിദ്യാർഥിനി അമേയ തുടങ്ങിയവർ പ്രസംഗിച്ചു.
നെടുമങ്ങാട്: നഗരസഭ യുടെ നേതൃത്വത്തിൽ 42 വാർഡുകളിലും സംഘടിപ്പിച്ച പൊതുശുചീകരണ യജ്ഞത്തിന്റെ നഗരസഭാ തല ഉദ്ഘാ ടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ആർ.ജയദേവൻ ജില്ലാ ആശുപത്രി പരിസരത്ത് ഗാന്ധിജയന്തി ദിനത്തിൽ നിർവഹിച്ചു. "ഗാന്ധിജി യെ ഓർക്കാം നാടിനെ കാക്കാം സന്ദേശം നൽകി കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പൊതുസ്ഥലങ്ങളിലേയും വാർഡുകളിലേയും മാലിന്യം നിറഞ്ഞ പ്രദേശ ങ്ങൾ ശുചീകരിച്ചും പൊതു ഓടകളിൽ മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി മണ്ണും മറ്റു മാലിന്യ ങ്ങളും നീക്കം ചെയ്യുന്നതട ക്കമുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ശുചീകരണ സാധനങ്ങൾ നഗരസഭ ലഭ്യമാക്കിയിരുന്നു.
വാർഡുകളിൽ കൗൺസിലർ മാരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആശ, അങ്കണവാടി പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നിർവഹിച്ചത്.
ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അഡ്വ.ലക്ഷ്മി സുരാജ് അധ്യക്ഷയായി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്. ബിജു സ്വാഗതം പറഞ്ഞു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.സാബു, സബീന ബീവി, കൗൺസിലർ മാരായ ടി.അർജുനൻ, എസ്.ബിന്ദു, പി.ജി. പ്രേമചന്ദ്രൻ, കരിപൂർ സുരേഷ്, പ്രശാന്ത്, പുങ്കുംമ്മുട് അജി, എസ്.ചന്ദ്രകുമാർ, നഗരസഭ സെക്രട്ടറി ആർ.കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലീൻ സിറ്റി മാനേജർ എം.ആർ. റാം കുമാർ നന്ദി പറഞ്ഞു. പ്രവർത്തനങ്ങൾക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. ബിന്ദു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീന, സബിത, രാജേശ്വരി, മീര എന്നിവർ നേതൃത്വം നൽകി. ഏറ്റെടുത്ത പ്രവർത്തി പൂർത്തീകരിക്കുന്നതുവരെ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.
തിരുവനന്തപുരം : കോൺഗ്രസ് - എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ഗാന്ധിദർശന ചൈതന്യ ദിനമായി ആചരിച്ചു. ഗാന്ധി പാർക്കിൽ പുഷ്പാർച്ചനയോടെ ജില്ലാ പ്രസിഡന്റ് പാളയംരാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആട്ടുകാൽ അജി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ഭാരവാഹികളായ പട്ടം കൃഷ്ണകുമാർ, കരകുളം അജിത്, വട്ടവിള വിജയകുമാർ, പുഷ്പാംഗതൻ, ടി.എസ്. രഘുനാഥൻ, ആർ.കെ. കൃഷ്ണകുമാർ,ഷിബു രാമാനുജം, ഡി.ആർ. വിനോദ് , മുല്ലരിക്കോണം അനിൽ, രവീന്ദ്രൻ നായർ, ആർ.രാഹുൽ എന്നിവർ പ്രസംഗിച്ചു.
