x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​യ​ർത്തിയെടുത്തു

വെബ്ഡെസ്ക്
Published: August 5, 2026 12:29 AM IST | Updated: August 5, 2026 12:29 AM IST

നെ​ല്ലി​യാ​മ്പ​തി ചു​രം പാ​ത​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​യ​ർ​ത്തു​ന്നു.

നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി ചു​രം പാ​ത​യി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് തേ​ക്കി​ൻ​തോ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി​ബ​സ് ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​യ​ർ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് ബ​സ് റോ​ഡി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ന് താ​ഴെ​യു​ള്ള തേ​ക്കി​ൻ​തോ​ട്ട​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ബ​സ് പു​റ​ത്തെ​ടു​ക്കാ​ൻ ര​ണ്ട് ഹെ​വി ക്രെ​യി​നു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. തേ​ക്കു​ക​ൾ​ക്കി​ട​യി​ൽ ബ​സ് കു​ടു​ങ്ങി​ക്കി​ട​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് ക്രെ​യി​നു​ക​ളി​ൽ വ​ടം​കെ​ട്ടി അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ബ​സ് മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ചു​രം പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ബ​സി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളെ​ക്കു​റി​ച്ചും അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ചും അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews KSRTC bus

Recent News

Corehub Up