x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​യ്ക്ക​ല്‍ ഏ​ലാ​യി​ല്‍ ഏ​ഴാം വ​ര്‍​ഷ​വും ര​ണ്ടാം വി​ള നെ​ല്‍​ക്കൃഷി തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 3, 2026 05:42 AM IST | Updated: October 3, 2026 05:42 AM IST

ന​ട​യ്ക്ക​ല്‍ ഏ​ലാ​യി​ലെ ര​ണ്ടാം വി​ള നെ​ൽ​ക്കൃ​ഷി​ക്ക് വി​ത്ത് വി​ത​യ്ക്കു​ന്നു.

ചാ​ത്ത​ന്നൂ​ര്‍ : ന​ട​യ്ക്ക​ല്‍ ഏ​ലാ​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഏ​ഴാം വ​ര്‍​ഷ​വും നെ​ല്‍​കൃ​ഷി ആ​രം​ഭി​ച്ചു. 2020 ല്‍ ​കേ​ര​ള​സ​ര്‍​ക്കാ​രി​ന്റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ത​രി​ശ് കി​ട​ന്ന 10 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ന​ട​യ്ക്ക​ല്‍ ഗാ​ന്ധി​ജി ആ​ര്‍​ട്‌​സ്, സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ആ​ന്‍​ഡ് ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ്ര​മ​ഫ​ല​മാ​യി കൃ​ഷി തു​ട​ങ്ങി​യ​ത്.

ആ​ദ്യ​കാ​ല​ത്ത് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ധ​ന​സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യം മാ​ത്ര​മാ​ണ് ഉ​ള്ള​ത്. അ​തും ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ത് കു​ടി​ശി​ക​യാ​ണ്. ചെ​ല​വ് കൂ​ടു​ത​ലും വ​ര​വ് കു​റ​വു​മാ​യ നെ​ല്‍​കൃ​ഷി​യി​ല്‍​നി​ന്ന് പ​ല​രും പി​ന്മാ​റു​മ്പോ​ഴാ​ണ് ന​ട​യ്ക്ക​ല്‍ ഏ​ലാ​യി​ല്‍ വീ​ണ്ടും കൃ​ഷി തു​ട​ങ്ങു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​വും കൂ​ലി ചെ​ല​വ് കൂ​ടു​ത​ലും പ​ന്നി​ക​ളു​ടെ ശ​ല്യ​വും കാ​ര​ണം എ​ല്ലാ​വ​രും നെ​ല്‍ കൃ​ഷി​യി​ല്‍​നി​ന്ന് വി​ട്ട് നി​ല്‍​ക്കു​ക​യാ​ണ്. മ​ഴ​യു​ടെ കു​റ​വ് മൂ​ലം ഏ​ലാ​യി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ച്ചി​ട്ടി​ല്ല.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ന​ടീ​ലി​നു പ​ക​രം ഈ ​വ​ര്‍​ഷം വി​ത​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഉ​മ, ര​ക്ത​ശാ​ലി എ​ന്നീ വി​ത്തി​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. കാ​ര്‍​ഷി​ക സം​സ്‌​കാ​രം നി​ല​നി​ര്‍​ത്തു​ന്ന​തി​നും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും, ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും നെ​ല്‍​കൃ​ഷി സ​ഹാ​യി​ക്കു​ന്നു.

നെ​ല്‍​ക്കൃഷി​ക്ക് ഹെ​ക്ട​റി​ന് ഒ​രു ല​ക്ഷം രൂ​പ പ​ലി​ശ ര​ഹി​ത വാ​യ്പ ന​ല്‍​കു​ക, നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല വ​ര്‍​ധി​പ്പി​ക്കു​ക, വ​യ്‌​ക്കോ​ല്‍ ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ങ്ങ​ള്‍ വ​ഴി വി​റ്റ​ഴി​ക്കാ​ന്‍ ഉ​ള്ള സൗ​ക​ര്യം ചെ​യ്യു​ക എ​ന്നി​വ​യാ​ണ് നെ​ല്‍​ക്കൃഷി തു​ട​ര്‍​ന്ന് കൊ​ണ്ട് പോ​കു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ന​ട​യ്ക്ക​ല്‍ ഏ​ലാ​യി​ലെ കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​ക​രാ​യ ഇ​ത്തി​ക്ക​ര മു​ന്‍ ബി​ഡി​ഒ ശ​ര​ത്ച​ന്ദ്ര​കു​റു​പ്പ്, ചി​റ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ഗി​രീ​ഷ്‌​കു​മാ​ര്‍ ന​ട​യ്ക്ക​ല്‍, എ​സ്‌​കെ​എം കാ​ലി​ത്തീ​റ്റ കൊ​ല്ലം ഡി​പ്പോ മാ​നേ​ജ​ര്‍ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രാ​ണ്.

Tags : NattuVishesham.DistricteNews

Recent News

Corehub Up