പാറശാല:കൊല്ലയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം കെപിസിസി മീഡിയ വക്താവ് അഡ്വ. മഞ്ചവിളാകം ജയന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ ആനന്ദന് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ശ്രീനിവാസന്, അച്യുതന് നായര്‍, പഞ്ചായത്തംഗം ഷീജ കൃഷ്ണന്, ബേബി സരോജം,ഗിരി, രാജ്മോഹന്‍, ബിന്ദു ബാല, അഭിലാഷ് നെടിയാങ്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളറട:ജനാര്‍ദനപുരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗാന്ധിജയന്തി വാരാചരണത്തിന്റെ യും ഗാന്ധിദര്‍ശന്‍ ക്ലബിന്റെ യും വിമുക്തി ക്ലബിന്റെയും ഉദ്ഘാടനം ഗാന്ധിദര്‍ശന്‍ കോ- ഓര്‍ഡിനേറ്ററും മലയിന്‍കീഴ് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ മലയിന്‍കീഴ് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന് എം.എസ.് ആദര്‍ശ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ സ്കൂള്‍ രക്ഷാധികാരി അഡ്വ.ജെ.വേണുഗോപാലന്‍ നായര്‍, ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ വട്ടപ്പാറ അനില്‍കുമാര്‍, പി.വി. പ്രവീണ്‍ സ്റ്റാഫ് സെക്രട്ടറി എസ്.എസ.് അഖിനേത്, പിടിഎ എക്സിക്യൂട്ടീവ് അംഗം നിസാമുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍സിസി ,എസ്. പിസി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റെഡ്ക്രോസ് ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബുകളിലെ കേഡറ്റുകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
വെള്ളറട : കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു.
മണ്ഡലത്തിന്റെ ഭാഗമായി വരുന്ന അരുവിപുറം , മാരായമുട്ടം, അണമുഖം, വടകര, ചുള്ളിയൂര്‍, അരുവിക്കര,തത്തിയൂര്, തൃപലവൂര്, കോട്ടയ്ക്കല്‍, വാര്‍ഡ് കമ്മറ്റിയും നേതൃത്വത്തില്പ്രധാന ജംഗ്ഷനുകളില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പ്രധാന ജംഗ്ഷന് കേന്ദ്രങ്ങളില്‍ പരിസര ശുചീകരണവും നടത്തി.
മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാരായമുട്ടം ജംഗ്ഷനില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി സേവാദള്‍ പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തത്തിയൂര് മുതല്പറ്റ കോളനിയില്‍ ആയുര്‍വേദ ആശുപത്രി പരിസരവും അംഗന്‍വാടി പരിസരവും വൃത്തിയാക്കി.
കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിനില്‍ മണലുകളയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി കര്‍ഷ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. എസ.് അനില്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ തത്തിയൂര് സുരേന്ദ്രന്,മണ്ണൂര്‍ ശ്രീകുമാര്‍,ശ്രീരാഗം ശ്രീകുമാര്‍,വടകര രാജീവ്,അണമുഖം സന്തോഷ്,മാലകുളങ്ങര ജോണി,തത്തിയൂര് ഷീബ,എം.എസ്. പാര്‍വതി,അശ്വതി ശ്രീകുമാര്‍,മിനിമോള്‍ വടകര,അനീഷ് ചുള്ളിയൂര്‍,വിഷ്ണു, രാജന് അണമുഖം,എം.എസ് വിജയന്, ലാലു മാലക്കുളങ്ങര എന്നിവര്‍ നേതൃത്വം നല്കി.
വിഴിഞ്ഞം: മഹാത്മ ഗാന്ധിജിയുടെ 157-ാമത് ജയന്തി ആഘോഷങ്ങൾ ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം പേരൂർക്കടയിൽ ഐ എൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ നിർവഹിച്ചു. ഐഎൻടിയുസി വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് പേരൂർക്കട ഒ.എസ്. രാജിവകുമാർ അധ്യക്ഷത വഹിച്ചു.
മഹാരക്തദാന ക്യാന്പ് സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് ജി.എച്ച്.എസ്.എസ്സിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍, ഗാന്ധി ജയന്തി എന്നിവയോടനുനബന്ധിച്ച് ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റും നിംസ് മെഡിസിറ്റിയും സംയുക്തമായി മഹാരക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
ഐആര്‍സിഎസ് തിരുവനന്തപുരം ജില്ലാ വൈസ് ചെയര്മാന് എം.കെ. മഹബൂബ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഐആര്‍സിഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഭാസ്കരന്, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഫിലോ ജോസഫ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഉഷാലിറ്റ, സിസ്റ്റര്‍ മേരി ലറീന, ജെആര്‍സി കൗണ്‍സിലര്‍ മഞ്ജുഷ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ക്യാന്പിന് നേതൃത്വം നല്കി. ജൂണിയര്‍ റെഡ്ക്രോസ് വോളൻഡിയര്‍മാര്‍, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham.DistricteNews